For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സലായെ 'ചതിച്ച' റാമോസിന് എട്ടിന്റെ പണി, ഫിഫയ്ക്ക് പരാതി, 100 കോടി നഷ്ടപരിഹാരം നല്‍കണം!!

ഈജിപ്തിലെ അഭിഭാഷകനാണ് റാമോസിനെതിരേ പരാതി നല്‍കിയത്

കെയ്‌റോ: ഈജിപ്തിന്റെ ലോകകപ്പ് ഫുട്‌ബോള്‍ പ്രതീക്ഷകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയ റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് കുരുക്കില്‍. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ ഗുരുതരമായി ടാക്കിള്‍ ചെയ്തതാണ് റാമോസിനെ പ്രതിക്കൂട്ടിലാക്കിയത്. റാമോസിന്റെ ഗുരുതരമായ ടാക്ലിങിനെ തുടര്‍ന്ന് സലായുടെ തോളിനു പരിക്കേറ്റിരുന്നു. മല്‍സരം പൂര്‍ത്തിയാക്കാനാവാതെ കണ്ണീരോടെയാണ് താരം കളംവിട്ടത്.

1

ഈജിപിഷ്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ച സലായ്‌ക്കെതിരേ രാജ്യത്തെ ഒരു പ്രമുഖ അഭിഭാഷകന്‍ ഫിഫയ്ക്കു പരാതി നല്‍കിയിരിക്കുകയാണ്. 100 കോടി രൂപ റാമോസ് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ബാസെം വഹ്ബയാണ് പരാതിക്കാരന്‍. നാലു ലക്ഷം പേരുടെ ഒപ്പോട് കൂടിയാണ് അഭിഭാഷകന്‍ പരാതി ഫിഫയ്ക്കു കൈമാറിയത്.

മനപ്പൂര്‍വ്വമാണ് റാമോസ് സലായെ പരിക്കേല്‍പ്പിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തിക്ക് തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. റാമോസിനെതിരേ ഫിഫയ്ക്കു പരാതി നല്‍കിക്കഴിഞ്ഞു. 100 കോടിയില്‍ കുറയാത്ത നഷ്ടപരിഹാരം താരം നല്‍കണമെന്നാണ് ആവശ്യമെന്നും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനോട് വഹ്ബ പറഞ്ഞു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക സര്‍ക്കാരിന് കൈമാറുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

പരിക്കു മൂലം വിശ്രമിക്കുന്ന സലായ്ക്ക് ലോകകപ്പില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമാണ്. ഈജിപ്ത് ടീമിനൊപ്പം താരം റഷ്യയിലേക്ക് തിരിക്കുമെന്നാണ് ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ലോകകപ്പിനു മുമ്പ് സലായ്ക്ക് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമോയെന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്ന കാര്യം. ലോകകപ്പില്‍ കളിക്കാനാവുമെന്ന് ആത്മവിശ്വാസമുള്ളതായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലെ ടോപ്‌സ്‌കോറര്‍ കൂടിയായ സലാ ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

Story first published: Tuesday, May 29, 2018, 9:44 [IST]
Other articles published on May 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+