FIFA World Cup 2022: കപ്പടിച്ചു, പക്ഷെ ഇത്രയും തരം താഴണോ? മാര്‍ട്ടിനെസിനെതിരേ വിമര്‍ശനം

ദോഹ: ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ കിരീട നേട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലെ അര്‍ജന്റീനയുടെ വിശ്വകിരീടം എന്നതിലുപരിയായി ലയണല്‍ മെസിയെന്ന ഇതിഹാസം തന്റെ അവസാന ലോകകപ്പില്‍ കപ്പുമായി മടങ്ങിയതാണ് വലിയ സന്തോഷമായത്.
ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയിട്ടും ലോകകപ്പില്ലാതെ മെസി വിരമിക്കേണ്ടി വരികയെന്നത് ആരാധകര്‍ക്ക് വലിയ നൊമ്പരമായി മാറുമായിരുന്നു. എന്നാല്‍ കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാവാതെ ഖത്തറിന്റെ മണ്ണില്‍ മെസി ലോക കിരീടത്തില്‍ മുത്തമിട്ടു.
ഫൈനലില്‍ അനായാസം അര്‍ജന്റീന ജയം പ്രതീക്ഷിച്ചിടത്തുന്നിന്ന് ടീമിനെ വിറപ്പിച്ച് കീഴടങ്ങുന്ന അവസ്ഥയിലേക്ക് ഫ്രാന്‍സിനെ എത്തിച്ചത് കെയ്‌ലിയന്‍ എംബാപ്പെയായിരുന്നു. ഹാട്രിക്കുമായി അര്‍ജന്റീനയെ വിറപ്പിച്ച് നിര്‍ത്താന്‍ എംബാപ്പെക്കായി.
അതുകൊണ്ട് തന്നെ കിരീട നേട്ടത്തിന് ശേഷം അര്‍ജന്റീനക്കാര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടതും എംബാപ്പെയെയായിരുന്നു. ഇതില്‍ അര്‍ജന്റൈന്‍ ഗോളി എമിലിയാനോ മാര്‍ട്ടിനെസിന്റെ ആഹ്ലാദം അതിരുകള്‍ ലംഘിച്ചുവെന്ന വിമര്‍ശനം ഇപ്പോള്‍ വീണ്ടും ശക്തമാവുകയാണ്.

എംബാപ്പെയെ ഇത്രക്കും അധിക്ഷേപിക്കണോ?
കിരീട നേട്ടത്തിന് ശേഷം അര്‍ജന്റീന നാട്ടില്‍ തിരിച്ചെത്തി തുറന്ന ബസില്‍ ആഹ്ലാദ പ്രകടനം നടത്തവെ മാര്‍ട്ടിനസിന്റെ കൈയില്‍ ഒരു പാവയുണ്ടായിരുന്നു. അതിന് എംബാപ്പെയുടെ മുഖമായിരുന്നു. തന്റെ കൈപ്പിടിയിലൊതുങ്ങന്നവനെന്ന അര്‍ത്ഥത്തിലാണ് എംബാപ്പെയുടെ പാവയെ മാര്‍ട്ടിനെസ് കൈയില്‍ കരുതിയത്.
ലയണല്‍ മെസിയുടെ പിഎസ്ജിയിലെ സഹതാരമാണ് എംബാപ്പെ. എന്നിട്ടും മാര്‍ട്ടിനെസിന്റെ അതിരുവിട്ട ആഘോഷത്തെ തടയാന്‍ മെസി ശ്രമിച്ചില്ലെന്ന വിമര്‍ശനവും ഇതിനോടകം ഉയരുന്നുണ്ട്. പരസ്യമായി എംബാപ്പെയെ അധിക്ഷേപിക്കുന്ന നടപടി അര്‍ജന്റീന ചെയ്യാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.
Also Read: FIFA World Cup: ഖത്തര്‍ ലോകകപ്പിലെ സൂപ്പര്‍ 11 ഇതാ, ഡി മരിയയും ജിറൗഡും ഇല്ല

