For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൗമാര ലോകകപ്പ്: തുടക്കത്തില്‍തന്നെ കല്ലുകടി, ഫിഫ പ്രസിഡന്റ് വരില്ല... ഉദ്ഘാടനം ഒഴിവാക്കി ഇന്ത്യ

നേരത്തേ ഉദ്ഘാടനച്ചടങ്ങ് നടത്താനായിരുന്നു ഇന്ത്യ തീരുമാനിച്ചത്
 

By Manu

ദില്ലി: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി നടത്താന്‍ തീരുമാനിച്ചിരുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ ഒഴിവാക്കി. ഒക്ടോബര്‍ ആറിന് ദില്ലിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതു വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

1

ഒളിംപിക്‌സിലേതുപോലെ ഫിഫ ലോകകപ്പില്‍ വലിയ തരത്തിലുള്ള ഉദ്ഘാടനച്ചടങ്ങുകള്‍ സാധാരണ ഉണ്ടാവാറില്ല. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ചെലവില്‍ തന്നെ ആര്‍ഭാടമായ തരത്തില്‍ ഉദ്ഘാടനച്ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ എന്നിവരടക്കം പല പ്രമുഖരും ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഇന്ത്യയുടെ ഈ നീക്കത്തില്‍ ഫിഫ നേരത്തേതന്നെ അതൃപ്തി അറിയിച്ചിരുന്നു.

2

ഉദ്ഘാടനച്ചെലവുകള്‍ക്കായി മാറ്റിവച്ച തുക ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി ചെലവഴിക്കണമെന്നായിരുന്നു ഫിഫയുടെ നിര്‍ദേശം. ഇത് പരിഗണിക്കാതെയാണ് ഇന്ത്യ ഉദ്ഘാടനച്ചടങ്ങുകളുമായി മുന്നോട്ടുപോയത്. ഒടുവില്‍ ഉദ്ഘാടനച്ചടങ്ങില്‍ ഇന്‍ഫാന്റിനോ പങ്കെടുക്കില്ലെന്ന് ഫിഫ അറിയിച്ചതോടെ ഇന്ത്യ തീരുമാനം മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്ഘാടനച്ചടങ്ങുകള്‍ വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചത്. ഒക്ടോബര്‍ ആറു മുതല്‍ 28 വരെയാണ് കൗമാര ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യയടക്കം 24 രാജ്യങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. കേരളത്തില്‍ കൊച്ചിയിലും മല്‍സരങ്ങളുണ്ട്.

Story first published: Tuesday, September 5, 2017, 16:57 [IST]
Other articles published on Sep 5, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+