Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: മെസ്സിയല്ല, അര്‍ജന്റീന x ഇംഗ്ലണ്ട് സെമി നിര്‍ണയിക്കുക അവന്‍!! 23 കാരനെപ്പറ്റി പ്രവചനം

അറ്റ്‌ലാന്റ: ഫുട്‌ബോള്‍ ലോകം ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 12.30നാണ് ഈ ലാറ്റിനമേരിക്കന്‍-യൂറോപ്യന്‍ ത്രില്ലര്‍.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഖത്തറില്‍ സ്വന്തമാക്കിയ സ്വര്‍ണ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് ഇതിഹാസ താരം ലയണല്‍ മെസ്സിയും സംഘവും ഇത്തവണ എത്തിയിരിക്കുന്നത്. ആ സ്വപ്‌നത്തിലേക്കു അവര്‍ക്കു മുന്നില്‍ ഇനി രണ്ടേ രണ്ട് കടമ്പകള്‍ മാത്രം.

JUDE BELLINGHAM

മറുഭാഗത്ത് രണ്ടാം ലോക കിരീടത്തിനു വേണ്ടിയുള്ള 60 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കുകയെന്ന വലിയ ദൗത്യവുമായാണ് ഫുട്‌ബോളിന്റെ നാട്ടുകാരെന്നു വിളിപ്പേരുള്ള ഇംഗ്ലീഷ് പട എത്തിയത്.

സൂപ്പര്‍ താരം ഹാരി കെയ്‌നിനു കീഴില്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തെ പ്രകടനം നടത്തിയാണ് അവര്‍ നാലിലൊരു ടീമായി മാറിയത്. ഇതാണ് ലോക കിരീടവുമായി വീണ്ടു നാട്ടിലേക്കു പറക്കാനുള്ള ശരിയായ സമയമെന്നും ഇംഗ്ലണ്ട് ഉറപ്പിച്ചിരിക്കുകയാണ്.

അതിനാല്‍ തന്നെ ഒരു ഇടിവെട്ട് പോരാട്ടം തന്നെ നമുക്ക് സെമി ഫൈനലില്‍ ഉറപ്പിക്കാം. കണ്ണഞ്ചിക്കുന്ന ഈ സെമി പോരാട്ടത്തിന്റെ വിധി നിര്‍ണയിക്കുക ആരാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പ്രമുഖ ബ്രിട്ടീഷ് ജേണലിസ്റ്റും ബ്രോഡ്കാസ്റ്ററുമായ പിയേഴ്സ് മോര്‍ഗന്‍.

ശ്രദ്ധിക്കേണ്ട താരം

ആധുനിക ഫുട്‌ബോളിലെ ഗോട്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീന ക്യാപ്റ്റന്‍ കൂടിയായ ലയണല്‍ മെസ്സിയല്ല, മറ്റൊരാളായിരിക്കും സെമി ഫൈനലിന്റെ വിധി മാറ്റിയേക്കുകയെന്നാണ് പിയേഴ്‌സ് മോര്‍ഗന്റെ പ്രവചനം. ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിനെയാണ് കളിയിലെ സ്‌പെഷ്യല്‍ പ്ലെയറായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

'ലണല്‍ മെസ്സിയെ ഇംഗ്ലണ്ട് എങ്ങനെ തടയുമെന്ന തരത്തിലുള്ള ഭയാനകമായ സംസാരങ്ങളെല്ലാം വെറും പരിഹാസ്യമാണ്. അതിനേക്കാള്‍ പ്രസക്തമായ ചോദ്യം ജൂഡ് ബെല്ലിങ്ഹാമിനെ അര്‍ജന്റീന എങ്ങനെ തടുക്കുമെന്നതാണ്. ഈ ലോകകപ്പിലെ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ അദ്ദേഹമാണ്'- എക്‌സില്‍ മോര്‍ഗന്‍ കുറിക്കുന്നു.

കരിയറിലെ രണ്ടാം ലോകകപ്പ് കളിക്കാനിറങ്ങിയ 23 കാരനായ ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും ആറു ഗോളുകള്‍ അദ്ദേഹം ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു.

ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരനുള്ള റേസില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിനൊപ്പം നാലാംസ്ഥാനവും പങ്കിടുകയാണ്. എട്ടു ഗോളുകള്‍ വീതം നേടി മെസ്സിയും ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഒന്നാംസ്ഥാനം പങ്കിടുമ്പോള്‍ ഏഴു ഗോളടിച്ച നോര്‍വെയുടെ എര്‍ലിങ് ഹാളണ്ടാണ് രണ്ടാമതുള്ളത്.

LIONEL MESSI

മെസ്സി ഇതാദ്യം

അര്‍ജന്റൈന്‍ കുപ്പായത്തില്‍ ലയണല്‍ മെസ്സി കരിയറിലാദ്യമായാണ് ഇംഗ്ലണ്ടുമായി കളിക്കുന്നതെന്ന പ്രത്യേകത കൂടി സെമി ഫൈനലിനുണ്ട്. 2005ല്‍ ഒരു സൗഹൃദ മല്‍സരത്തിലായിരുന്നു അര്‍ജന്റീനയും ഇംഗ്ലണ്ടും അവസാനമായി നേര്‍ക്കുനേര്‍ വന്നത്.

പക്ഷെ സസ്‌പെന്‍ഷന്‍ കാരണം മെസ്സിക്കു ഈ കളിയില്‍ പുറത്തിരിക്കേണ്ടിയും വന്നു. അന്നു ജനീവയില്‍ നടന്ന കളിയില്‍ അര്‍ന്റീനയെ 3-2ന് ഇംഗ്ലണ്ട് വീഴ്ത്തിയപ്പോള്‍ അദ്ദേഹത്തിനു പ്രായം 18 വയസ്സ് മാത്രം.

Story first published: Monday, July 13, 2026, 16:53 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+