Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉയരെപ്പറന്ന് കാനറികള്‍.. റൗണ്ട് 32 ല്‍ കാത്തിരിക്കുന്നത് വന്‍ വെല്ലുവിളി? എതിരാളികള്‍ ആര്

ഫിഫ ലോകകപ്പ് 2026-ല്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടിയിരിക്കുകയാണ് ബ്രസീല്‍. ഗ്രൂപ്പ് സിയിലെ തങ്ങളുടെ അവസാന മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കാനറികള്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ വിസ്മയകരമായ ഇരട്ട ഗോളുകളാണ് ബ്രസീലിന് വന്‍ വിജയം സമ്മാനിച്ചത്.

രണ്ടാം പകുതിയിൽ കളി മാറി; ചെക്ക് റിപ്പബ്ലിക്കിനെ മൂന്ന് ഗോളിന് വീഴ്ത്തി മെക്സിക്കോ

രണ്ടാം പകുതിയിൽ കളി മാറി; ചെക്ക് റിപ്പബ്ലിക്കിനെ മൂന്ന് ഗോളിന് വീഴ്ത്തി മെക്സിക്കോ

കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഉറച്ചെത്തിയ ബ്രസീലിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ടൂര്‍ണമെന്റില്‍ മികച്ച തുടക്കം ലഭിച്ച ബ്രസീലിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടം ഏറെ നിര്‍ണായകമായിരുന്നു. ആദ്യ മത്സരങ്ങളില്‍ ഹെയ്തിയോട് ആധികാരികമായി ജയിക്കുകയും കരുത്തരായ മൊറോക്കോയോട് സമനില വഴങ്ങുകയും ചെയ്ത ബ്രസീലിന് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ വലിയ മാര്‍ജിനിലുള്ള വിജയം ആവശ്യമായിരുന്നു.

FIFA World Cup 2026

സ്‌കോട്ടിഷ് പ്രതിരോധ നിരയെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് ആക്രമണ ഫുട്‌ബോളിന്റെ മികച്ച നിമിഷങ്ങളാണ് ബ്രസീല്‍ കാഴ്ചവെച്ചത്. മത്സരത്തിന്റെ ആദ്യ പകുതി പൂര്‍ണമായും റയല്‍ മാഡ്രിഡിന്റെ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിന്റെ പേരില്‍ എഴുതപ്പെട്ടതായിരുന്നു. കളി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ സ്‌കോട്ടിഷ് ഡിഫന്‍ഡര്‍മാരുടെ പിഴവുകള്‍ മുതലെടുത്ത് വിനീഷ്യസ് ബ്രസീലിനായി ആദ്യ ഗോള്‍ നേടി.

വശങ്ങളില്‍ നിന്നുള്ള മനോഹരമായ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിനുള്ളില്‍ വെച്ച് പന്ത് വലയിലെത്തിക്കുമ്പോള്‍ സ്‌കോട്ടിഷ് ഗോള്‍കീപ്പര്‍ക്ക് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഗോള്‍ നേടിയ ശേഷവും കളിയില്‍ പൂര്‍ണ നിയന്ത്രണം നിലനിര്‍ത്താന്‍ ബ്രസീലിനായി. തുടര്‍ന്ന് ആദ്യ പകുതിയുടെ അധിക സമയത്ത് (45+ മിനിറ്റ്) ബ്രസീലിനെ ഇരട്ടി ആഹ്ലാദത്തിലേക്ക് നയിച്ചുകൊണ്ട് വിനീഷ്യസ് തന്റെ രണ്ടാമത്തെ ഗോളും കണ്ടെത്തി.

റെക്കോർഡുകളിൽ സഞ്ജു തന്നെ കേമൻ! അയർലാന്റും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ റൺമഴ തീർത്തവർ

റെക്കോർഡുകളിൽ സഞ്ജു തന്നെ കേമൻ! അയർലാന്റും ഇന്ത്യയും ഏറ്റുമുട്ടിയപ്പോൾ റൺമഴ തീർത്തവർ

ഇതോടെ 2-0 ത്തിന്‍ഖെ മികച്ച ലീഡുമായി ബ്രസീല്‍ ആദ്യ പകുതിക്ക് പിരിഞ്ഞു. വിനീഷ്യസിന്റെ വേഗതയും കളി മെനയാനുള്ള മികവും സ്‌കോട്ടിഷ് പ്രതിരോധത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. രണ്ടാം പകുതി ആരംഭിച്ച ശേഷവും കാനറികള്‍ തങ്ങളുടെ ആക്രമണത്തിന്റെ മൂര്‍ച്ച ഒട്ടും കുറച്ചില്ല. 60-ാം മിനിറ്റില്‍ മനോഹരമായ ഒരു കൂട്ടായ മുന്നേറ്റത്തിനൊടുവില്‍ മാത്യൂസ് കുന്‍ഹ ബ്രസീലിന്റെ മൂന്നാം ഗോളും വലയിലാക്കി.

മധ്യനിരയില്‍ നിന്ന് കൃത്യതയാര്‍ന്ന പാസുകള്‍ സ്വീകരിച്ച് ബോക്‌സിലേക്ക് നുഴഞ്ഞുകയറിയാണ് കുന്‍ഹ എതിര്‍ പ്രതിരോധത്തെ നിലംപരിശാക്കിയത്. ഈ ഗോളോടെ സ്‌കോട്ട്‌ലന്‍ഡിന്റെ തിരിച്ചുവരവ് പ്രതീക്ഷകളും അസ്തമിച്ചു. തുടര്‍ന്ന് തങ്ങളുടെ സൂപ്പര്‍ താരം നെയ്മര്‍ പകരക്കാരനായി കളത്തിലിറങ്ങിയത് ബ്രസീലിയന്‍ ആരാധകര്‍ക്ക് ആവേശം വര്‍ധിപ്പിച്ചു. കളിയുടെ 75-ാം മിനിറ്റിലാണ് നെയ്മര്‍ മൈതാനത്തേക്ക് എത്തിയത്.