മാര്‍ട്ടിനെസിന് എംബാപ്പെയോട് കലി
ഫൈനലില്‍ ഷൂട്ടൗട്ടില്‍ തകര്‍പ്പന്‍ സേവുകളുമായി മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. എന്നാല്‍ ഫൈനലില്‍ എംബാപ്പെയുടെ ഗോളുകളൊന്നും തടുക്കാന്‍ മാര്‍ട്ടിനെസിനായില്ല.
നിശ്ചിത സമയത്ത് മൂന്ന് ഗോളുകള്‍ എംബാപ്പെ നേടിയപ്പോള്‍ ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ടു. നാല് തവണയും മാര്‍ട്ടിനെസിന് എംബാപ്പെയുടെ മികവിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. ഇതിന്റെ ചൊരുക്കാണ് എംബാപ്പെയോട് മാര്‍ട്ടിനെസ് തീര്‍ക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഡ്രസിങ് റൂമില്‍വെച്ചും അപമാനിച്ചു
വിജയത്തിന് ശേഷം ഡ്രസിങ് റൂമിലെത്തിയ ശേഷം എംബാപ്പെയുടെ ഗോള്‍ ആഘോഷത്തെ അനുകരിച്ചും എംബാപ്പെയുടെ തോല്‍വിയില്‍ മൗനം ആചരിച്ച് പരിഹസിച്ചുമെല്ലാം മാര്‍ട്ടിനെസ് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.
മത്സരത്തില്‍ തോല്‍വിയും ജയവുമുണ്ടാവുമെന്നും വ്യക്തിപരമായി ഇത്തരം അധിക്ഷേപം ചെയ്യുന്നത് മാന്യതക്ക് നിരക്കാത്തതാണെന്നാണ് വലിയൊരു പക്ഷം ആരാധകരുടെയും അഭിപ്രായം. മൈതാനത്തില്‍ വെച്ച് എംബാപ്പെയെ മാര്‍ട്ടിനെസ് ആശ്വസിപ്പിച്ചിരുന്നു.
എന്നാല്‍ ഡ്രസിങ് റൂമിലെത്തിയ ശേഷം എംബാപ്പെയെ മാത്രം ലക്ഷ്യം വെച്ച് അപമാനിക്കുന്ന പെരുമാറ്റമാണ് മാര്‍ട്ടിനെസില്‍ നിന്നുണ്ടായത്.

ഗോള്‍ഡന്‍ ഗ്ലൗ വെച്ച് ആശ്ലീല ആഗ്യം
എംബാപ്പെയെ അപമാനിച്ചത് കൂടാതെ പുരസ്‌കാര വേദിയിലെ മാര്‍ട്ടിനെസിന്റെപെരുമാറ്റവും വലിയ വിമര്‍ശനത്തിന് കാരണമായി. ഫിഫ പ്രസിഡന്റും ഖത്തര്‍ ഭരണാധികാരിയുമെല്ലാം വേദിയില്‍ നില്‍ക്കവെയാണ് മാര്‍ട്ടിനെസ് ഗോള്‍ഡന്‍ ഗ്ലൗവുമായി അശ്ലീല ആംഗ്യം കാട്ടിയത്.
ഇതിന് മുമ്പും ഇത്തരം ആഘോഷം മാര്‍ട്ടിനെസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു വലിയ വേദിയില്‍ അശ്ലീല ആംഗ്യം കാട്ടിയത് മാത്യതക്ക് നിരക്കാത്തതാണെന്നാണ് കൂടുതലാളുകളും വിമര്‍ശിക്കുന്നത്. എന്തായാലും അര്‍ജന്റീനയുടെ വിജയത്തിന്റെ സന്തോഷത്തിനിടെയിലും മാര്‍ട്ടിനെസിന്റെ പെരുമാറ്റം അല്‍പ്പം കടന്നുപോയെന്ന് പറയാം.
Also Read: തലയുയര്‍ത്തി സച്ചിനും മെസിയും, തലതാഴ്ത്തി ധോണിയും റോണോയും, ഏഴാം നമ്പര്‍ ശാപം!

എംബാപ്പെയാണ് താരം
ഇത്തവണത്തെ ലോകകപ്പില്‍ അര്‍ജന്റീനകപ്പ് നേടിയില്ലെങ്കിലും എംബാപ്പെയെ പ്രതിഭക്ക് മുന്നില്‍ ലോകം തലകുനിക്കുകയാണ്. ഫൈനലിലടക്കം കിടിലന്‍ കളി കാഴ്ചവെച്ച എംബാപ്പെ വിരമിക്കുമ്പോള്‍ മെസിയുടെ അടക്കം പല വമ്പന്‍ റെക്കോഡുകളും തകര്‍ത്തേക്കും.
പ്രായം 23 മാത്രമായ എംബാപ്പെയാണ് ഖത്തില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയത്. ഇനിയുമേറെ ലോകകപ്പുകള്‍ എംബാപ്പെക്ക് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ ഇതിഹാസമായിത്തന്നെ എംബാപ്പെ ബൂട്ടഴിക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications