For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ചരിത്രം കുറിച്ച് റോണോ! അഞ്ചു ഗോള്‍ ത്രില്ലറില്‍ ഘാന കടന്ന് പോര്‍ച്ചുഗല്‍

3-2നാണ് പോര്‍ച്ചുഗലിന്റെ ജയം

ദോഹ: യൂറോപ്യന്‍ അതികായന്‍മാരും ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നുമായ പോര്‍ച്ചുഗല്‍ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കി. ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയെയാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു പറങ്കിപ്പട മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലായിരുന്നു അഞ്ചു ഗോളുകളും.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടരെ അഞ്ചാം ലോകകപ്പിലും സ്‌കോര്‍ ചെയ്ത് ചരിത്രത്തിന്റെ ഭാഗമായി മാറി. 65ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. ജാവോ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരും പറങ്കികള്‍ക്കായി വല കുലുക്കി. ആന്‍ഡ്രു അയേവ് (73), ഒസ്മാന്‍ ബുക്കാരി (89) എന്നിവര്‍ ഘാനയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.

തുടക്കം മുതല്‍ മുതല്‍ പറങ്കിപ്പട

തുടക്കം മുതല്‍ മുതല്‍ പറങ്കിപ്പട

മല്‍സരത്തിന്റെ ആദ്യ വിസില്‍ മുതല്‍ ഘാനയ്ക്കു മേല്‍ പോര്‍ച്ചുഗല്‍ ആധിപത്യം നേടുന്നത് കാണാമായിരുന്നു. പന്ത് കൂടുതല്‍ സമയം കൈവശം വച്ച് ഘാനയെ അസ്വസ്ഥരാക്കുകയെന്ന തന്ത്രമാണ് അവര്‍ പരീക്ഷിച്ചത് പറങ്കിപ്പട അതില്‍ വിജയിക്കുകയും ചെയ്തു.
10ാം മിനിറ്റില്‍ തന്നെ ഘാന ഗോള്‍കീപ്പക്കൊണ്ട് പോര്‍ച്ചുഗല്‍ ആദ്യ സേവ് നടത്തിക്കുകയും ചെയ്തു. സില്‍വയുടെ ത്രൂബോളിനൊടുവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ ശ്രമം ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്നും പോര്‍ച്ചുഗല്‍ തന്നെയാണ് കളി നിയന്ത്രിച്ചത്. ഭൂരിഭാഗം സമയവും ബോള്‍ ഘാനയുടെ ഹാഫില്‍ തന്നെയായിരുന്നു.

റൊണാള്‍ഡോയുടെ ഹെഡ്ഡര്‍

റൊണാള്‍ഡോയുടെ ഹെഡ്ഡര്‍

മൂന്നു മിനിറ്റിനകം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു മറ്റൊരു ഗോളവസരം. പക്ഷെ ഇതൊരു അര്‍ധാവസരം മാത്രമായിരുന്നു. ഇടതു മൂലയില്‍ ഗ്വരേരയുടെ കോര്‍ണര്‍ കിക്ക്. സെക്കന്റ് പോസ്റ്റിനരികെ നിന്നും ഡിഫന്‍ഡറുടെ തലയ്ക്കു മുകളിലൂടെ ഉയര്‍ന്നു ചാടി റോണോയുടെ ഹെഡ്ഡര്‍. പക്ഷെ ഹെഡ്ഡര്‍ ശരിയായി കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ഫലമാവട്ടെ ബോള്‍ ലക്ഷ്യം കാണാതെ പുറത്തുപോവുകയും ചെയ്തു.

ഗോള്‍....ഗോളല്ല!

ഗോള്‍....ഗോളല്ല!

31ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ടീമിനെയും ആരാധകരെയും ആവേശത്തിലാറാടിച്ച് റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചെങ്കിലും സന്തോഷത്തിനു മിനിറ്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. റഫറി ഫൗള്‍ വിളിച്ചതോടെയാണിത്. ബോള്‍ സ്വീകരിച്ച ശേഷം ഷോട്ട് തൊടുക്കുന്നതിനു മുമ്പ് റോണോ ഒരു ഘാന താരത്തെ തളളി വീഴ്ത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് റഫറി ഗോള്‍ അനുവദിക്കാതിരുന്നത്.
ആദ്യത്തെ 35 മിനിറ്റുകള്‍ നോക്കിയാല്‍ ഒരു ഗോള്‍ ശ്രമം പോലും ഘാനയുടെ ഭാഗത്തു നിന്നുണ്ടായില്ല. 41ാം മിനിറ്റില്‍ ഗ്വരേരോയ്‌ക്കൊപ്പം പാസ് കൈമാറിയ ശേഷം ബോക്‌സിനു തൊട്ടരികെ റൊണാള്‍ഡോ ഷോട്ടിനു മുതിര്‍ന്നെങ്കിലും ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ കലാശിക്കുകയും ചെയ്തു.

