Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആതിഥേയരായ റഷ്യയ്ക്കുവേണ്ടി റഫറിയും കളിച്ചു; പരാതിയുമായി ഈജിപ്ത്

മോസ്‌കോ: ലോകകപ്പിലെ റഫറിമാരുടെ ഇടപെടലിനെതിരെ വ്യാപക പരാതി ഉയരവെ ആഥിഥേയ രാജ്യത്തിനുവേണ്ടി പക്ഷപാതിത്വം കാട്ടിയെന്ന ആരോപണവുമായി ഈജിപ്ത് രംഗത്ത്. റഷ്യയ്‌ക്കെതിരായ തോല്‍വിക്കു പിന്നാലെയാണ് ഈജിപ്ത് ഫിഫയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. അന്വേഷണം വേണമെന്നാണ് ഈജിപ്തിന്റെ ആവശ്യം.

fifa

റഫറിയിങ്ങില്‍ വലിയ പോരായ്മയുണ്ടെന്നും റഫറിയിങ് ടീമിനെതിരെ അന്വേഷണം വേണമെന്നും ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബോ റിദ ആവശ്യപ്പെട്ടു. റഷ്യയ്‌ക്കെതിരെ 3-1 എന്ന സ്‌കോറിനാണ് ഈജിപ്ത് കഴിഞ്ഞദിവസം തോറ്റത്. ടൂര്‍ണമെന്റിലെ രണ്ടാമത്തെ തോല്‍വിയോടെ ടീം പുറത്താവുകയും ചെയ്തു.

രണ്ടാം മിനിറ്റില്‍ ഈജിപ്ത് താരം അഹമ്മദ് ഫാത്തി നേടിയ സെല്‍ഫ് ഗോളിലൂടെയാണ് റഷ്യ ലീഡ് ചെയ്തത്. താരത്തെ തള്ളിയതുകൊണ്ടാണ് ഗോള്‍ വീഴാന്‍ ഇടയാക്കിയതെന്നാണ് ഈജിപ്തിന്റെ ആരോപണം. ഈ ഗോള്‍ ലഭിച്ചത് റഷ്യയ്ക്ക് മേല്‍ക്കൈ നല്‍കുകയും മറ്റു രണ്ടു ഗോളുകള്‍ നേടാന്‍ ഇടയാക്കിയെന്നും ഈജിപ്ത് പറയുന്നു.

സ്‌ട്രൈക്കര്‍ മര്‍വാന്‍ മോശനെ എഴുപത്തിയെട്ടാം മിനിറ്റില്‍ റഷ്യന്‍ ബോക്‌സില്‍ വീഴ്ത്തിയത് റഫറി കണ്ടില്ലെന്ന് നടിച്ചു. റഫറിക്ക് വിഎആര്‍ ഉപയോഗിക്കാമായിരുന്നു. ഇവയൊന്നും റഫറി ചെയ്തില്ല. ശരിയായ രീതിയില്‍ തെളിവുകളുള്ള പരാതിയാണ് ഫിഫയ്ക്ക് നല്‍കുന്നത്. 28 വര്‍ഷത്തിനുശേഷം ലോകകപ്പില്‍ തിരിച്ചെത്തിയ ഈജിപ്തിന്റെ പ്രകടനത്തില്‍ രാജ്യത്തെ ജനങ്ങള്‍ സന്തുഷ്ടരല്ല. തങ്ങള്‍ക്ക് പരിചയ സമ്പന്നത കുറവായിരുന്നെന്നും റിദ വ്യക്തമാക്കി.

Story first published: Friday, June 22, 2018, 19:09 [IST]
Other articles published on Jun 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+