For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

FIFA World Cup 2022: ഏറ്റവും മികച്ച 10ാം നമ്പറുകാരന്‍ മെസിയല്ല! തിരഞ്ഞെടുത്ത് ഏദന്‍ ഹസാര്‍ഡ്

ഒട്ടുമിക്ക ടീമുകളും ഏറ്റവും മികച്ച താരത്തിനാണ് പൊതുവേ 10ാം നമ്പര്‍ നല്‍കാറുള്ളത്

1

ദോഹ: 10ാം നമ്പര്‍ ജഴ്‌സിയണിയുകയെന്നത് ഫുട്‌ബോളിലെ വലിയ അംഗീകാരമാണ്. ടീമിലെ സൂപ്പര്‍ താരങ്ങളാണ് പൊതുവേ 10ാം നമ്പര്‍ ജേഴ്‌സി അണിയുക. പെലെ, ലയണല്‍ മെസി, ഡീഗോ മറഡോണ, സിനദിന്‍ സിദാന്‍, റൊണാള്‍ഡീഞ്ഞോ എന്നിവരെല്ലാം 10ാം നമ്പര്‍ ജഴ്‌സിയില്‍ തിളങ്ങിയിരുന്നവരാണ്. ഇത്തരത്തില്‍ ഇതിഹാസങ്ങളണിയുന്ന ജേഴ്‌സിയെന്ന പേര് 10ാം നമ്പറിനുണ്ട്. ഒട്ടുമിക്ക ടീമുകളും ഏറ്റവും മികച്ച താരത്തിനാണ് പൊതുവേ 10ാം നമ്പര്‍ നല്‍കാറുള്ളത്.

10ാം നമ്പറില്‍ കളിച്ച ഏറ്റവും മികച്ച താരത്തെ പറയുകയെന്നത് പ്രയാസമാണ്. ആധുനിക ഫുട്‌ബോളിലേക്ക് വരുമ്പോള്‍ ചിലപ്പോള്‍ മെസിയെന്ന ഉത്തരം പറയാന്‍ സാധിക്കുമെങ്കിലും എതിര്‍ അഭിപ്രായം ഉള്ളവരും ഏറെ. ഇപ്പോഴിതാ ഫുട്‌ബോളിലെ സൂപ്പര്‍ ജേഴ്‌സിയായ 10ാം നമ്പര്‍ അണിഞ്ഞവരിലെ ഏറ്റവും മികച്ചവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബെല്‍ജിയം സൂപ്പര്‍ താരം ഏദന്‍ ഹസാര്‍ഡ്.

മെസിയല്ല, അത് റിക്വല്‍മിയാണ്

മെസിയല്ല, അത് റിക്വല്‍മിയാണ്

മെസിക്ക് മുമ്പ് അര്‍ജന്റീനക്കാരുടെ 10ാം നമ്പര്‍ ജഴ്‌സിയില്‍ തിളങ്ങിയ യുവാന്‍ റോമന്‍ റിക്വല്‍മിയെയാണ് 10ാം നമ്പറിലെ ഏറ്റവും മികച്ചവനെന്ന് ഹസാര്‍ഡ് വിശേഷിപ്പിച്ചത്. തന്റെ റോള്‍ മോഡലും അദ്ദേഹമാണെന്നാണ് ഹസാര്‍ഡ് പറയുന്നത്. 'റിക്വല്‍മി ഇതിഹാസമാണ്. 10ാം നമ്പര്‍ ജഴ്‌സിയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച താരം. ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ എന്നെങ്കിലും അതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്നത്തെ ഫുട്‌ബോള്‍ കളിക്കാനും സാധിക്കുന്നവരാണ് റിക്വല്‍മിയെപ്പോലുള്ളവര്‍- ഹസാര്‍ഡ് പറഞ്ഞു.

