FIFA World Cup 2022: ജര്‍മനിയെ തോല്‍പ്പിച്ചത് കോച്ചിന്റെ മണ്ടത്തരം! പിഴവിനെക്കുറിച്ച് മുന്‍ താരം
ഖത്തര്‍ ലോകകപ്പില്‍ ഇത്തവണത്തെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു നാലു തവണ ചാംപ്യന്‍മാരായ ജര്‍മനിക്കെതിരേ ജപ്പാന്‍ കുറിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം രണ്ടു ഗോളുകള്‍ ജര്‍മനിയെ ജപ്പാന്‍ സ്തബ്ധരാക്കിയത്. അവസാന 15 മിനിറ്റിനിടെയായിരുന്നു ജപ്പാന്റെ രണ്ടു ഗോളുകളം പിറന്നത്.
മല്‍സരത്തില്‍ ഒരുപാട് ഗോളവസരങ്ങള്‍ ലഭിച്ചിട്ടും ഇവയില്‍ ഒന്നു മാത്രമേ ജര്‍മനിക്കു ഗോളാക്കാനായുള്ളൂ. 26 ഷോട്ടുകളില്‍ ഒമ്പതെണ്ണം ഓണ്‍ ടാര്‍ജറ്റായിരുന്നു. ഈ മല്‍സരത്തിലെ പരാജയത്തിനു പ്രധാന കാരണം ജര്‍മന്‍ കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റെ വലിയൊരു പിഴവാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഡിഫന്‍ഡര്‍ ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയുബര്‍.

സ്യൂള്‍ റൈറ്റ് ബാക്കോ?
ജപ്പാനെതിരേ നിക്ലാസ് സ്യൂളിനെ റൈറ്റ് ബാക്ക് പൊസിഷനില്‍ കളിപ്പിച്ച കോച്ചിന്റെ തീരുമാനത്തെയാണ് ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയുബര്‍ വിമര്‍ശിച്ചത്. സാധാരണയായി സെന്റര്‍ ബാക്ക് പൊസിഷനിസാണ് സ്യൂള്‍ കളിക്കാറുള്ളത്. താരത്തിന്റെ സ്വാഭാവിക പൊസിഷനും ഇതാണ്. പക്ഷെ ജപ്പാനെതിരേ ഈ പൊസിഷനില്‍ നിന്നും സ്യൂളിനെ റൈറ്റ് ബാക്കിലേക്കു കോച്ച് ഹാന്‍സി ഫ്‌ളിക്ക് മാറ്റുകയായിരുന്നു. സ്യൂള്‍ വരുത്തിയ പിഴവില്‍ നിന്നായികുന്നു 83ാം മിനിറ്റില്‍ തക്കൂമ അസാനോ ജപ്പാന്റെ വിജയഗോള്‍ കണ്ടെത്തിയത്.

വലിയ പിഴവ്
നിക്ലാസ് സ്യൂളിനെ റൈറ്റ് ബാക്കായി പരീക്ഷിച്ചത് വലിയ പിഴവ് തന്നെയാണ്. അദ്ദേഹത്തിനു അവിടെ കളിക്കാന്‍ സാധിക്കും. പക്ഷെ സ്യൂളിന്റെ സ്വാഭാവിക റോള്‍ സെന്റര്‍ ബാക്കിന്റേതാണ്. ആ പൊസിഷനിസാണ് അദ്ദേഹം വളരെ നന്നായി കളിക്കാറുള്ളത്. സെന്റര്‍ ബാക്കായി മാത്രമേ സ്യൂളില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം ടീമിനു ലഭിക്കുകയുള്ളൂവെന്നും ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയുബര്‍ വിലയിരുത്തി.

സ്ഥിരം റോള്‍ നല്‍കണം
ലോകകപ്പില്‍ കളിക്കാരെ അവരുടെ ക്ലബ്ബിനായി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന റോളില്‍ തന്നെ ഇറക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജപ്പാനെതിരേ ജര്‍മനി രണ്ടാമത്തെ ഗോള്‍ വഴങ്ങിയപ്പോള്‍ ഒരുപാട് പിഴവുകള്‍ സംഭവിച്ചതായി കാണാന്‍ സാധിക്കും. ഓഫ്സൈഡിനെ സ്യൂള്‍ തകിടം മറിക്കുകയും അവിടെ മുതല്‍ തെറ്റുകളുടെ ചങ്ങല ആരംഭിക്കുകയും ചെയ്തു.

നൂയറിനെ കൂടുതല്‍ ആശ്രയിച്ചു
നിക്കോ സ്‌ക്ലോറ്റര്‍ബെക്കിനു മേല്‍ ജര്‍മന്‍ സ്‌കോററായ അസാനോയ്ക്കു രണ്ടു മീറ്റര്‍ ലീഡുണ്ടായിരുന്നു. നിക്കോയാവട്ടെ ഗോള്‍കീപ്പര്‍ മാന്വല്‍ നുയറിനെ ഒരുപാട് ആശ്രയിക്കുകയും ചെയ്തു. അവസാനം ഗോളില്‍ നിന്നുള്ള ആംഗിള്‍ വളരെ അസാധ്യമായി മാറുകയും ചെയ്തു. ഈയൊരു ലെലവില്‍ ഇത്തരം വ്യക്തിഗത പിഴവുകള്‍ വളരെ അപകടകരമാണ്. ഈ കളിയില്‍ ജര്‍മനി അര്‍ഹിച്ച തോല്‍വിയിലേക്കു വീഴുകയും ചെയ്തതായി ഹോള്‍ഗര്‍ ബാഡ്‌സ്റ്റിയുബര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications