Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA WC 2026: പോര്‍ച്ചുഗല്‍ പെട്ടു!! റോണോയ്ക്കും ടീമിനും ഇനി എങ്ങനെ നോക്കൗട്ടിലെത്താം? വഴിയിങ്ങനെ

ഹൂസ്റ്റണ്‍: കിരീട ഫേവറിറ്റുകളിലൊന്നായി ഫിഫ ലോകകപ്പില്‍ ഇത്തവണ പന്തു തട്ടാനിറങ്ങിയ യൂറോപ്യന്‍ വമ്പന്‍മാരായ പോര്‍ച്ചുഗലിന്റെ തുടക്കം പാളിയിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഗ്യാപ്പിനു ശേഷം അതും രണ്ടാമത്തെ ലോകകപ്പ് കളിച്ച കോംഗോയാണ് അവര്‍ക്കു 1-1നു മൂക്കുകയറിട്ടത്.

തുടക്കത്തില്‍ തന്നെ ലീഡെടുത്ത ശേഷം ഇത്ര നിരാശാജനകമായ പ്രകടനവും സമനിലയുമൊന്നും ആരും തന്നെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നതല്ല. ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 90 മിനിറ്റും വെറുമൊരു 'നോക്കുകുത്തി' പോലെ കളിയില്‍ യാതൊരു ഇംപാക്ടുമില്ലാതെ നിന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

CRISTIANO RONALDO

റൊണാള്‍ഡോയുടെ ലോകകപ്പ് കരിയറിലെ തന്നെ ഏറ്റവും മോശം പ്രകടനവും ഈ മല്‍സരത്തിലേതായിരിക്കും. ഗോള്‍ നേടാനായില്ലെന്നു മാത്രമല്ല, ഗോളിലേക്കു ഒരു ഷോട്ട് പോലും പരീക്ഷിക്കാനോ, ഗോളിനായി മികച്ചൊരു അസിസ്റ്റ് നല്‍കാനോ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇനി രണ്ടു കളികള്‍ മാത്രം ശേഷിക്കെ പ്രധാന ചോദ്യം പോര്‍ച്ചുഗലിന് എങ്ങനെ റൗണ്ട് 32ലേക്കു മുന്നേറാമെന്നതാണ്. ഇതേക്കുറിച്ച് നോക്കാം.

മെസ്സിയെ എനിക്കും ഇഷ്ടം തന്നെ, പക്ഷെ അത് 100% റെഡ് കാര്‍ഡ്!!! റഫറി റിവ്യു എടുക്കാഞ്ഞതെന്ത്?

മെസ്സിയെ എനിക്കും ഇഷ്ടം തന്നെ, പക്ഷെ അത് 100% റെഡ് കാര്‍ഡ്!!! റഫറി റിവ്യു എടുക്കാഞ്ഞതെന്ത്?

ഗ്രൂപ്പില്‍ മൂന്നാമത്

ഡി ആര്‍ കോംഗോയുമയുള്ള നിരാശാജനകമായ പ്രകടനത്തോടെ ഗ്രൂപ്പ് കെയില്‍ മൂന്നാംസ്ഥാനത്തേക്കു വീണിരിക്കുകയാണ് പോര്‍ച്ചുഗല്‍. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഉസ്‌ബെക്കിസ്താനെ കൊളംബിയ 3-1നു തകര്‍ത്തതോടെയാണ് പോര്‍ച്ചുഗല്‍ മൂന്നാമതായത്.

മൂന്നു പോയിന്റോടെയാണ് ലാറ്റിനമേരിക്കയില്‍ നിന്നുള്ള കൊളംബിയ ഇപ്പോള്‍ ഗ്രൂപ്പില്‍ തലപ്പത്തുള്ളത്. ഓരോ പോയിന്റ് വീതമുള്ള കോംഗോയും പോര്‍ച്ചുഗലും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. പോയിന്റൊന്നുമില്ലാതെ ഉസ്‌ബെക്കിസ്താന്‍ അവസാന സ്ഥാനത്തും നില്‍ക്കുന്നു.

