
ലയണല്‍ മെസിക്ക് വലിയ പങ്ക്
മിശിഹായെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്ന ലയണല്‍ മെസിയിലൂടെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ ജയം ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഇതിഹാസ താരം ഇന്ന് വില്ലനായി മാറുകയായിരുന്നു. പ്രധാനമായും ഓഫ് സൈഡുകള്‍ ശ്രദ്ധിക്കുന്നതില്‍ മെസിക്ക് പിഴച്ചു. 22ാം മിനുട്ടില്‍ തകര്‍പ്പന്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ മെസി വലകുലുക്കിയെങ്കിലും അത് ഓഫ് സൈഡായി വിധിച്ചു. മെസി ഓഫ് സൈഡാണെന്ന് റിപ്ലേയില്‍ നിന്ന് വ്യക്തം. 28ാം മിനുട്ടില്‍ ലൗട്ടരോ മാര്‍ട്ടിനെസും വലകുലുക്കിയെങ്കിലും വീണ്ടും മെസിയിലൂടെ ഓഫ് സൈഡ് കെണി. രണ്ട് ഗോള്‍ കൂടി ആദ്യ പകുതിയില്‍ നേടാനുള്ള അവസരമാണ് മെസി കാരണം നഷ്ടപ്പെട്ടത്.
Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ഓഫ് സൈഡ് പിഴവ് തന്നെ
ഓഫ് സൈഡ് ഫുട്‌ബോള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അനുഭവസമ്പന്നരായ ലയണല്‍ മെസിക്കും സംഘത്തിനും ഇത്രയധികം ഓഫ്‌സൈഡുകള്‍ സംഭവിക്കുകയെന്നത് പിഴവ് തന്നെ. ആദ്യ പകുതിയില്‍ മാത്രം ഏഴ് ഓഫ്‌സൈഡുകളാണ് അര്‍ജന്റീന വരുത്തിയത്. ഇതില്‍ മൂന്നെണ്ണം ഗോളായിരുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. ആദ്യ പകുതിയില്‍ത്തന്നെ മത്സരം കൈയിലൊതുക്കാനുള്ള അവസരം ഓഫ് സൈഡ് പിഴവിലൂടെ അര്‍ജന്റീന നഷ്ടപ്പെടുത്തുകയായിരുന്നു.

ആത്മവിശ്വാസമില്ലാത്ത പ്രകടനം
അര്‍ജന്റീനയുടെ പ്രകടനം ആത്മവിശ്വാസമില്ലാത്തവരെപ്പോലെയായിരുന്നു. മികച്ച ആക്രമണം കാഴ്ചവെക്കുന്നതില്‍ ടീം പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ സൗദി ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റിയതോടെ അര്‍ജന്റീന സമ്മര്‍ദ്ദത്തിലാവുന്നതാണ് കണ്ടത്. സൗദിയെ ഒരു സമയത്തും സമ്മര്‍ദ്ദത്തിലാക്കാന്‍ അര്‍ജന്റീനക്കായില്ലെന്നതാണ് വസ്തുത. ആദ്യ മിനുട്ടുകളില്‍ മാത്രമാണ് അര്‍ജന്റീനക്ക് അല്‍പ്പം മേല്‍ക്കോയ്മ അവകാശപ്പെടാനാവുക. സൗദിയുടെ കളി മികവ്് തന്നെയാണ് കൈയടി അര്‍ഹിക്കുന്നത്.
Also Read: FIFA World Cup 2022: മികച്ച ഫുട്‌ബോള്‍ താരമാര്? ഞാനും മെസിയും! മൂന്നാമനെക്കുറിച്ച് റോണോ

പ്രതിരോധം പാളി
അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ വീഴ്ചകള്‍ സംഭവിച്ചുവെന്ന് തന്നെ പറയാം. 4-2-3-1 ഫോര്‍മേഷനിലിറങ്ങിയ അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ റൊമേറോ, ഒറ്റമെന്‍ഡി, മൊളീന, ടാഗ്ലിയാഫികോ എന്നിവരെല്ലാമാണ് പ്രതിരോധത്തില്‍ ബൂട്ടണിഞ്ഞതെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. മികച്ച പല മുന്നേറ്റങ്ങളും സൗദിയുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ അര്‍ജന്റൈന്‍ പ്രതിരോധനിരക്ക് പാളിയതും തോല്‍വിയുടെ കാരണങ്ങളായിത്തന്നെ പറയാം.


Click it and Unblock the Notifications



