Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍! പ്രവചന വീരന്‍ അന്നു പറഞ്ഞു

final

കാല്‍പ്പന്ത് പൂരമായ ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാരെ അറിയാന്‍ ബാക്കിയുള്ളത് ഒരേയൊരു പോരാട്ടം മാത്രം. ഞായറാഴ്ച രാത്രിയാണ് സ്വര്‍ണക്കപ്പിനായി ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സും മുഖാമുഖം വരുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഈ ടീമുകള്‍ തമ്മിലുള്ള പോരില്‍ കപ്പ് ആരടിക്കും?

സസ്‌പെന്‍സ് തീരാന്‍ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെങ്കിലും ഫൈനലിസ്റ്റുകളെയും വിജയികളെയുമെല്ലാം വളരെ നേരത്തേ തന്നെ പ്രവചിച്ച ഒരാളുണ്ട്. ഫൈനല്‍ പ്രവചനം കിറുകൃത്യമാവുകയും ചെയ്തു. ആരായിരിക്കും വിജയികളെന്നു പരിശോധിക്കാം.

ആതോസ് സലോമിന്റെ പ്രവചനം

ആതോസ് സലോമിന്റെ പ്രവചനം

ആധുനിക നോട്രഡാമസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിന്റെ ആതോസ് സലോമാണ് ലോകകപ്പ് ഫൈനലിനെയും വിജയികളെയും നേരത്തേ പ്രവചിച്ചത്. അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാവും കലാശക്കളിയെന്നു അദ്ദേഹം നേരത്തേ ശരിയായി പ്രവചിച്ചിരുന്നു.

ചില്ലറക്കാരനല്ല ആതോസ് സലോം. മുമ്പ് കൊവിഡ് മഹാമാരി, റഷ്യ- ഉക്രെയ്ന്‍ യുദ്ധം, എലിസബത്ത് രാജ്ഞിയുടെ മരണം തുടങ്ങിയവയെല്ലാം മുന്‍കൂട്ടി പ്രവചിച്ച് അദ്ദേഹം ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Also Read: ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

കിരീടം ഫ്രാന്‍സിന്

കിരീടം ഫ്രാന്‍സിന്

ലോകകപ്പ് ഇത്തവണ ഫ്രാന്‍സ് നിലനിര്‍ത്തുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനം. ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്കു ഫൈനലില്‍ തോല്‍വിയായിരിക്കും ഫലമെന്ന് അദ്ദേഹം പറയുന്നു.

ഏഴു തവണ ബാലണ്‍ ഡിയോര്‍ സ്വന്തമാക്കിയ ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ മെസ്സിയുടെ ഉജ്ജ്വല കരിയറില്‍ ലോകകപ്പിന്റെ കുറവ് മാത്രമേയുള്ളൂ. ഇത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഖത്തറിലെത്തിയിരിക്കുന്നത്.

പക്ഷെ സലോമിന്റെ പ്രവചനം യാഥാര്‍ഥ്യമായാല്‍ മെസ്സിക്കു കണ്ണീരോട കളം വിടേണ്ടിവരും. ഫൈനല്‍ തന്റെ അവസാന മല്‍സരമായിരിക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Also Read: കോലിയെങ്ങനെ ഇത്രയും ഫിറ്റ്? ഭക്ഷണ ക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

അര്‍ജന്റീനയ്‌ക്കെന്നു ഇഎ സ്‌പോര്‍ട്‌സ്

അര്‍ജന്റീനയ്‌ക്കെന്നു ഇഎ സ്‌പോര്‍ട്‌സ്

ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തിയ ഫ്രാന്‍സ് കിരീടം ചൂടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനമെങ്കിലും അര്‍ജന്റീനയ്ക്കു പ്രതീക്ഷ നല്‍കുന്ന മറ്റൊരു പ്രവചനം കൂടി വന്നിരിക്കുന്നുണ്ട്.

ഫിഫ 23യെന്ന വീഡിയോ ഗെയിം ഇഎ സ്‌പോര്‍ട്‌സ് ലോകകപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിരുന്നു. അര്‍ജന്റീനയായിരിക്കും ലോക ചാംപ്യന്‍മാരെന്നാണ് അവരുടെ പ്രവചനം.ഇതില്‍ ആതോസ് സലോം, ഇഎ സ്‌പോര്‍ട്‌സ് ഇവരില്‍ ആരുടെ പ്രവചനം ഫലിക്കുമെന്നു സമയം തെളിയിക്കും.

അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം

അര്‍ജന്റീനയുടെ ഫൈനല്‍ പ്രവേശനം

ആദ്യ മല്‍സരത്തില്‍ വമ്പന്‍ അട്ടിമറി തോല്‍വിയേറ്റു വാങ്ങിയ ശേഷമായിരുന്നു അര്‍ജന്റീന ഗംഭീര തിരിച്ചുവരവ് നടത്തി ഫൈനലിലേക്കു കുതിച്ചത്. ആദ്യ കളിയില്‍ സൗദി അറേബ്യ 1-2ന് അര്‍ജന്റീനയെ സ്തബ്ധരാക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ മെക്‌സിക്കോയെ 2-0നും പോളണ്ടിനെ ഇതേ സ്‌കോറിനും തകര്‍ത്ത് അര്‍ജന്റീന ഗ്രൂപ്പ് ജേതാക്കളായി. പ്രീക്വാര്‍ട്ടറില്‍ 2-1ന് മറികടന്ന അര്‍ജന്റീന ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ 4-3നും വീഴ്ത്തി. സെമിയലില്‍ ക്രൊയേഷ്യയെ 3-0ന് തകര്‍ത്തെറിഞ്ഞ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.

ഫൈനലിലേക്കുള്ള ഫ്രഞ്ച് കുതിപ്പ്

ഫൈനലിലേക്കുള്ള ഫ്രഞ്ച് കുതിപ്പ്

നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സ് ആദ്യ രണ്ടു കളിയും ജയിച്ച് ആദ്യം പ്രീക്വാര്‍ട്ടറിലെത്തിയ ടീമായി മാറിയിരുന്നു. ഓസ്‌ട്രേലിയയെ 4-1നും ഡെന്‍മാര്‍ക്കിനെ 2-1നുമാണ് ഫ്രഞ്ച് പട തകര്‍ത്തത്. അവസാന കളിയില്‍ പക്ഷെ ടുണീഷ്യയോടു 0-1നു തോറ്റു.

പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1ന് കെട്ടുകെട്ടിച്ച ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ 2-1നും മറികടന്നു. സെമിയില്‍ അട്ടിമറി വീരന്‍മാരായ മൊറോക്കോയെയാണ് ഫ്രാന്‍സ് 2-0നു തുരത്തിയത്.

Story first published: Friday, December 16, 2022, 11:51 [IST]
Other articles published on Dec 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+