വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതിയ സീസണില്‍ പുതിയ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്‍ തുടക്കം ഗംഭീരം; ആരാധകര്‍ക്ക് പ്രതീക്ഷകളേറെ

കൊല്‍ക്കത്ത: ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ മത്സരം തന്നെ ഗംഭീരമാക്കി ബ്ലാസ്റ്റേഴ്‌സ്. ചിരവൈരികളായ എ.ടി.കെ. കൊല്‍ക്കത്തയെ 2-0 എന്ന നിലയില്‍ ആധികാരികമായി തോല്‍പ്പിച്ചതോടെ ആരാധകര്‍ക്ക് ആശിച്ച തുടക്കമാണ് ലഭിച്ചത്. കളിയുടെ എല്ലാ മേഖലകളിലും എതിരാളികളെ പിന്നിലാക്കാന്‍ ഡേവിഡ് ജെയിംസിന്റെ ശിഷ്യന്മാര്‍ക്ക് കഴിഞ്ഞു.

keralablasters-atk

പേരുകേട്ട കളിക്കാര്‍ക്ക് പിറകെ പോകാതെ യുവതാരങ്ങളെ കളത്തിലിറക്കിയായിരുന്നു ഇത്തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ പരീക്ഷണം. ആദ്യ കളിയില്‍തന്നെ പരീക്ഷണം ഒരുപരിധിവരെ വിജയിപ്പിക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞെന്നു പറയാം. ശക്തരായ എതിരാളികള്‍ക്കെതിരെ അവരുടെ തട്ടകത്തില്‍ നേടിയ ആധികാരിക വിജയം കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ കരുത്താകും.

ആദ്യ പകുതിയില്‍ എതിരാളികളെ പഠിക്കാനും പന്ത് കൈവശംവെക്കാനുമായിരുന്നു കേരളത്തിന്റെ ശ്രമം. രണ്ടാം പകുതിയില്‍ ടീം കൂടുതല്‍ കെട്ടുറപ്പോടെ മുന്നേറിയപ്പോള്‍ ആഗ്രഹിച്ച ഫലം ലഭിക്കുകയും ചെയ്തു. വിങ്ങുകളില്‍ ദുംഗലിനെയും നര്‍സാറിയെയും നിയോഗിച്ച് വിദേശ സ്‌ട്രൈക്കര്‍മാരായ മതേജ് പോപ്ലട്‌നിക്കും, സ്ലാവിസ്‌ല സ്‌റ്റോജന്‍കോവിച്ചുനും നിരന്തരം പന്തെത്തിച്ചതോടെ കേരളം എതിര്‍ പ്രതിരോധനിരയ്ക്ക് ഭീഷണിയായി.

kbs-atk

രണ്ട് വിദേശ സ്ട്രൈക്കര്‍മാര്‍ ആദ്യ കളിയില്‍ തന്നെ തിളങ്ങിയത് പരിശീലകന് ആശ്വാസം പകരുന്നതാണ്. മുന്നേറ്റനിരയെ ബോക്‌സിലേക്ക് കടത്താതെനിര്‍ത്താന്‍ സന്ദേശ് ജിംഗാന്‍ നേതൃത്വം നല്‍കിയ പ്രതിരോധവും മികവുറ്റതായി. സിറിള്‍ കാലിയും അനസ് എടത്തൊടികയും എത്തുന്നതോടെ പ്രതിരോധം കൂടുതല്‍ ശക്തമാവുകയും ചെയ്യും. കൂടുതല്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ കഴിഞ്ഞാല്‍ വരും മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന് വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

നൈസിനെ നൈസായി തകര്‍ത്ത് നെയ്മര്‍... ഇരട്ട ഗോളുമായി കസറി, പിഎസ്ജി കുതിക്കുന്നു

Story first published: Sunday, September 30, 2018, 12:36 [IST]
Other articles published on Sep 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X