Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ഫൈനലില്‍ മെസിയെ കാത്ത് ഏഴ് റെക്കോഡുകള്‍, എന്തൊക്കെയെന്നറിയാം

1

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശ ഫൈനല്‍ നാളെ നടക്കാന്‍ പോവുകയാണ്. ലയണല്‍ മെസിയെന്ന ഇതിഹാസത്തിനൊപ്പം നടക്കുന്ന അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തി വിശ്വകീരീടം ചൂടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ വീഴ്ത്തുക അര്‍ജന്റീനയെ സംബന്ധിച്ച് കടുപ്പം തന്നെയാണ്. മിന്നും ഫോമിലുള്ള മെസിയുടെ മികവിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍. ഇത്തവണ അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മുന്നില്‍ത്തന്നെ മെസിയുണ്ട്.

ഫുട്‌ബോളിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ മെസി ലോകകപ്പില്‍ മുത്തമിട്ട് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണേറെയും. എന്തായാലും മെസിയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന പ്രകടനമാണ് ഖത്തറില്‍ കാഴ്ചവെച്ചതെന്ന് പറയാം.

കലാശപ്പോരാട്ടത്തില്‍ ചില വമ്പന്‍ റെക്കോഡുകളും മെസിയെ കാത്തിരിക്കുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഏഴ് റെക്കോഡുകള്‍ പരിശോധിക്കാം.

ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ മത്സരം

ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ മത്സരം

ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡിലെത്താന്‍ മെസിക്കാവും. 2006ലെ ലോകകപ്പ് മുതല്‍ അര്‍ജന്റീനക്കായി ബൂട്ടണിയുന്ന മെസി ഇതുവരെ 25 മത്സരങ്ങള്‍ കളിച്ചു.

25 മത്സരങ്ങള്‍ കളിച്ച ലോതര്‍ മാത്തൗസിനൊപ്പമാണ് നിലവില്‍ മെസി. ഫൈനലിലിറങ്ങുന്നതോടെ ഈ റെക്കോഡില്‍ തലപ്പത്തെത്താന്‍ മെസിക്കാവും. മെസി ഉറപ്പിച്ച റെക്കോഡാണിതെന്ന് പറയാം.

ലോകകപ്പില്‍ കൂടുതല്‍ മിനുട്ട് കളിച്ചു

ലോകകപ്പില്‍ കൂടുതല്‍ മിനുട്ട് കളിച്ചു

25 മത്സരങ്ങള്‍ ലോകകപ്പില്‍ കളിച്ച മെസിയാണ് ലോകകപ്പില്‍ കൂടുതല്‍ മിനുട്ട് കളിച്ച താരമെന്ന റെക്കോഡിന് തൊട്ടടുത്താണ്. 2194 മിനുട്ട് നിലവില്‍ മെസി മൈതാനത്ത് കളിച്ചു. ഈ റെക്കോഡില്‍ നിലവില്‍ മെസി രണ്ടാം സ്ഥാനത്താണ്.

ഫൈനലില്‍ 24 മിനുട്ട് കളിച്ചാല്‍ ഈ റെക്കോഡില്‍ മെസിക്ക് തലപ്പത്തെത്താം. ഇറ്റലിയുടെ പൗലോ മാല്‍ഡിനിയുടെ റെക്കോഡിനെയാണ് മെസി മറികടക്കാന്‍ തയ്യാറെടുക്കുന്നത്. 2217 മിനുട്ടാണ് മുന്‍ എസി മിലാന്‍ ഇതിഹാസം കളിച്ചത്.

Also Read: IND vs BAN: രണ്ടാം ടെസ്റ്റില്‍ രോഹിത് തിരിച്ചെത്തും, ആര് പുറത്താവും? ഗില്ലോ രാഹുലോ

കൂടുതല്‍ ജയം

കൂടുതല്‍ ജയം

ഫിഫ ലോകകപ്പില്‍ കൂടുതല്‍ ജയം നേടുന്ന താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം മെസിക്കുണ്ട്. ഫ്രാന്‍സിനെ അര്‍ജന്റീന തോല്‍പ്പിച്ചാല്‍ മെസിയുടെ 17ാമത്തെ ജയമായിരിക്കുമത്.

