Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയെ എനിക്കും ഇഷ്ടം തന്നെ, പക്ഷെ അത് 100% റെഡ് കാര്‍ഡ്!!! റഫറി റിവ്യു എടുക്കാഞ്ഞതെന്ത്?

അര്‍ജന്റീന സൂപ്പറാണ്, ലയണല്‍ മെസ്സി അതിലും സൂപ്പറാണ്. എന്ന് വെച്ച് നിയമം നിയമമല്ലേ? ചട്ടം ചട്ടമല്ലേ? ഇതാണ് ചോദ്യം. ചര്‍ച്ചക്ക് തുടക്കമിട്ടത് ഫുട്‌ബോള്‍ വിശാരദനെന്നും അനലിസ്റ്റുമെന്നുമൊക്കെ പേരുകേട്ട പഴയ കളിക്കരാന്‍ അലെന്‍ഡ്രോ മൊറേനോ. എന്താണ് വിഷയമെന്നല്ലേ? പറയാം.

ലോകകപ്പില്‍ ആദ്യത്തെ ഹാട്രിക് അടിച്ച് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചതിന്റെ റെക്കോഡ് മിറോസ്ലാവ് ക്ലോസേക്ക് ഒപ്പം പങ്കിടുന്നുണ്ട് ഇപ്പോള്‍ മെസ്സി. അതിന് വഴിയൊരുക്കിയത് അള്‍ജീരിയക്ക് എതിരായ ആദ്യമത്സരം. കാര്യം ഗംഭീരമായി, പക്ഷേ ഇതിനിടയില്‍ റഫറി ഒരു കാര്യം ശ്രദ്ധിച്ചില്ലെന്നും പക്ഷപാതിത്വം കാണിച്ചെന്നുമാണ് ആക്ഷേപം.

LIONEL MESSI

അള്‍ജീരിയയുടെ ഐസ മാന്‍ഡിയെ മെസ്സി ഗുരുതരമായി ഫൗള്‍ ചെയ്‌തെന്നും റെഡ് കാര്‍ഡ് കാണിക്കേണ്ട ഫൗളായിട്ട് മഞ്ഞക്കാര്‍ഡ് പോലും റഫറി നല്‍കിയില്ലെന്നുമാണ് വിമര്‍ശനം. ഇപ്പറഞ്ഞ ആക്ഷേപത്തിന് വഴിയൊരുക്കിയ സംഭവങ്ങള്‍ നടക്കുന്നത് ആദ്യപകുതിയിലാണ്.

പതിനേഴാം മിനിറ്റില്‍ ആദ്യത്തെ ഗോള്‍ മെസ്സി അടിച്ച് അര്‍ജന്റീനയെ മുന്നില്‍ എത്തിച്ചതിന് പിന്നാലെ. പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ ഐസ മാന്‍ഡിയുടെ കാലിന്റെ പിന്‍ഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ സ്റ്റഡ്‌സ് കൊണ്ടു. പിന്നാലെ വേദന കൊണ്ട് മാന്‍ഡി പുളയുകയും ചെയ്തു.

ഇതൊക്കെ നടന്നിട്ടും റഫറി മഞ്ഞക്കാര്‍ഡ് പോലും നല്‍കിയില്ല. VAR സൗകര്യം ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയില്ല. ഇത് പക്ഷപാതപരമായ നടപടിയല്ലെങ്കില്‍ പിന്നെ എന്താണ്? ഇതാണ് ചോദ്യം. കാലിന് പരിക്ക് പറ്റുന്ന രീതിയിലുള്ള ഫൗള്‍ ആയതിനാല്‍ ഫ്രീകിക്ക് മാത്രം അനുവദിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്.

പോളിഷ് റഫറി ഷിമോണ്‍ മാര്‍സിനിയാക് ചുവപ്പ് കാര്‍ഡ് കൊടുക്കേണ്ട ഫൗള്‍ ആയിട്ട് മഞ്ഞ കാര്‍ഡ് പോലും കൊടുക്കാത്തത് ശരിയായില്ലെന്ന് മൊറേനോ തുറന്നടിച്ചു. താനും മെസ്സിയുടെ ആരാധകന്‍ ആണെന്നും പക്ഷേ ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടണം അത് ഏത് മെസ്സിയുടെ കാര്യത്തിലായാലും എന്നാണ് മൊറേനോയുടെ നിലപാട്.

അള്‍ജീരിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ഐസ മാന്‍ഡി എന്നത് ഓര്‍ക്കണമെന്ന് മൊറേനോയെ പിന്തുണക്കുന്ന അള്‍ജീരിയക്കാരും പറയുന്നു. സംഗതി എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

LIONEL MESSI

മറ്റ് ഏത് താരമായിരുന്നെങ്കിലും കാണാമായിരുന്നു, റെഡ് കാര്‍ഡ് കണ്ട് പുറത്ത് പോയെനെ. ഇത് അര്‍ജന്റീനയും ഫിഫയും തമ്മിലുള്ള ഒത്തുകളിയാണ്, താരങ്ങളെ നോക്കിയല്ല ഫുട്‌ബോള്‍ കളിയുടെ ചട്ടങ്ങള്‍ നടപ്പാക്കേണ്ടത്, റഫറിമാര്‍ ഫാന്‍ സര്‍വീസ് നടത്തരുത് ... ഇങ്ങനെ പോകുന്നു സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍.

എന്തായാലും ആദ്യമത്സരത്തില്‍ സ്വന്തം പേരിലുള്ള റെക്കോഡുകളുടെ പട്ടിക പുതുക്കിയ മെസ്സിയുടെയും അര്‍ജന്റീനയുടെയും വിജയശോഭ കെടുത്തുന്നതായി ഈ വിമര്‍ശനങ്ങള്‍.

ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം, ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം (16 ഗോള്‍, റെക്കോഡ് പങ്കിടുന്നത് ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെക്ക് ഒപ്പം), ലോകകപ്പിലെ ആദ്യത്തെ ഹാട്രിക്, ആറാമത്തെ ലോകകപ്പില്‍ കളിക്കുന്ന ആദ്യ താരം തുടങ്ങിയവയാണ് മെസ്സി എഴുതിച്ചേര്‍ത്ത പുതിയ നേട്ടങ്ങള്‍. അതിനിടയിലാണ് ഫൗളിനെയും ഫൗളിന് കിട്ടാതെ പോയ ശിക്ഷയെ കുറിച്ചുമുള്ള ചര്‍ച്ചകള്‍.

Story first published: Wednesday, June 17, 2026, 19:48 [IST]
Other articles published on Jun 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+