റൊണാള്‍ഡോ.... ഗോള്‍

റൊണാള്‍ഡോ.... ഗോള്‍

രണ്ടാം പകുതിയില്‍ മല്‍സരം കൂടുതല്‍ ആവേശകരമയി മാറി. ഘാനയും രണ്ടാം പകുതിയില്‍ കൂടുതല്‍ അഗ്രസീവ് ശൈലി സ്വീകരിച്ചതോടെ കളിയുടെ വേഗം കൂടി. 65ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നെത്തി. ബോളുമായി ബോക്‌സിലേക്ക കയറിയ റൊണാള്‍ഡോയെ ഘാന താരം ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി തകര്‍പ്പനൊരു ഷോട്ടിലൂടെ റൊണാള്‍ഡോ ഗോളാക്കുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന ലോക റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു.

Also Read: FIFA World Cup 2022: അര്‍ജന്റീനയ്ക്കു എങ്ങനെ പ്രീക്വാര്‍ട്ടറിലെത്താം? കടുപ്പം! പക്ഷെ അസാധ്യമല്ല

തിരിച്ചടിച്ച് ഘാന

തിരിച്ചടിച്ച് ഘാന

73ം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന സമനില പിടിച്ചെടുത്തു. പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഇടതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ക്യുഡുസിന്റെ കട്ട് ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ പോര്‍ച്ചുഗലിനു പിഴച്ചു. തക്കം പാര്‍ത്തുനിന്ന അയേവ് ക്ലോസ് റേഞ്ചില്‍ നിന്നും ബോള്‍ വലയിലെത്തിക്കുകയും ചെയ്തു.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ഇരട്ടഗോള്‍

ഇരട്ടഗോള്‍

ഘാനയുടെ സമനില ഗോള്‍ ആഹ്ലാദം അധികനേരം നീണ്ടില്ല. രണ്ടു മിനിറ്റിനിടെ രണ്ടു തവണ ഘാനയുടെ വലകുലുക്കി പോര്‍ച്ചുഗല്‍ കളിയില്‍ 3-1ന്റെ മികച്ച ലീഡ് കരസ്ഥമാക്കി. രണ്ടു ഗോളും ഘാനയുടെ പക്കല്‍ നിന്നും ബോള്‍ തട്ടിയെടുത്ത് നടത്തിയ നീക്കത്തില്‍ നിന്നായിരുന്നു.
ബ്രൂണോ ഫെര്‍ണാണ്ടസ് വലതു വിങിലേക്കു നല്‍കിയ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് ഒറ്റയ്ക്കു മുന്നേറിയ ഫെലിക്‌സ് ഗോളിക്കു ഒരു പഴുതും നല്‍കാതെ ഷോട്ടുതിര്‍ക്കുകയായിരുന്നു. രണ്ടു മിനിറ്റിനകം റാഫേല്‍ ലിയോ മൂന്നാം ഗോളിന് അവകാശിയായി. ഇതിനു പിന്നിലും ബ്രൂണോയായിരുന്നു. ഇത്തവണ ഇടതു വിങിലൂടെ താരത്തിന്റെ ചടുലമായ നീക്കം. തുടര്‍ന്നു ബോക്‌സിനുള്ളിലേക്കു മനോഹരമായ ത്രൂബോള്‍. ഇടംകാല്‍ ഷോട്ടിലൂടെ ലിയോ അതു വലയിലേക്കു പ്ലേസ് ചെയ്യുകയും ചെയ്തു. 80ാം മിനിറ്റില്‍ ബുക്കാരിയുടെ ഗോള്‍ പോര്‍ച്ചുഗീസ് ക്യാംപില്‍ പരിഭ്രാന്തി പരത്തിയെങ്കിലും ലീഡ് കാത്തുസൂക്ഷിച്ച് പോര്‍ച്ചുഗല്‍ വിജയക്കൊടി നാട്ടുകയായിരുന്നു.

Story first published: Thursday, November 24, 2022, 23:43 [IST]
Other articles published on Nov 24, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+