FIFA WC 2026: റൊണാള്‍ഡോ ഇത്ര ദുരന്തമോ? വൊസീന്യ പോലും കടത്തിവെട്ടി!! സംഭവമറിയാം
ഇത്തവണത്തെ ഫിഫ ലോകകപ്പിലൂടെ കരിയര്‍ തന്നെ അടുമുടി മാറിയ താരമാണ് കാബോ വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീന്യ. ആഫ്രിക്കയില്‍ നിന്നുള്ള കുഞ്ഞന്‍ രാജ്യം അരങ്ങേറ്റ ലോകകപ്പില്‍ തന്നെ പ്രീക്വാര്‍ട്ടറിലെത്തി ചരിത്രം കുറിച്ചപ്പോള്‍ അവരുടെ വീരനായകനായിരുന്നു അദ്ദേഹം.
എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ടീമിനെ പ്രീക്വാര്‍ട്ടറിലെത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് 40 കാരനായ വൊസീന്യയായിരുന്നു. ഇപ്പോഴിതാ പുറത്തു വന്നിട്ടുള്ള സ്റ്റാറ്റസ് പ്രകാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനും ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അദ്ദേഹം പിന്നിലാക്കിയിരിക്കുകയാണ്. ഇതു എങ്ങനെയെന്നറിയാം.

വൊസീന്യ ഹീറോ ആയതെങ്ങനെ?
ലോകകപ്പില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേ്ക്കാള്‍ കൂടുതല്‍ ഡ്രിബ്ലിങുകള്‍ നടത്തിയിട്ടുത് വൊസീന്യയാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
പക്ഷെ ഇതു ഒരുപാടുണ്ടെന്നു സംശയിക്കാന്‍ വരട്ടെ. ഒരേയൊരു ഡ്രിബ്ലിങ് മാത്രമേ കാബോ വെര്‍ദെയ്ക്കായി വൊസീന്യ നടത്തിയിട്ടുള്ളൂ. റൊണാള്‍ഡോയാവട്ടെ പോര്‍ച്ചുഗലിനു വേണ്ടി ഒരു ഡ്രിബ്ലിങ് പോലും ഇനിയും നടത്തിയിട്ടുമില്ല.
ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറിലായിന്നു വൊസീന്യയുടെ ഏക ഡ്രിബ്ലിങ് പ്രകടനം. കളിയുടെ തുടക്കത്തിലായിരുന്നു ഇത്. ടീമംഗത്തില്‍ നിന്നും മൈനസ് പാസ് ലഭിച്ചപ്പോള്‍ വൊസീന്യ ഇതു കാല്‍ കൊണ്ട് സ്‌റ്റോപ്പ് ചെയ്തപ്പോള്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൊറ്റാറോ മാര്‍ട്ടിനസ് അടുത്തേക്കു ഓടിയെത്തി.
പക്ഷെ വൊസീന്യ അതു മാര്‍ട്ടിനസിന്റെ കാലുകള്‍ക്കിടയിലൂടെ സമര്‍ഥമായി ഡ്രിബിള്‍ ചെയ്ത് ടീമംഗത്തിനു പാസ് ചെയ്യുകയായിരുന്നു. ഇതാണ് ടൂര്‍ണമെന്റില്‍ ഇതിനകം ഡ്രിബിള്‍ ചെയ്തവരുടെ ലിസ്റ്റില്‍ റൊണാള്‍ഡോയേക്കാള്‍ മുന്നിലെത്താന്‍ വൊസീന്യയെ സഹായിച്ചത്.
ടൂര്‍ണമെന്റില്‍ മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളും ക്രൊയേഷ്യയുമായുള്ള പ്രീക്വാര്‍ട്ടറുമടക്കം നാലു മല്‍സരങ്ങളില്‍ റൊണാള്‍ഡോ ഇതിനകം കളിച്ചിട്ടുണ്ട്. ഇവയില്‍ മൂന്നു ഗോളുകളും സ്‌കോര്‍ ചെയ്തു കഴിഞ്ഞു.

രണ്ടെണ്ണം ഉസ്‌ബെക്കിസ്താനെതിരേയായിരുന്നു. അതിനു ശേഷം ക്രൊയേഷ്യക്കെതിരേ പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ കൂടി അക്കൗണ്ടിലേക്കു ചേര്‍ത്തു. പക്ഷെ ഒറ്റ ഡ്രിബ്ള്‍ പോലും അദ്ദേഹം നടത്തിയിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം.
കാബോ വെര്‍ദെയ്ക്കു വേണ്ടി അവിസ്മരണീയ പ്രകടനം നടത്തിയാണ് വൊസീന്യയുടെ മടക്കം. നാലു മല്‍സരങ്ങളിലായി അദ്ദേഹം നടത്തിയിട്ടുള്ളത് 18 സേവുകളാണ്. 74 ഷോട്ടുകള്‍ വൊസീന്യ നേരിടുകയും ചെയ്തു.
വെറും അഞ്ചു ഗോള്‍ മാത്രമേ അദ്ദേഹം വഴങ്ങിയിട്ടുള്ളു. മുന്‍ ചാംപ്യന്മാരായ സ്‌പെയിനിനൊപ്പം സൗദി അറേബ്യയെയും ഗ്രൂപ്പുഘട്ടത്തില്‍ കാബോ വെര്‍ദെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
ഉറുഗ്വേയുമായി 2-2ന്റെ സമനിലയാണ് ടീം വഴങ്ങിയത്. പിന്നീട് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരേ അധിക സമയത്തേക്കു നീണ്ട ത്രില്ലറില്‍ 2-3നു പൊരുതി വീഴുകയും ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സേവുകള്‍ നടത്തിയ മൂന്നാമത്തെ ഗോള്‍കീപ്പറും അദ്ദേഹാണ്.ക്യുറസാവോയുടെ എലോയ് റൂം (20 സേവുകള്‍), പരാഗ്വേയുടെ ഒര്‍ലാന്‍ഡോ ഗില്‍ (19) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ സേവുകള്‍ നടത്തിയ 40ന് മുകളില്‍ പ്രായമുള്ള എലൈറ്റ് ഗോള്‍കീപ്പര്‍മാരുടെ ലിസ്റ്റിലും വൊസീന്യ ഇടം നേടിയിരിക്കുകയണ്.
1990ലെ ലോകകപ്പില്‍ 28 സേവുകള്‍ നടത്തിയ മുന്‍ ഇതിഹാസം പീറ്റര്‍ ഷില്‍ട്ടന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 1982ലെ എഡിഷനില്‍ 27 സേവുകള്‍ നടത്തിയ മറ്റൊരു സൂപ്പര്‍ ഗോളി ദിനോ സോഫാണ് ലിസ്റ്റില്‍ രണ്ടാമത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


