ഇയാള്‍ കോമാളി!! ദൈവപുത്രന്റെ അര്‍ജന്റീനയോടു ബ്ലാക്ക് മാജിക്ക് നടക്കില്ല, മന്ത്രവാദി എയറില്‍
മയാമി: ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ് നിലവിലെ ജേതാക്കളും ലാറ്റിനമേരിക്കന്‍ അതികായന്‍മാരുമായ അര്‍ജന്റീന. ഇത്തവണത്തെ കറുത്ത കുതിരകളായ ആഫ്രിക്കന്‍ ടീം കാബോ വെര്‍ദെയെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട ത്രില്ലറിലാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നാണ് അവസാന 16 ടീമുകളിലൊന്നായി ലയണല്‍ മെസ്സിയും സംഘവും മുന്നേറിയത്.
അര്‍ജൈന്റ് ടീമിന്റെ ഈ നാടകീയ വിജയം കാരണം എട്ടിന്റെ പണി കിട്ടിയ ഒരാളുണ്ട്. അത് ഘാനയില്‍ നിന്നുള്ള മന്ത്രവാദിയായ നാന ക്വാക്കു ബോന്‍സാമാണിത്.
കാരണം ഈ മല്‍സരത്തില്‍ കേപ് വെര്‍ദെയോടു തോറ്റ് അര്‍ജന്റീന ലോകകപ്പില്‍ നിന്നും പുറത്താവുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. മാത്രമല്ല കളിക്കു മുമ്പ് ചില ആഭിചാരക്രിയകള്‍ നടത്തുന്ന ദൃശ്യങ്ങളും ബോന്‍സാം പങ്കുവച്ചിരുന്നു.

പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ച്, കേപ് വെര്‍ദെയെ നാട്ടിലേക്കു കെട്ടുകെട്ടിച്ച് അര്‍ജന്റൈന്‍ ടീം അടുത്ത ഘട്ടത്തിലേക്കു മുന്നേറിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ മന്ത്രവാദിക്കെതിരേ പൊട്ടിത്തെറിച്ചിരിക്കുകയാണ്. വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഇയാള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
മന്ത്രവാദി പെട്ടു!
സോഷ്യല്‍ മീഡിയയില്‍ നാന ക്വാക്കു ബോന്‍സാം ഇപ്പോള്‍ ശരിക്കും എയറിലാണ്. ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ അദ്ദേഹത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്.
എവിടെ നാന ക്വാക്കു ബോന്‍സാം? അര്‍ജന്റീനയുടെ വിജയത്തിനു ശേഷം കണ്ടവരുണ്ടോ? ദൈവ പുത്രനെതിരേ ബ്ലാക്ക് മാജിക്കൊന്നു ഏല്‍ക്കില്ല.
ഈ കോമാളിയെ അര്‍ജന്റീന ഇന്നു ശരിക്കും തുറന്നു കാണിച്ചിരിക്കുകയാണ്. ലയണല്‍ മെസ്സി ഇനിയു മുന്നോട്ടു തന്നെയാണ്. എന്താണ് അടുത്ത പ്രവചനം?
ഈ വിഡ്ഢിക്ക് ഇനി എവിടെയെങ്കിലും പോയി ഇരിക്കാം. എന്തൊരു കോമാണിയാണത്? അര്‍ജന്റീനയും ലയണല്‍ മെസ്സിയുമൊന്നും ദുര്‍മന്ത്രവാദം ചെയ്ത് ജയിക്കുന്നവരല്ല. മികച്ച ഫുട്‌ബോളിലൂടെയാണ് ടീം മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഇയാള്‍ യാതൊരു ക്ലൂയുമില്ലാത്ത വെറുമൊരു റൊണാള്‍ഡോ ഫാനാണ്. ഈ കാരണത്താലാണ് ലയണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കുമെതിരേ പ്രവചനവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പക്ഷെ മന്ത്രവാദം കൊണ്ടു മാത്രം അര്‍ജന്റീനയെ തളയ്ക്കാന്‍ കഴിയില്ലെന്നു ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാവും.