ഇതോടെ ലോകകപ്പില്‍ കൂടുതല്‍ ജയമെന്ന റെക്കോഡില്‍ മെസിക്ക് ജര്‍മനിയുടെ ക്ലോസെക്കൊപ്പമെത്താം. എന്നാല്‍ കരുത്തരായ ഫ്രാന്‍സിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീനക്ക് സാധിക്കുമോയെന്നത് കണ്ടറിയണം.

കൂടുതല്‍ അസിസ്റ്റ്

കൂടുതല്‍ അസിസ്റ്റ്

ഫിഫ ലോകകപ്പില്‍ കൂടുതല്‍ അസിസ്റ്റെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം മെസിക്കുണ്ട്. നിലവില്‍ 9 അസിസ്റ്റുകളാണ് ലോകകപ്പില്‍ മെസിയുടെ പേരിലുള്ളത്. 10 അസിസ്റ്റുകള്‍ നടത്തിയ ബ്രസീലിന്റെ പെലെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

ഫൈനലില്‍ രണ്ട് അസിസ്റ്റുകള്‍ നടത്താനായാല്‍ ഈ റെക്കോഡില്‍ മെസിക്ക് തലപ്പത്തെത്താം. അല്ലെങ്കില്‍ ഈ റെക്കോഡിലെ രണ്ടാം സ്ഥാനക്കാരനായി ഇനിയും തുടരാം.

ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും

ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും

ഒരു ലോകകപ്പിലെ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കുന്ന ഏഴാമത്തെ ഫുട്‌ബോള്‍ താരമാവാനുള്ള അവസരമാണ് മെസിക്ക് മുന്നിലുള്ളത്. നിലവില്‍ 6 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളുമായി ഗോള്‍വേട്ടക്കാരില്‍ മെസി തലപ്പത്താണ്.

ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസി തന്നെ സ്വന്തമാക്കിയേക്കും. എന്തായാലും രണ്ട് നേട്ടവും ഒരുമിച്ച് ഈ ലോകകപ്പിലൂടെ സ്വന്തമാക്കാന്‍ മെസിക്കാവുമോയെന്ന് കണ്ടറിയാം.

Also Read: FIFA World Cup 2022: 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക', റൊണാള്‍ഡോയെ ട്രോളി ഷക്കീറ, വൈറല്‍

കൂടുതല്‍ ഗോള്‍ സംഭാവന

കൂടുതല്‍ ഗോള്‍ സംഭാവന

ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ ഗോള്‍ സംഭാവന ചെയ്ത താരമെന്ന റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരം മെസിക്കുണ്ട്. ഇതുവരെ 11 ഗോളും 9 അസിസ്റ്റുമടക്കം 20 ഗോളുകളാണ് മെസിയുടെ സംഭാവന. 12 ഗോളും 10 അസിസ്റ്റും ചെയ്ത പെലെയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

22 ഗോളുകളാണ് അദ്ദേഹം സംഭാവന ചെയ്തത്. ഫൈനലില്‍ മികവ് കാട്ടിയാല്‍ പെലെയുടെ റെക്കോഡിനെ മറികടക്കാന്‍ മെസിക്കാവും.

കൂടുതല്‍ ഗോള്‍ഡന്‍ ബോള്‍

കൂടുതല്‍ ഗോള്‍ഡന്‍ ബോള്‍

ലോകകപ്പില്‍ ഒന്നിലധികം ഗോള്‍ഡന്‍ ബോള്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ് മെസിയെ കാത്തിരിക്കുന്നത്. 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത നേട്ടമാണിത്.

2014ല്‍ അര്‍ജന്റീന കപ്പടിച്ചില്ലെങ്കിലും മികച്ച താരത്തിനുള്ള പുരസ്‌കാരം മെസി നേടിയിരുന്നു. ഇത്തവണ കപ്പടിച്ചില്ലെങ്കിലും മെസി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ അത് ചരിത്ര നേട്ടമായി മാറുമെന്നുറപ്പ്.

Story first published: Saturday, December 17, 2022, 13:32 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+