കരിയറിലെ അവസാന ലോകകപ്പില്‍ കളിക്കുന്ന ഇതിഹാസം താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന് പോര്‍ച്ചുഗല്‍ ഈ ഗ്രൂപ്പില്‍ ചാംപ്യന്‍മാരായി തന്നെ നോക്കൗട്ടിലേക്കു കുതിക്കുമെന്നായിരുന്നു നേരത്തേയുള്ള പ്രവചനം. പക്ഷെ കുഞ്ഞന്‍മാരായായ കോംഗോയ്‌ക്കെതിരേ തുടക്കം പിഴച്ചതോടെ ഇനി അതു സാധിക്കുമോയെന്നതും സംശയമാണ്.

നോക്കൗട്ടിലേക്കുള്ള വഴിയിതാ

ആദ്യമായി ലോകകപ്പില്‍ കളിക്കാനെത്തിയ, ഫിഫ റാങ്കിങില്‍ 50ാം സ്ഥാനത്തുള്ള ഉസ്‌ബെക്കിസ്താനുമായി അടുത്ത ചൊവ്വാഴ്ച രാത്രി 10.30നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം. അവസാന കളി ഈ മാസം 28ന് (ഞായര്‍) പുലര്‍ച്ചെ അഞ്ചു മണിക്ക് കരുത്തരായ കൊളംബിയയുമായാണ്. ഫിഫ റാങ്കിങില്‍ 14ാമതുള്ള ടീമാണ് അവര്‍.

ഓരോ ഗ്രൂപ്പിലെയും ആദ്യത്തെ രണ്ടു സ്ഥാനക്കാര്‍ മാത്രമല്ല, 12 ഗ്രൂപ്പുകളിലെയും ബെസ്റ്റ് എട്ട് ടീമുകളും കൂടി നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടും. അതായത്, ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തില്ലെങ്കിലും മൂന്നാമതെത്തിയാലും പ്രതീക്ഷയ്ക്കു വകയുണ്ടെന്നര്‍ഥം.

PORTUGAL TEA M

ഇതു പോര്‍ച്ചുഗലിനു സന്തോഷിക്കാനും വക നല്‍കുന്നതാണ്,. മൂന്നു പോയിന്റ് നേടിയാലും ഗ്രൂപ്പു ഘട്ടത്തിലെ മികച്ച എട്ടു ടീമുകളിലൊന്നായി പറങ്കിപ്പടയ്ക്കു റൗണ്ട് 32ലേക്കു യോഗ്യത നേടാന്‍ കഴിയും.

ക്രൊയേഷ്യയെ വെട്ടിനിരത്തി തുഹലിന്റെ ഇംഗ്ലണ്ട്! ഹാരി കെയ്‌ന് ഇരട്ടഗോൾ, തകർപ്പൻ തുടക്കം!

ക്രൊയേഷ്യയെ വെട്ടിനിരത്തി തുഹലിന്റെ ഇംഗ്ലണ്ട്! ഹാരി കെയ്‌ന് ഇരട്ടഗോൾ, തകർപ്പൻ തുടക്കം!

ഇതിനര്‍ഥം ഇനി ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഉസ്‌ബെക്കിസ്താന്‍, കൊളംബിയ എന്നിവരുമായി സമനില വഴങ്ങേണ്ടി വന്നാലും പോര്‍ച്ചുഗലിനു നോക്കൗട്ട് സാധ്യതയുണ്ട്. അല്ലെങ്കില്‍ ബാക്കിയുള്ള രണ്ടു മാച്ചില്‍ ഒന്നില്‍ ജയിച്ചാലും മൂന്നു പോയിന്റുമായി പറങ്കിപ്പട നോക്കൗട്ടിലേക്കു ടിക്കറ്റെടുത്തേക്കും.

പക്ഷെ ഈ തരത്തില്‍ മുന്നാംസ്ഥാനക്കാരായി കഷ്ടിച്ച് മുന്നേറിയാല്‍ വലിയൊരു അപകടം പോര്‍ച്ചുഗലിനെ കാത്തിരിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ റൗണ്ട് 32ല്‍ കരുത്തരായ ഇംഗ്ലണ്ടിനെയോ, ക്രൊയേഷ്യയേയോ അവര്‍ക്കു നേരിടേണ്ടതായി വരും. അതു ഒഴിവാക്കാന്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കുകയാണ് പോര്‍ച്ചുഗല്‍ ചെയ്യേണ്ടത്. അവര്‍ക്കു ഇതു സാധിക്കുമോയെന്നു നമുക്കു കാത്തിരുന്നു തന്നെ കാണം.

Story first published: Thursday, June 18, 2026, 13:44 [IST]
Other articles published on Jun 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+