സഞ്ജുവിനും അഭിഷേകിനും ഭീഷണി! ഓപ്പണിങ് സ്ലോട്ടിൽ വൈഭവിനായി ആരെ പുറത്തിരുത്തും? ​ഗംഭീറിന്റെ പദ്ധതി ഇങ്ങനെ

സഞ്ജുവിനും അഭിഷേകിനും ഭീഷണി! ഓപ്പണിങ് സ്ലോട്ടിൽ വൈഭവിനായി ആരെ പുറത്തിരുത്തും? ​ഗംഭീറിന്റെ പദ്ധതി ഇങ്ങനെ

ആ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിനാണ് താരം സ്‌കോട്ട്‌ലന്‍ഡിനെതിരെ ബൂട്ട് കെട്ടിയത്. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായി നെയ്മര്‍ മടങ്ങിയെത്തിയത് വരും മത്സരങ്ങളില്‍ ബ്രസീലിന്റെ മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരും എന്നതില്‍ തര്‍ക്കമില്ല. സ്‌കോട്ട്‌ലന്‍ഡിനെതിരെയുള്ള വലിയ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ഏഴ് പോയിന്റുമായാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തിയത്.

ഗ്രൂപ്പിലെ കടുത്ത എതിരാളികളായ മൊറോക്കോയ്ക്കും ഏഴ് പോയിന്റ് തന്നെയായിരുന്നു പങ്കിടാനുണ്ടായിരുന്നത്. എന്നാല്‍ മികച്ച ഗോള്‍ വ്യത്യാസമാണ് ബ്രസീലിനെ പട്ടികയില്‍ മുന്നിലെത്തിച്ചത്. പ്ലസ് ആറ് (+6) ഗോള്‍ വ്യത്യാസമാണ് കാനറികള്‍ക്കുള്ളത്. അതേസമയം മൊറോക്കോയ്ക്ക് പ്ലസ് മൂന്ന് (+3) ഗോള്‍ വ്യത്യാസം മാത്രമാണ് ഉള്ളത്. ഇതോടെ മൊറോക്കോ രണ്ടാമതായാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്.

യോഗ്യത റൗണ്ടുകളില്‍ മികച്ച കളി കളിച്ച ബ്രസീലിന്റെ പ്രധാന ലക്ഷ്യം വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പല കോമ്പിനേഷനുകളും പരീക്ഷിച്ച് വിജയിച്ച ബ്രസീലിയന്‍ പരിശീലകന്‍ ടീമിന്റെ കെട്ടുറപ്പില്‍ തൃപ്തനാണ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ കരുത്തു പ്രകടിപ്പിച്ച ബ്രസീല്‍ ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് മുന്നോട്ട് പോകുന്നത്.

റൗണ്ട് ഓഫ് 32-ലെ സാധ്യതാ എതിരാളികള്‍

ഗ്രൂപ്പ് ജേതാക്കളായ ബ്രസീല്‍ റൗണ്ട് ഓഫ് 32-ല്‍ നേരിടേണ്ടത് ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ടീമിനെയായിരിക്കും. നിലവിലെ ഗ്രൂപ്പ് പോയിന്റ് നിലയനുസരിച്ച് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ ആണ് ബ്രസീലിന്റെ എതിരാളികളാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എങ്കിലും ഗ്രൂപ്പ് എഫിലെ അവസാന ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സും ബ്രസീലിന്റെ എതിരാളികളായി വരാം.

ലോകകപ്പിന്റെ അടുത്ത റൗണ്ടില്‍ ആരാകും ബ്രസീലിന്റെ എതിരാളികള്‍ എന്ന് വ്യക്തമാകാന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സോ ജപ്പാനോ ആയാലും കടുത്ത ഒരു മത്സരമായിരിക്കും നടക്കുകയെന്ന് തീര്‍ച്ചയാണ്. കളി നടക്കുന്നത് ജൂണ്‍ 29 തിങ്കളാഴ്ചയാണ്. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ആരാധകര്‍ക്ക് ഈ പോരാട്ടം തത്സമയം കാണാനാകും.

2002-ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോകകപ്പിലാണ് ബ്രസീല്‍ അവസാനമായി ചാമ്പ്യന്മാരായത്. ഇതിഹാസ താരം റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നയിച്ച ആ സുവര്‍ണ തലമുറയ്ക്ക് ശേഷം കിരീടം ബ്രസീലിലേക്ക് എത്തിയിട്ടില്ല. രണ്ടു പതിറ്റാണ്ടിലധികമായി തുടരുന്ന ആ വലിയ കാത്തിരിപ്പ് അവസാനിപ്പിക്കുക എന്നതാണ് വിനീഷ്യസ് ജൂനിയറും കൂട്ടരും ലക്ഷ്യം വെക്കുന്നത്. യുവനിരയില്‍ അര്‍പ്പിച്ചിരിക്കുന്ന ഇതേ ഫോം വരും നൗക്കൗട്ട് മത്സരങ്ങളിലും നിലനിര്‍ത്താനായാല്‍ കാനറികള്‍ക്ക് ആറാം ലോകകപ്പ് അകലെയല്ല.

Story first published: Thursday, June 25, 2026, 12:30 [IST]
Other articles published on Jun 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+