Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വനിതാ ലോകകപ്പ്: ഇറ്റലിയെ തകര്‍ത്ത് ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍; ഗോള്‍വേട്ടയില്‍ മാര്‍ത്തയ്ക്ക് റെക്കോഡ്

പാരിസ്: സൂപ്പര്‍താരം മാര്‍ത്തയുടെ സൂപ്പര്‍ ഗോളില്‍ ഫിഫ വനിതാ ലോകകപ്പില്‍ ബ്രസീല്‍ അവസാന പതിനാറിലേക്ക് കുതിച്ചു. ഗ്രൂപ്പ് സിയില്‍ ഇറ്റലിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ കീഴടക്കിയത്. ആദ്യ രണ്ട് കളികള്‍ ജയിച്ച ഇറ്റലിെ നേരത്തെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. ജമൈക്കയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

വിരാട് കോലിക്കൊപ്പം അനുഷ്‌കയും ഇംഗ്ലണ്ടില്‍; ഇനി തോറ്റാല്‍ കുറ്റം ഭാര്യയ്ക്കാകുമോ?
ശക്തമായ പോരാട്ടത്തില്‍ ഇറ്റലിയും ബ്രസീലും നിരവധി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല. 74-ാം മിനിറ്റില്‍ പെനല്‍റ്റി കിക്കിലൂടെയാണ് മാര്‍ത്ത ബ്രസീലിന് ജയം സമ്മാനിച്ചത്. ലോകകപ്പില്‍ മാര്‍ത്ത നേടുന്ന 17-ാമത്തെ ഗോളാണിത്. ഇതോടെ പുരുഷ-വനിതാ ലോകകപ്പുകളിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരിയായി മാര്‍ത്ത. ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയെയാണ് മറികടന്നത്. ഇതുവരെ 16 ഗോളുമായി മാര്‍ത്തയും ക്ലോസെയും റെക്കോഡ് പങ്കിടുകയായിരുന്നു.

football

മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന ഓസ്‌ട്രേലിയ സൂപ്പര്‍താരം സാമന്ത കെറിന്റെ ചുമലിലേറിയാണ് പ്രീക്വാര്‍ട്ടറിലേക്ക് കുതിച്ചത്. നാലുതവണയാണ് സാമന്ത ജമൈക്കന്‍ വല ചലിപ്പിച്ചത്. 11-ാം മിനിറ്റിലായിരുന്ന സാമന്തയുടെ ആദ്യ ഗോള്‍. 42-ാം മിനിറ്റില്‍ സാമന്ത ഇരട്ടഗോള്‍ തികച്ചു. 49-ാം മിനിറ്റില്‍ ഹവാന സൊലോണിലൂടെ ജമൈക്ക തിരിച്ചടിച്ചു. എന്നാല്‍ 69, 83 മിനിറ്റുകളില്‍ വീണ്ടും നിറയൊഴിച്ച സാമന്ത ഓസീസിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു. ഇതോടെ ഗ്രൂപ്പ സിയില്‍ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായി. ലോകകപ്പില്‍ ഇന്ന് ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍ ഇംഗ്ലണ്ടുമായും അര്‍ജന്റീന സ്‌കോട്ട്‌ലന്‍ഡുമായും ഏറ്റുമുട്ടും. രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയതാണ്.

Story first published: Wednesday, June 19, 2019, 12:23 [IST]
Other articles published on Jun 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+