FIFA World Cup 2022: മികച്ച ഫുട്‌ബോള്‍ താരമാര്? ഞാനും മെസിയും! മൂന്നാമനെക്കുറിച്ച് റോണോ

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണര്‍ന്ന് കഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇക്വഡോര്‍ തുടങ്ങിയിരിക്കുന്നു. വരുന്ന ദിവസങ്ങളില്‍ വമ്പന്‍ മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, സുവാരസ് തുടങ്ങി പല വമ്പന്മാരുടെയും അവസാന ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറുമെന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് സവിശേഷമാവുന്നു.
ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലേക്ക് വരുമ്പോള്‍ ആദ്യം പറയുന്ന രണ്ട് പേരുകള്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിങ്ങനെയാവും. രണ്ട് പേരും ലോക ഫുട്‌ബോളിലെത്തന്നെ വിസ്മയങ്ങളാണ്. റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ കുന്തമുനയാവുമ്പോള്‍ അര്‍ജന്റീനയുടെ മിശിഹയായി മെസിയുണ്ടാവും. ഇപ്പോഴിതാ തന്റെയും മെസിയുടെയും പേരിനൊപ്പം ചേര്‍ക്കാമെന്ന് തോന്നിയ താരമാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് റൊണാള്‍ഡോ.

സിനദിന്‍ സിദാന്‍ മികച്ചവന്‍
ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് മെസി തന്റെയും മെസിയുടെയും ഒപ്പം മികച്ചവെന്ന് തോന്നിയ താരത്തെക്കുറിച്ച് പറഞ്ഞത്. അത് സുവാരസോ നെയ്മറോ റൊണാള്‍ഡീഞ്ഞോയോ ഒന്നുമല്ല. മുന്‍ ഫ്രാന്‍സ് നായകനും റയല്‍ മാഡ്രിഡിന്റെ പരിശീലകനുമായിരുന്ന സിനദിന്‍ സിദാനെയാണ് റൊണാള്‍ഡോ മികച്ച താരങ്ങളിലൊരാളായി തിരഞ്ഞെടുത്തത്. ലോക ഫുട്‌ബോളില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയിട്ടുള്ളവരിലൊരാളാണ് സിദാന്‍. റൊണാള്‍ഡോ നേരത്തെയും സിദാനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട്.

റയല്‍ മാഡ്രിഡില്‍ സിദാന് കീഴില്‍ കളിച്ചു
സിദാന്‍ റയല്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്ന സമയത്ത് റൊണാള്‍ഡോയും ടീമിന്റെ ഭാഗമായി ഉണ്ടായിരുന്നു. കളിക്കാരനെന്ന നിലയിലും ഗംഭീര റെക്കോഡ് സിദാന്റെ പേരിലുണ്ടായിരുന്നു. 1998ല്‍ ലോകകപ്പും ബാലന്‍ദ്യോറും നേടാന്‍ സിദാന് സാധിച്ചു. 1998-2006വരെ ഫ്രാന്‍സ് ടീമിന്റെ ഭാഗമായിരുന്ന സിദാന്‍ 108 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് നേടിയത്. യുവന്റ്‌സിനായും റയല്‍ മാഡ്രിഡിനായുമാണ് അദ്ദേഹം ക്ലബ്ബ് കരിയറില്‍ കൂടുതല്‍ മത്സരം കളിച്ചത്.

മെസി-റൊണാള്‍ഡോ, കേമനാര്?
ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരിലെ കേമനാരെന്നത് ഫുട്‌ബോള്‍ ലോകത്തെ സജീവ ചര്‍ച്ചാവിഷയമാണ്. രണ്ട് പേരും ഗംഭീര റെക്കോഡുകള്‍ സ്വന്തം പേരിലുള്ളവരാണ്. ഇവരിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസം. ഇത്തവണത്തെ ലോകകപ്പ് രണ്ട് പേര്‍ക്കും അഭിമാന പ്രശ്‌നമാണ്. അവസാന ലോകകപ്പ് എന്ന നിലയില്‍ കപ്പിലേക്കെത്താനായാവും ഇരുവരും ബൂട്ടണിയുക. ഇത്തവണ മെസിയുടെ അര്‍ജന്റീന വലിയ കിരീട പ്രതീക്ഷയിലാണ്. കോപ്പാ അമേരിക്കയിലെ മെസി മാജിക് ഖത്തര്‍ ലോകകപ്പില്‍ കാണാനാവുമോയെന്നത് കണ്ടറിയാം.

അര്‍ജന്റീനക്ക് വലിയ സാധ്യത
ഇത്തവണ വലിയ കിരീട സാധ്യത കല്‍പ്പിക്കുന്നവരാണ് അര്‍ജന്റീന. ലയണല്‍ മെസിയെന്ന സൂപ്പര്‍ താരത്തോടൊപ്പം ഏഞ്ചല്‍ ഡി മരിയയും മികച്ച ഫോമില്‍. ലയണല്‍ സ്‌കലോനിയെന്ന പരിശീലകന് കീഴില്‍ അര്‍ജന്റീനക്ക് ഒത്തിണക്കത്തോടെ കളിക്കാനാവുന്നു. സീനിയര്‍ താരങ്ങളെ പിന്തുണക്കുന്നതോടൊപ്പം മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സ്‌കലോനി മിടുക്കുകാട്ടി. 2019ലെ കോപ്പാ അമേരിക്ക കപ്പ് അര്‍ജന്റീനയുടെ അലമാരയിലെത്തിക്കുന്നതില്‍ സ്‌കലോനിയെന്ന പരിശീലകന്റെ തന്ത്രത്തിന്റെ പങ്ക് വളരെ വലുതായിരുന്നു.
Also Read: FIFA World Cup 2022: മെസി കസറും, റൊണാള്‍ഡോയ്ക്ക് തിളങ്ങാനാവില്ല! ക്രൗച്ചിന്റെ പ്രവചനം

റൊണാള്‍ഡോയില്‍ പ്രതീക്ഷവെച്ച് പറങ്കിപ്പട
പോര്‍ച്ചുഗലിന്റെ ഇത്തവണത്തെ ടീം കരുത്തുറ്റതാണ്. എങ്കിലും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്ന ഇതിഹാസത്തെ ചുറ്റിയാവും പറങ്കിപ്പടയുടെ കുതിപ്പ്. റൂബന്‍ ഡയസ്, ജാവോ കാന്‍സെലോ, റൂബെന്‍ നെവസ്, ബെര്‍ണാര്‍ഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ എടുത്തു പറയാവുന്ന ചില താരങ്ങളും പോര്‍ച്ചുഗലിലുണ്ട്. സമീപകാലത്തെ റൊണാള്‍ഡോയുടെ പ്രകടനം അത്ര മികച്ചതല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള വലിയ വിവാദങ്ങള്‍ക്കിടെയാണ് റൊണാള്‍ഡോ ലോകകപ്പിലിറങ്ങുന്നത്. റൊണാള്‍ഡോയുടെ ഫോമിനനുസരിച്ചാവും ഇത്തവണ പോര്‍ച്ചുഗലിന്റെ കിരീട സാധ്യതകളെന്നതില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications