വിരാട് കോലിക്കൊപ്പം അനുഷ്‌കയും ഇംഗ്ലണ്ടില്‍; ഇനി തോറ്റാല്‍ കുറ്റം ഭാര്യയ്ക്കാകുമോ?
ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ചേരാന്‍ ഭാര്യ അനുഷ്‌ക ശര്‍മയും ഇംഗ്ലണ്ടിലെത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിനുശേഷം ഇന്ത്യ ഒരാഴ്ചത്തെ വിശ്രമത്തിലാണ്. ഇതിനിടയിലാണ് അനുഷ്‌കയും ഇംഗ്ലണ്ടിലെത്തിയത്. ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ മത്സരം. അതിനിടയില്‍ പരിശീലനവും ചുറ്റിക്കറങ്ങലുമൊക്കെയായി കളിക്കാര്‍ സമയം ചെലവഴിക്കും.
കളിക്കാരുടെ ഭാര്യമാര്‍ക്കും പങ്കാളികള്‍ക്കും തുടക്കത്തില്‍ ടീമിനൊപ്പം ചേരാന്‍ അനുവാദമുണ്ടായിരുന്നില്ല. 20 ദിവസത്തിനുശേഷം മാത്രമേ ഇവരെ അനുവദിക്കൂയെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. മാത്രമല്ല, 15 ദിവസം മാത്രമേ ഇവര്‍ക്ക് ഒപ്പം കഴിയാന്‍ അനുവാദമുള്ളൂ. ലോകകപ്പിന്റെ സെമിഫൈനല്‍ മത്സരമാകുമ്പോഴേക്കും ഇവര്‍ മടങ്ങണമെന്നാണ് നിര്‍ദ്ദേശം.

ഭാര്യമാര്‍ക്കൊപ്പം താരങ്ങള്‍
പാക്കിസ്ഥാനെതിരായ മത്സരം വരെ ഭാര്യമാരെ അനുവദിക്കേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍, ചില കളിക്കാരുടെ ഭാര്യമാര്‍ പാക്കിസ്ഥാനെതിരായ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരശേഷം രോഹിത് തന്റെ കുടുംബത്തിന്റെ പിന്തുണയെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അനുഷ്‌ക എത്തിയത് വിവാദമായി
കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ ഭാര്യമാരെ തുടക്കം മുതല്‍ ഒപ്പം കൂട്ടിയത് വലിയ വിവാദമായിരുന്നു. വിരാട് കോലിയുടെ സുഹൃത്തായിരുന്ന അനുഷ്‌ക സ്‌റ്റേഡിയത്തിലെത്തിയത് കോലിയുടെ ഏകാഗ്രതയെ ബാധിച്ചുവെന്നും ഇത് ഇന്ത്യയുടെ പരാജയത്തിന് വരെ കാരണമായെന്നും ആരോപണമുയര്‍ന്നു. അന്ന് സോഷ്യല്‍ മീഡിയയില്‍ അനുഷ്‌കയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണവുമുണ്ടായി.

ഇന്ത്യയ്ക്ക് നിര്‍ണായക മത്സരങ്ങള്‍
ലോകകപ്പില്‍ തുടര്‍വിജയങ്ങള്‍ നേടിയ ഇന്ത്യ സെമി സാധ്യത ഉറപ്പിക്കാനുള്ള മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ജയിക്കാമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ കടുപ്പമായേക്കും. നാല് മത്സരങ്ങളില്‍ നിന്നും 7 പോയന്റുമായി ഇപ്പോള്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications