Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ജര്‍മനിക്ക് എങ്ങനെ പ്രീ ക്വാര്‍ട്ടറിലെത്താം? വഴിയടഞ്ഞിട്ടില്ല! പരിശോധിക്കാം

1

ദോഹ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ അട്ടിമറി തുടരുകയാണ്. ഗ്രൂപ്പ് ഇയില്‍ കരുത്തരായ ജര്‍മനിയെ 2-1നാണ് ജപ്പാന്‍ വീഴ്ത്തിയത്. നാല് തവണ വിശ്വകിരീടം ചൂടിയിട്ടുള്ള ജര്‍മനി സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത തിരിച്ചടിയാണ് ജപ്പാന്‍ നല്‍കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ജര്‍മനി കളി കൈവിട്ടത്. യുവ താരങ്ങളാല്‍ സമ്പന്നമായ ജര്‍മനിയുടെ പ്രശ്‌നം മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവമാണ്.

ഗ്രൂപ്പിലെ ഏറ്റവും ദുര്‍ബലരായ ജപ്പാനോട് തോറ്റത് ജര്‍മനിയുടെ സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. കരുത്തരായ സ്‌പെയിനും കോസ്റ്റാറിക്കയുമാണ് ജര്‍മനിക്കൊപ്പം ഗ്രൂപ്പിലുള്ളത്. ഇനി രണ്ട് മത്സരങ്ങള്‍ ശേഷിക്കെ എങ്ങനെ ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം?. പരിശോധിക്കാം.

രണ്ട് മത്സരങ്ങളും തോല്‍ക്കാതെ നോക്കണം

രണ്ട് മത്സരങ്ങളും തോല്‍ക്കാതെ നോക്കണം

ജര്‍മനിക്ക് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള എളുപ്പമാര്‍ഗം ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയെന്നതാണ്. സ്‌പെയിന്‍, കോസ്റ്റാറിക്ക എന്നിവരെ കീഴടക്കുക ജര്‍മനിക്ക് എളുപ്പമല്ല. എന്നാല്‍ ഇരു ടീമിനെയും തോല്‍പ്പിച്ചാല്‍ 6 പോയിന്റുകള്‍ ജര്‍മനിക്ക് നേടാം. ഇതാണ് ഏറ്റവും എളുപ്പത്തില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള മാര്‍ഗം. ജര്‍മനിക്ക് ഇത് അസാധ്യമല്ല. 21 ഗോള്‍ശ്രമമാണ് ജപ്പാനെതിരേ ജര്‍മനി നടത്തിയത്. എന്നാല്‍ ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെ. ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള നിരയാണ് ജര്‍മനിയെങ്കിലും ഫിനിഷിങ്ങാണ് മെച്ചപ്പെടുത്തേണ്ടത്.

Also Read: FIFA World Cup 2022: മെസി വിരമിക്കുമോ? ട്രോളുകളില്‍ നിറഞ്ഞ് അര്‍ജന്റീന, ആരാധകര്‍ക്ക് കണ്ണീര്‍

സ്‌പെയിനും ജപ്പാനും ഒരു മത്സരം തോല്‍ക്കണം

സ്‌പെയിനും ജപ്പാനും ഒരു മത്സരം തോല്‍ക്കണം

സ്‌പെയിനും ജപ്പാനും ഓരോ ജയങ്ങള്‍ വീതം നേടിയെടുത്തു കഴിഞ്ഞു. ഇരു ടീമിനും അക്കൗണ്ടില്‍ മൂന്ന് പോയിന്റുകള്‍ വീതമുണ്ട്. സ്‌പെയിന്‍ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളിനാണ് തോല്‍പ്പിച്ചത്. അതുകൊണ്ട് തന്നെ ഗോള്‍ശരാശരി നോക്കിയാലും സ്‌പെയിന്‍ വളരെ മുന്നിലാണ്. ജപ്പാന്‍ ജര്‍മനിക്കെതിരേ 2-1നാണ് ജയിച്ചത്. ജര്‍മനിയുടെ അടുത്ത മത്സരം സ്‌പെയിനെതിരേയാണ്. ചെറിയ ജയം നേടുകയെന്നതിലുപരിയായി വലിയ ഗോള്‍ശരാശരിയില്‍ ജര്‍മനിക്ക് ജയിക്കേണ്ടതായുണ്ട്. ജപ്പാന്റെ അടുത്ത മത്സരം കോസ്റ്റാറിക്കയ്ക്കാണ്.

