Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഈസ്റ്റ് ബംഗാള്‍ വിജയവഴിയില്‍, ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റും ഒപ്പത്തിനൊപ്പം

ഫറ്റോര്‍ഡ/ വാസ്‌കോ: ഐഎസ്എല്ലിലെ ഇന്നത്തെ ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാള്‍ വിജയത്തോടെ മുന്നേറിയപ്പോള്‍ ഹൈദരാബാദ് എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സിയും തമ്മിലുള്ള മല്‍സരം ഗോള്‍രഹിതമായി പിരിഞ്ഞു. വൈകീട്ട് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് ബംഗാള്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്. രാത്രി വാസ്‌കോയിലെ തിലക് മൈതാന്‍ ഗ്രൗണ്ടില്‍ നടന്ന രണ്ടാമത്തെ കളിയില്‍ ഹൈദരാബാദും നോര്‍ത്ത്ഈസ്റ്റ് ഗോളടിക്കാതെ പോയിന്റ് പങ്കുവയ്ക്കുകയായിരുന്നു.

1

ഇരുപകുതികളിലുമായി മാറ്റി സ്റ്റെയ്ന്‍മാന്‍ (ആറാം മിനിറ്റ്) ആന്റണി പില്‍കിങ്ടണ്‍ (68) എന്നിവരുടെ ഗോളുകളാണ് ബംഗാളിനു ജയവും വിലപ്പെട്ട മൂന്നു പോയിന്റും നേടിക്കൊടുത്തത്. 83ാം മിനിറ്റില്‍ പീറ്റര്‍ ഹാര്‍ട്‌ലി ജംഷഡ്പൂരിന്റെ ഗോള്‍ മടക്കുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിക്കാന്‍ കഴിയാതിരുന്ന ബംഗാള്‍ ഇതോടെ വിജയവഴിയില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സീസണില്‍ കളിച്ച 16 മല്‍സരങ്ങളില്‍ നിന്നും അവരുടെ മൂന്നാമത്തെ മാത്രം വിജയമാണിത്. പോയിന്റ് പട്ടികയില്‍ ബംഗാള്‍ ഒമ്പതാം സ്ഥാനത്തു തന്നെ തുടരുകയാണ്.

ജംഷഡ്പൂരിനെതിരേ ആറാം മിനിറ്റിലാണ് സ്റ്റെയ്ന്‍മാന്‍ ബംഗാളിന്റെ അക്കൗണ്ട് തുറന്നത്. ഈ സീസണില്‍ ക്ലബ്ബിനായി അദ്ദേഹത്തിന്റെ നാലാമത്തെ ഗോള്‍ കൂടിയായിരുന്നു ഇത്. വലതു മൂലയില്‍ നിന്നുള്ള നാരായണ്‍ ദാസിന്റെ കോര്‍ണര്‍ കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ സ്റ്റെയ്ന്‍മാന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഈ സീസണില്‍ സെറ്റ് പീസില്‍ നിന്നു മാത്രം ബംഗാള്‍ നേടിയ ഏഴാമത്തെ ഗോളായിരുന്നു ഇത്. ആദ്യപകുതിയില്‍ ഈ ലീഡ് നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. മറുവശത്ത് ഗോളിലേക്കു ഒരു ഷോട്ട് പോലും ജംഷഡ്പൂരിന് ആദ്യപകുതിയില്‍ പരീക്ഷിക്കാനായില്ല.

2

രണ്ടാംപകുതിയില്‍ ബംഗാളിനു ലീഡുയര്‍ത്താന്‍ ചില അവസരങ്ങള്‍ ലഭിച്ചപ്പോള്‍ 63ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ഗോള്‍ശ്രമം ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. നെറിയസ് വാല്‍സ്‌കിസിനാണ് നിര്‍ഭാഗ്യം മൂലം ഗോള്‍ നഷ്ടമായത്. 68ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ബംഗാള്‍ കളിയില്‍ പിടിമുറുക്കി. ആദ്യ ഗോള്‍ നേടിയ സ്‌റ്റെയ്മാന്‍ അളന്നുമുറിച്ചു നല്‍കിയ പാസ് ഗോളിക്ക് ഒരു പഴുതും നല്‍കാതെ പില്‍കിങ്‌സണ്‍ ലക്ഷ്യത്തിലെത്തിച്ചു.

83ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ആദ്യ ഗോള്‍ മടക്കി. സെറ്റ് പീസിനൊടുവിലായിരുന്നു ഈ ഗോള്‍. അയ്റ്റര്‍ മൊണ്‍റോയുയെ കോര്‍ണര്‍ ക്ലിയര്‍ ചെയ്യപ്പെട്ടെങ്കിലും ബോള്‍ ഇസാക്ക് വാന്‍മാല്‍സാമ ഇടതു വിങില്‍ നിന്നും ബോക്‌സിനുള്ളിലേക്കു ക്രോസ് നല്‍കി. ഉയര്‍ന്നു ചാടിയ ഹാര്‍ക്ക്ടി ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ വല കുലുക്കുകയും ചെയ്തു. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ജംഷഡ്പൂര്‍ തുടരെ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബംഗാള്‍ വിട്ടുകൊടുത്തില്ല.

3

അതേസമയം, ഗോള്‍മഴ പെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ട രണ്ടാമത്തെ കളിയില്‍ ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റും ഒരു ഗോള്‍ പോലും നേടാന്‍ കഴിയാതെയാണ് സമനില സമ്മതിച്ചത്. ഇരുടീമുകളും ഡിഫന്‍സീവ് ശൈലിയിലാണ് ഈ മല്‍സരത്തില്‍ കളിച്ചത്. ഹൈദരാബാദിനായിരുന്നു ബോള്‍ പൊസെഷനെങ്കിലും നോര്‍ത്ത് ഈസ്റ്റിന്റെ അച്ചടക്കത്തോടെയുള്ള പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. കളിയില്‍ ഗോള്‍ നേടാനുള്ള അര്‍ധ അവസരങ്ങള്‍ ലഭിച്ചത് നോര്‍ത്ത് ഈസ്റ്റിനായിരുന്നു. എന്നാല്‍ ഇവ മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ അവര്‍ക്കായില്ല.

4

കളിയില്‍ ജയിച്ചില്ലെങ്കിലും പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞു. നേരത്തേ നാലാംസ്ഥാനത്തായിരുന്ന ഹൈദരാബാദ് മൂന്നാംസ്ഥാനത്തേക്കും അഞ്ചാമതായിരുന്ന നോര്‍ത്ത് ഈസ്റ്റ് നാലാംസ്ഥാനത്തേക്കും കയറി. എഫ്‌സി ഗോവയാണ് ഇതോടെ പിന്തള്ളപ്പെട്ടത്. മൂന്നാംസ്ഥാനത്തും നിന്നും അവര്‍ ഒറ്റയടിക്ക് അഞ്ചാംസ്ഥാന്തതേക്കു വീണു.

Story first published: Sunday, February 7, 2021, 22:46 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+