
2002നു ശേഷം ചാംപ്യന്മാര്‍ക്കു ശാപം
കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയോടെ വന്നിരിക്കുന്ന ഫ്രാന്‍സിന് ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല 2002 മുതലുള്ള ചരിത്രം. 2002ലെ ലോകകപ്പ് മുതല്‍ നോക്കിയാല്‍ ചാംപ്യന്‍മാരായിട്ടുള്ള ടീമുകളെല്ലാം തൊട്ടടുത്ത എഡിഷനില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങി പുറത്തായിട്ടുണ്ട്. ജര്‍മയിനാണ് അവസാനത്തെ ഉദാഹരണം. 2014ലെ ജേതാക്കളായിരുന്ന അവര്‍ കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ മടങ്ങുകയായിരുന്നു. അതിനു മുമ്പ് ഇറ്റലി, സ്‌പെയിന്‍ എന്നിവര്‍ക്കും ഇതേ ദുരന്തം നേരിട്ടിരുന്നു.

പരിക്കും വില്ലന്‍
ചരിത്രം മാത്രമല്ല ചില പ്രമുഖ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് ഈ ലോകകപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതും ഫ്രാന്‍സിനു ക്ഷീണമാണ്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രഞ്ച് മധ്യനിരയിലെ ചടുലമായ സാന്നിധ്യമായിരുന്നു സൂപ്പര്‍ താരം പോള്‍ പോഗ്ബ. ടീമിന്റെ ലോകകപ്പ് വിജയത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു. പക്ഷെ പരിക്കിനെ തുടര്‍ന്ന് ഈ ലോകകപ്പില്‍ നിന്നും പോഗ്ബ പിന്‍മാറിയിരിക്കുകയാണ്. മധ്യനിരയിലെ മറ്റൊരു മിന്നും താരമായ എന്‍ഗോളോ കാന്റെയും പരിക്കു മൂലം ഇത്തവണ കളിക്കുന്നില്ല.
Also Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാ

കളിക്കാര്‍ക്കിടയിലെ ചേരിതിരിവ്
കഴിഞ്ഞ യൂറോ കപ്പിന്റെ സെമി ഫൈനലില്‍ സ്വിറ്റര്‍ലാന്‍ഡിനോടു ഞെട്ടിക്കുന്ന തോല്‍വിയോടെ ഫ്രാന്‍സ് പുറത്തായിരുന്നു. അന്നു ഫ്രഞ്ച് താരങ്ങളായ അഡ്രിയാന്‍ റാബിയറ്റിന്റെ അമ്മ പോള്‍ പോഗ്ബയുടെയും കിലിയന്‍ എംബാപ്പെയുടെയും കുടുംബവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പോഗ്ബയും എംബാപ്പെയും ആത്മാര്‍ഥതയോടെ കളിക്കാതിരുന്നതാണ് ഫ്രാന്‍സിന്റെ തോല്‍വിക്കു കാരണമെന്നായിരുന്നു അവരുടെ ആരോപണം. ഈ സംഭവം ഫ്രഞ്ച് ടീമിലെ കളിക്കാര്‍ക്കിടയില്‍ ചേരിതിരിവും സൃഷ്ടിച്ചിരുന്നു.
ഈ ലോകകപ്പിലും കളിക്കാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഫ്രാന്‍സിന്റെ പ്രകടനത്തൈ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.


Click it and Unblock the Notifications















