Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Euro Cup 2021: ഡച്ചിന് ഷോക്ക്! രണ്ടു ഗോള്‍ ജയത്തോടെ ചെക്ക് റിപബ്ലിക്ക് ക്വാര്‍ട്ടറില്‍

ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ നിന്നും പുറത്താവുന്ന ആദ്യത്തെ വമ്പന്‍ ടീമായി നെതര്‍ലാന്‍ഡ്‌സ് മാറി. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയ ഓറഞ്ചുപടയെ ചെക്ക് റിപബ്ലിക്ക് ടീമാണ് ഞെട്ടിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു ചെക്ക് ടീം ഡച്ചുകാരുടെ കഥ കഴിക്കുകയായിരുന്നു. രണ്ടാംപകുതിയിലായിരുന്നു ഡച്ച് നെഞ്ച് തകര്‍ത്ത ഡച്ച് ടീമിന്റെ രണ്ടു ഗോളും. തോമസ് ഹോള്‍സ് (68ാം മിനിറ്റ്), പാട്രിക്ക് ഷിക്ക് (80) എന്നിവരാണ് ചെക്ക് ടീമിന്റെ സ്‌കോറര്‍മാര്‍. തോല്‍വിക്കൊപ്പം ഡിഫന്‍ഡര്‍ മത്യാസ് ഡിലൈറ്റ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും അവര്‍ക്കു മറ്റൊരു ആഘാതമായി മാറി.

1

ആദ്യപകുതിയില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് തന്നെ പൊരുതിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. ഡച്ച് ടീമിനേക്കാള്‍ മികച്ച ഗോളവസരം ലഭിച്ചത് ചെക്ക് ടീമിനായിരുന്നു. പക്ഷെ രണ്ടു മികച്ച അവസരങ്ങള്‍ അവര്‍ പുറത്തേക്കടിച്ചു പാഴാക്കി. 55ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഡിലൈഫറ്റ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതാണ് കളിയിലെ വഴിത്തിരിവായത്. കൈ കൊണ്ട് ബോള്‍ തടുത്തിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. അതുവരെ ഒപ്പത്തിനൊപ്പം നീങ്ങിയ കളി ഇതോടെ ചെക്കിനു അനുകൂലമായി മാറി. പിന്നീട് തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ 68ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡ് നേടി.

2

കോര്‍ണറിനൊടുവില്‍ സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും ചെക്ക് താരം കലാസിന്റെ ഹെഡ്ഡര്‍ ബോക്‌സിനു കുറുകെ വന്നപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹോള്‍സ് മറ്റൊരു മികച്ച ഹെഡ്ഡറിലൂടെ ബോള്‍ വലയ്ക്കുള്ളിലേക്കു പായിക്കുകയായിരുന്നു. തുടര്‍ന്നും ചെക്ക് ടീം തന്നെ കളി നിയന്ത്രിച്ചു. 80ാം മിനിറ്റില്‍ ഡച്ച് ടീമിനു മേല്‍ ഷിക്ക് അവസാനത്തെ ആണിയുമടിച്ചു കയറ്റി. സ്വന്തം ഹാഫില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് പിടിച്ചെടുത്ത് മിന്നല്‍പ്പിണര്‍ കണക്കെ ലെഫ്റ്റ് വിങിലുടെ പറന്നെത്തിയ ഹോള്‍സ് ക്രോസ് ചെയ്തപ്പോള്‍ ഷിക്ക് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കി. ടൂര്‍ണമെന്റില്‍ താരത്തിന്റെ നാലാമത്തെ ഗോള്‍ കൂടിയാണിത്.

6

ആദ്യ 10 മിനിറ്റില്‍ ഇരുടീമുകളും പന്ത് കൂടുതല്‍ സമയം കൈവശം വച്ച് കളിക്കാനാണ് ശ്രമിച്ചത്. എട്ടാം മിനിറ്റില്‍ ഡച്ച് ടീമിനു അനുകൂലമായി കളിയിലെ ആദ്യത്തെ കോര്‍ണര്‍ കിക്ക്. ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ മലേന്‍ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും ഡച്ച് താരം ഡിലൈറ്റ് ഹെഡ്ഡ് ചെയ്‌തെങ്കിലും അതു ലക്ഷ്യം കണ്ടില്ല. ആംഗിള്‍ ദുഷ്‌കരമായതാണ് ഡിലൈറ്റിന്റെ ഹെഡ്ഡര്‍ പിഴയ്ക്കാന്‍ കാരണമായത്.

