സൂപ്പര്‍താരം മുഹമ്മദ് സാലയ്ക്ക് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാകും
ലണ്ടന്‍: ഈജിപ്തിന്റെ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. ചുമലിന് പരിക്കേറ്റ താരത്തിന് നാലാഴ്ചയെങ്കിലും വിശ്രമിക്കേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെയാണിത്. അതേസമയം, മൂന്നാഴ്ചയ്ക്കുള്ളില്‍ സല തിരിച്ചെത്തുമെന്നാണ് ഈജിപ്തിന്റെ പ്രതീക്ഷ.

ലോകകപ്പിനായി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. അങ്ങിനെയെങ്കില്‍ ആദ്യ മത്സരങ്ങളില്‍ സലയ്ക്ക് പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡുമായുള്ള ഫൈനലിനിടെ സെര്‍ജിയോ റാമോസുമായി കൂട്ടിയിടിച്ച് വീണാണ് സലയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ ലിവര്‍പൂള്‍ തോല്‍ക്കുകയും ചെയ്തിരുന്നു.
സലയ്ക്ക് പരിക്കേറ്റതോടെ 1990ന് ശേഷം ആദ്യമായി ലോകകപ്പിനെത്തിയ ഈജിപ്തിന്റെ പ്രതീക്ഷകളും ആശങ്കയിലായി. താരത്തിന് മികച്ച ചികിത്സ നല്‍കി ഏതുവിധേനയും ലോകകപ്പിനെത്തിക്കാനാണ് ഇപ്പോള്‍ ഈജിപ്തിന്റെ ശ്രമം. സ്‌പെയിനില്‍ ചികിത്സയ്ക്കായെത്തിയ സല മൂന്നുമുതല്‍ നാലാഴ്ചവരെ വിശ്രമത്തില്‍ കഴിയേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ജൂണ്‍ 15ന് ഉറുഗ്വയുമായാണ് ലോകകപ്പില്‍ ഈജിപ്തിന്റെ ആദ്യ മത്സരം. 19ന് റഷ്യയുമായും 25ന് സൗദി അറേബ്യയുമായും ഏറ്റുമുട്ടും. താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ നിന്നും ഈജിപ്തിന് മികച്ച സാധ്യതയാണ് കല്‍പ്പിച്ചിരുന്നത്. എന്നാല്‍, സലയ്ക്ക് പരിക്കേറ്റതോടെ രാജ്യം ആശങ്കയിലായി. സൂപ്പര്‍താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications