വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെല്‍സി-ലിവര്‍പൂള്‍ ക്ലാസിക്ക് ബലാബലം... രണ്ടടിച്ച് സിറ്റി തലപ്പത്ത്; മാഞ്ചസ്റ്ററിനെ പഞ്ഞിക്കിട്ട് വെസ്റ്റ്ഹാം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയും ലിവര്‍പൂളും തമ്മിലുള്ള ക്ലാസിക്ക് പോര് സമനിലയില്‍ കലാശിച്ചു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരത്തില്‍ തുല്ല്യത പാലിച്ചത്.

അതേസമയം, നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി 2-0ന് ബ്രൈറ്റണിനെ തോല്‍പ്പിച്ചപ്പോള്‍ മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 1-3ന് വെസ്റ്റ്ഹാം ഞെട്ടിച്ചു.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ മുന്‍ ജേതാക്കളായ ആഴ്‌സനല്‍ 2-0ന് വാട്‌ഫോര്‍ഡിനെയും എവര്‍ട്ടന്‍ 3-0ന് ഫുള്‍ഹാമിനെയും ടോട്ടനം ഹോട്‌സ്പര്‍ 2-0ന് ഹഡേര്‍സ്ഫീല്‍ഡിനെയും ലെസ്റ്റര്‍ സിറ്റി 2-0ന് ന്യൂകാസില്‍ യുനൈറ്റഡിനെയും വോള്‍വ്‌സ് 2-0ന് സതാംപ്റ്റനെയും പരാജയപ്പെടുത്തി.

പുതിയ സീസണില്‍ പുതിയ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്‍ തുടക്കം ഗംഭീരം; ആരാധകര്‍ക്ക് പ്രതീക്ഷകളേറെ

ചെല്‍സി 1- ലിവര്‍പൂള്‍ 1

ചെല്‍സി 1- ലിവര്‍പൂള്‍ 1

സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമുകള്‍ കൂടിയാണ് മുന്‍ ചാംപ്യന്‍മാരായ ചെല്‍സിയും ലിവര്‍പുളൂം. ചെല്‍സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമും ഏതാണ്ട് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

25ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡിലൂടെ ചെല്‍സി ആദ്യം മുന്നിലെത്തിയെങ്കിലും കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ 89ാം മിനിറ്റില്‍ ഡാനിയേല്‍ സ്റ്റുറിഡ്ജിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ലിവര്‍പൂള്‍ സമനില പിടിക്കുകയായിരുന്നു.

സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിലെ ലിവര്‍പൂളിന്റെ ഒന്നാംസ്ഥാനം നഷ്ടമായി. നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമതും 17 പോയിന്റുമായി ചെല്‍സി മൂന്നാം സ്ഥാനത്തുമാണുള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റി 2- ബ്രൈറ്റണ്‍ 0

മാഞ്ചസ്റ്റര്‍ സിറ്റി 2- ബ്രൈറ്റണ്‍ 0

ബ്രൈറ്റണിനെതിരേ റഹീം സ്‌റ്റെര്‍ലിങ് (29ാം മിനിറ്റ്), സെര്‍ജിയോ അഗ്വേറോ (65) എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരില്ലാത്ത രണ്ട് ഗോളിന്റെ വിജയം സമ്മാനിച്ചത്.

വിജയത്തോടെ ലിവര്‍പൂളിനെ പിന്തള്ളി സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് മുന്നേറി. ഏഴ് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റാണ് അക്കൗണ്ടിലുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരി സിറ്റിയെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിക്കുകയായിരുന്നു.

വെസ്റ്റ്ഹാം 3- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1

വെസ്റ്റ്ഹാം 3- മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 1

സീസണില്‍ നിരാശജനകമായ പ്രകടനം തുടരുന്ന മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വെസ്റ്റ്ഹാമും പഞ്ഞിക്കിടുകയായിരുന്നു. വെസ്റ്റ്ഹാമിനു വേണ്ടി ഫെലിപെ ആന്‍ഡേഴ്‌സന്‍ (ആറാം മിനിറ്റ്), മാര്‍കോ അര്‍നറ്റോവിക് (74) എന്നിവരാണ് ലക്ഷ്യംകണ്ടത്. ഇതിനു പുറമേ വിക്ടര്‍ ലിന്‍ഡെലോഫ് സെല്‍ഫ് ഗോള്‍ വഴങ്ങിയതും മാഞ്ചസ്റ്ററിന് വിനയായി. മാര്‍കസ് റഷ്‌ഫോര്‍ഡാണ് (71ാം മിനിറ്റ്) മാഞ്ചസ്റ്ററിനു വേണ്ടി ആശ്വാസ ഗോള്‍ മടക്കിയത്.

29 വര്‍ഷത്തിനു ശേഷം മാഞ്ചസ്റ്ററിന്റെ ലീഗിലെ ഏറ്റവും മോശം തുടക്കം കൂടിയാണിത്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി 10ാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍. വിജയത്തോടെ വെസ്റ്റ്ഹാം 13ാം സ്ഥാനത്തേക്ക് കയറി.

ആഴ്‌സനല്‍ 2- വാട്‌ഫോര്‍ഡ് 0

ആഴ്‌സനല്‍ 2- വാട്‌ഫോര്‍ഡ് 0

വാട്‌ഫോര്‍ഡിന്റെ സെല്‍ഫ് ഗോളിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയ ആഴ്‌സനല്‍ 84ാം മിനിറ്റില്‍ മെസ്യുദ് ഓസിലിലൂടെ വിജയം ഉറപ്പാക്കുകയായിരുന്നു. വിജയത്തോടെ 15 പോയിന്റുമായി ആഴ്‌സനല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.

Story first published: Sunday, September 30, 2018, 12:58 [IST]
Other articles published on Sep 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X