3

13ാം മിനിറ്റില്‍ ഡച്ച് ടീമിനു ലീഡ് നേടാന്‍ മികച്ചൊരു അവസരം. സ്വന്തം ഹാഫില്‍ നിന്നു നല്‍കിയ മനോഹരമായ ലോങ് ബോള്‍ പിടിച്ചെടുത്ത ഡംഫ്രിസ് ലെഫ്റ്റ് വിങിലൂടെ കുതിച്ചു. അപകടം മണത്ത് ബോക്‌സിനു പുറത്തേക്ക് ഇറങ്ങിവന്ന ഗോളിക്കു മുകളിലൂടെ പന്ത് ഹെഡ്ഡ് ചെയ്തിട്ട ഡംഫ്രിസ് ഇടതു വിങില്‍ നിന്നും ഒഴിഞ്ഞ വല ലക്ഷ്യമാക്കി ക്രോസിനു ശ്രമിച്ചെങ്കിലും ഒപ്പം ഓടിയെത്തിയ ചെക്ക് കലാസ് ഇതു ബ്ലോക്ക് ചെയ്തതോടെ അപകടമൊഴിവായി.

4

22ാം മിനിറ്റിലായിരുന്നു ചെക്ക് ടീമിന്റെ ഭാഗത്തു നിന്നും ആദ്യ ഗോള്‍ശ്രമമുണ്ടായത്. വലതു വിങില്‍ നിന്നും സെവിച്ച് ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ് സൂസെക്ക് ഹെഡ്ഡറിലൂടെ വലയിലേക്കു വഴി തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാതെ പുറത്തുപോയി. തുടര്‍ന്നു വീറുറ്റ പോരാട്ടം തന്നെയാണ് കണ്ടത്. ഡച്ച് ടീമിന്റെ ആക്രമങ്ങള്‍ക്കു കൗണ്ടര്‍ അറ്റാക്കുകളിലൂടെയായിരുന്നു ചെക്ക് ടീമിന്റെ മറുപടി.

38ാം മിനിറ്റില്‍ ചെക്ക് ടീമിന്റെ അക്കണ്ട് തുറക്കാനുള്ള സുവര്‍ണാവസരം ബറാക്ക് ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കടിച്ചു പാഴാക്കി. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനകത്തു നിന്നു മസോപസ്റ്റ് മറിച്ചു നല്‍കിയ ബോള്‍ സ്വീകരിക്കുമ്പള്‍ ബറാക്കിനു മുന്നില്‍ ഡച്ച് ഗോളി മാത്രം. എന്നാല്‍ ബറാക്കിന്റെ ക്ലോസ്‌റേഞ്ച് ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു. ആദ്യ പകുതിയില്‍ മറ്റൊരു ഗോളവസരങ്ങളൊന്നും ഇരുടീമുകളുടെയും ഭാഗത്തു നിന്നുണ്ടായില്ല.

5

രണ്ടാംപകുതിയുടെ തുടക്കം മുതല്‍ ഡച്ച് ടീം ചെക്ക് ഗോള്‍മുഖം ലക്ഷ്യമാക്കി റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. 52ാം മിനിറ്റില്‍ ചെക്ക് ഗോളി വാക്ലിച്ചിന്റെ മനസ്സാന്നിധ്യമാണ് ഡച്ച് ടീമിന് ലീഡ് നിഷേധിച്ചത്. ചെക്ക് ഡിഫന്‍ഡര്‍മാരെ കട്ട് ചെയ്ത് മലേന്‍ ബോക്‌സിനകത്തേക്കു ഓടിക്കയറുമ്പോള്‍ മുന്നില്‍ ഗോളി മാത്രം. നിലത്തു വീണ ഗോളിയെ വെട്ടിച്ച് ഷോട്ടുതിര്‍ക്കാന്‍ ശ്രമിച്ച മലേന് പിഴച്ചു. കിടന്നുകൊണ്ടു തന്നെ ഗോളി ഇതു തടുക്കുകയും റീബൗണ്ട് കൈയ്ക്കുള്ളിലാക്കുകയും ചെയ്തു.

Story first published: Sunday, June 27, 2021, 23:35 [IST]
Other articles published on Jun 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+