ജപ്പാന്‍ കോസ്റ്റാറിക്കയോട് തോല്‍ക്കണം

ജപ്പാന്‍ കോസ്റ്റാറിക്കയോട് തോല്‍ക്കണം

ജപ്പാന്‍ കോസ്റ്റാറിക്കയോട് ജയിച്ചാല്‍ ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങും. ജപ്പാന്‍ രണ്ടാം ജയം നേടിയാല്‍ 6 പോയിന്റുകള്‍ ജപ്പാന് ലഭിക്കും. ഇതോടെ ഗോള്‍ശരാശരിയിലേക്ക് കാര്യങ്ങളെത്തും. ജപ്പാന് കോസ്റ്റാറിയോട് വലിയ ജയം നേടിയാല്‍ ഗോള്‍ശരാശരിയിലും ജപ്പാന്‍ ജര്‍മനിയെ കടത്തിവെട്ടും. അതുകൊണ്ട് തന്നെ ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത നിശ്ചയിക്കുന്നതില്‍ ജപ്പാന്റെ രണ്ടാം മത്സരത്തിലെ ഫലം നിര്‍ണ്ണായകമാവും.

സ്‌പെയിനോട് തോറ്റാല്‍ തീര്‍ന്നു

സ്‌പെയിനോട് തോറ്റാല്‍ തീര്‍ന്നു

ജര്‍മനി സ്‌പെയിനോട് തോറ്റാല്‍ ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഏറെക്കുറെ അസാധ്യമായിത്തീരും. സ്‌പെയിന്‍ മികച്ച ഫോമിലുള്ള ടീമാണ്. ആദ്യ മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ആത്മവിശ്വാസം സ്പാനിഷ് നിരക്കുണ്ട്. ആക്രമണത്തിലൂന്നിയാണ് സ്‌പെയിന്റെയും കളി. ജര്‍മനിക്ക് 4-0ന്റെ ജയമെങ്കിലും നേടാനാവാത്ത പക്ഷം കാര്യങ്ങള്‍ കടുപ്പമാവും. സ്‌പെയിനെ 1-0, 2-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിച്ചാലും ജപ്പാന്‍ കോസ്റ്റാറിക്കയെ അതിലും മികച്ച ഗോള്‍ശരാശരിയില്‍ തോല്‍പ്പിച്ചാല്‍ ജര്‍മനിയുടെ വഴിയടയും.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

ജര്‍മനിക്ക് ലക്ഷ്യം പിഴക്കരുത്

ജര്‍മനിക്ക് ലക്ഷ്യം പിഴക്കരുത്

ജപ്പാനോട് ജര്‍മനിക്ക് തോല്‍ക്കേണ്ടി വന്നത് നിര്‍ഭാഗ്യമാണെന്ന് തന്നെ പറയാം. അത്രയേറെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചെങ്കിലും ഇതെല്ലാം ലക്ഷ്യത്തിലേക്കെത്തിക്കുന്നതില്‍ ടീം പരാജയപ്പെടുകയായിരുന്നു. ഫിനിഷിങ്ങിലാണ് ജര്‍മനി ശ്രദ്ധിക്കേണ്ടതെന്ന് പറയാം. തോമസ് മുള്ളറില്‍ വലിയ പ്രതീക്ഷവെക്കുന്നതില്‍ കാര്യമില്ല. സ്‌പെയിനെതിരേ ഇറങ്ങുമ്പോള്‍ എല്ലാ പിഴവുകളും നികത്താനാവാത്ത പക്ഷം ഗ്രൂപ്പ് ഘട്ടം കടക്കാതെ ജര്‍മനിക്ക് മടങ്ങേണ്ടിവരും.

Story first published: Thursday, November 24, 2022, 9:31 [IST]
Other articles published on Nov 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+