Also Read: FIFA World Cup 2022: മെസി വിരമിക്കുമോ? ട്രോളുകളില്‍ നിറഞ്ഞ് അര്‍ജന്റീന, ആരാധകര്‍ക്ക് കണ്ണീര്‍

അര്‍ജന്റീനയുടെ ഇതിഹാസ താരം

അര്‍ജന്റീനയുടെ ഇതിഹാസ താരം

മെസിയെന്ന ഇതിഹാസത്തിന് മുമ്പ് അര്‍ജന്റീനക്കാര്‍ നെഞ്ചിലേറ്റിയ സൂപ്പര്‍ താരങ്ങളിലൊരാളാണ് റിക്വല്‍മി. 2008വരെ അര്‍ജന്റീനയുടെ ജേഴ്‌സില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായി റിക്വല്‍മി ഉണ്ടായിരുന്നു. 51 മത്സരങ്ങള്‍ കളിച്ച് 17 ഗോളാണ് താരം ദേശീയ ജഴ്‌സിയില്‍ നേടിയത്. 20 അസിസ്റ്റും പേരിലുണ്ട്. ക്ലബ്ബ് കരിയറിലെ ഭൂരിഭാഗവും അര്‍ജന്റീനയിലെ ക്ലബ്ബുകള്‍ക്കൊപ്പമാണ് അദ്ദേഹം ചിലവിട്ടത്. 2002-2007 കാലയളവില്‍ വിയ്യാറയലിനായും ബാഴ്‌സലോണക്കായും കളിച്ചിട്ടുണ്ട്. 2006ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ മെസിക്കൊപ്പം റിക്വല്‍മയും ഉണ്ടായിരുന്നു.

വിജയത്തോടെ തുടങ്ങി ബെല്‍ജിയം

വിജയത്തോടെ തുടങ്ങി ബെല്‍ജിയം

ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ക്യാപ്റ്റനാണ് വിങ്ങറും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായ ഏദന്‍ ഹസാര്‍ഡ്. ഗ്രൂപ്പ് എഫില്‍ ഉള്‍പ്പെട്ട ബെല്‍ജിയം ആദ്യ മത്സരത്തില്‍ കാനഡയെ 1-0ന് തോല്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. കാനഡക്കെതിരേ അവസരങ്ങളും പെരുമഴ തീര്‍ക്കാന്‍ ബെല്‍ജിയം താരങ്ങള്‍ക്കായെങ്കിലും മിച്ച് ബാറ്റ്ഷുവായിയുടെ ഗോളില്‍ ടീം വിജയം നേടിയെടുക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന്റെ മികവും ബെല്‍ജിയത്തെ തുണച്ചു. വരുന്ന മത്സരങ്ങളിലും ഭാഗ്യം ബെല്‍ജിയത്തെ തുണക്കുമോയെന്നത് കണ്ടറിയാം.

ഹസാര്‍ഡും 10ാം നമ്പര്‍ അണിയുന്ന താരം

ഹസാര്‍ഡും 10ാം നമ്പര്‍ അണിയുന്ന താരം

ബെല്‍ജിയത്തിന്റെ 10ാം നമ്പര്‍ ജഴ്‌സി അണിയുന്ന താരം ഹസാര്‍ഡാണ്. 31കാരനായ താരം അനുഭവസമ്പന്നനാണ്. റയല്‍ മാഡ്രിഡിന്റെ താരമായ ഹസാര്‍ഡ് മിന്നും ഫോമിലാണുള്ളത്. ബെല്‍ജിയത്തിന്റെ ഇത്തവണത്തെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമാവുക ഹസാര്‍ഡാവും. റയല്‍ മാഡ്രിഡില്‍ ഏഴാം നമ്പര്‍ ജഴ്‌സിയിലാണ് ഹസാര്‍ഡ് കളിക്കുന്നത്. മധ്യനിരയില്‍ തന്ത്രം മെനയാന്‍ മാത്രമല്ല ഗോളടിക്കുന്നതിലും മിടുക്കുള്ള താരമാണ് ഹസാര്‍ഡ്.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ബെല്‍ജിയം ഇത്തവണ ശക്തരുടെ നിര

ബെല്‍ജിയം ഇത്തവണ ശക്തരുടെ നിര

ഇത്തവണ കരുത്തുറ്റ താരങ്ങളുടെ നിരയാണ് ബെല്‍ജിയം. റോമലു ലുക്കാക്കു, കെവിന്‍ ഡി ബ്രൂയിന്‍, ഏദന്‍ ഹസാര്‍ഡ് എന്നിവരില്‍ത്തന്നെയാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. കുര്‍ട്ടോയിന്റെ ഗോള്‍ വലക്ക് മുന്നിലെ ശക്തമായ കൈകളും ടീമിന് ശക്തിപകരുന്നു. ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലേക്കെത്തുക ബെല്‍ജിയത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ക്രൊയേഷ്യ, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. രണ്ട് ടീമിനെയും നിസാരരായി കാണാനാവില്ല.

Story first published: Thursday, November 24, 2022, 15:59 [IST]
Other articles published on Nov 24, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+