നിങ്ങളുടെ ശാപവും ദുര്‍മന്ത്രവാദവുമെല്ലാം ഫലിച്ചോ? ദൈവം മാത്രമാണ് എല്ലാം നിയന്ത്രിക്കുന്നത്. നിങ്ങളെയും നിയന്ത്രിക്കുന്നത് ദൈവം തന്നെയാണ്.
നാന ക്വാക്കു ബോന്‍സാമെന്ന ഈ മന്ത്രവാദി വെറും തട്ടിപ്പാണ്. ലോക ശ്രദ്ധ പിടിച്ചുപറ്റുകയെന്ന ഒറ്റ ലക്ഷ്യം കൊണ്ടാണ് ഈ തരത്തിലുള്ള അസംബന്ധങ്ങള്‍ വിളിച്ചു പറയുന്നത്. നേരത്തേ ഹാരി കെയ്‌നിനെ കുറിച്ചുള്ള പ്രവചനങ്ങള്‍ ഭാഗ്യം കൊണ്ട് ശരിയായപ്പോള്‍ പലരും ഇയാളെ വിശ്വസിച്ചു. ഇപ്പോള്‍ ബോന്‍സാം ശരിക്കും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

ബോന്‍സാം പ്രവചിച്ചതെന്ത് ?
ദിവസങ്ങള്‍ക്കു മുമ്പായിരുന്നു അര്‍ജന്റീന ടീമിനെ കുറിച്ചുള്ള പ്രവചനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നാന ക്വാക്കു ബോന്‍സാം പങ്കുവച്ചത്. അര്‍ജന്റീനയെ ലോകകപ്പില്‍ നിന്നും കേപ് വെര്‍ദെ പുറത്താക്കും. എന്റെ ശക്തികള്‍ മുഴുവന്‍ കാബോ വെര്‍ദെയ്‌ക്കെപ്പമായിരിക്കും. അര്‍ജന്റീനയ്ക്കു അതു മറികടന്ന് മുന്നോട്ടു പോവാന്‍ കഴിയില്ലെന്നായിരുന്നു ബോന്‍സാമിന്റെ വാക്കുകള്‍.
ഫുട്‌ബോള്‍ പിച്ചിന് അപ്പുറം മുഴുവന്‍ ടൂര്‍ണമെന്റിന്റെയും ഫലം ഇതിനകം തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു. 'ഈ ലോകകപ്പ് പോര്‍ച്ചുഗലിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും വേണ്ടിയുള്ളതാണ്. അവര്‍ അത് നേടുക തന്നെ ചെയ്യും'- ഇങ്ങനെയാണ് ബോന്‍സാംപറഞ്ഞത്.
നേരത്തേ ഘാനയുമായുള്ള കളിയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനു ഗോള്‍ നേടാന്‍ കഴിയില്ലെന്നും തന്റെ മാന്ത്രിക ശക്തിയിലൂടെ കാലുകള്‍ ബന്ധിച്ചിരിക്കുകയാണെന്നും ഇയാള്‍ പ്രവചിച്ചിരുന്നു.
ഇതു യാഥാര്‍ഥ്യമാവുകയും കെയ്‌നിനു സിംപിള്‍ ചാന്‍സ് പോലും ഗോളാക്കി മാറ്റാന്‍ കഴിയാതെ വരികയും ചെയ്തതോടെ ബോന്‍സാമിനെ പലരും വിശ്വസിക്കാന്‍ തുടങ്ങുകയും ചെയ്തു. പക്ഷെ ഇപ്പോള്‍ അര്‍ജന്റീനയ്‌ക്കെതിരേയുള്ള പ്രവചനം പാളിയതോടെ ഇയാളുടെ വിശ്വാസ്യതയും നഷ്ടപ്പെട്ടിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications