വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുഖത്ത് തുപ്പി!! പിന്നെ തല കൊണ്ട് ഇടിയും... കോസ്റ്റയ്ക്ക് മുട്ടന്‍ പണിയുറപ്പ്, വിലക്ക് വരും

സസ്സുവോലോയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തിനിടെയായിരുന്നു സംഭവം

ഞെട്ടിക്കുന്ന പെരുമാറ്റവുമായി യുവന്‍റസ് താരം ഡഗ്ലസ് കോസ്റ്റ

റോം: കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ യുവന്റസിന്റെ ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ കുരുക്കില്‍. സസ്സുവോലോയ്‌ക്കെതിരേ യുവന്റസ് 2-1ന് ജയിച്ച കഴിഞ്ഞ മല്‍സരത്തിനിടെ കോസ്റ്റയുടെ മോശം പെരുമാറ്റമാണ് ഇതിനു കാരണം. തര്‍ക്കിച്ച് എതിര്‍ താരത്തെ തല കൊണ്ട് ഇടിച്ച കോസ്റ്റ ഇതിനു പിന്നാലെ മുഖത്ത് തുപ്പുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരത്തെ റഫറി ചുവപ്പ് കാര്‍ഡ് നല്‍കി പുറത്താക്കിയിരുന്നു.

റോണോ ഈസ് ബാക്ക്, അതും ഇരട്ടഗോളോടെ!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ... വീഡിയോറോണോ ഈസ് ബാക്ക്, അതും ഇരട്ടഗോളോടെ!! സൂപ്പര്‍ താരത്തിന്റെ പ്രതികരണം ഇങ്ങനെ... വീഡിയോ

ഏഷ്യാ കപ്പ്: മുന്‍ ചാംപ്യന്‍മാര്‍ നാണംകെട്ട് മടങ്ങുമോ? ലങ്കയുടെ വിധി ഇന്നറിയാം... എതിരാളി അഫ്ഗാന്‍ ഏഷ്യാ കപ്പ്: മുന്‍ ചാംപ്യന്‍മാര്‍ നാണംകെട്ട് മടങ്ങുമോ? ലങ്കയുടെ വിധി ഇന്നറിയാം... എതിരാളി അഫ്ഗാന്‍

എന്നാല്‍ കോസ്റ്റയ്‌ക്കെതിരേ കടുത്ത ശിക്ഷാ നടപടി തന്നെ വന്നേക്കുമെന്നാണ് വിവരം. കൂടുതല്‍ മല്‍സരങ്ങളില്‍ താരത്തിനു വിലക്ക് ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.

സംഭവം ഇഞ്ചുറിടൈമില്‍

സംഭവം ഇഞ്ചുറിടൈമില്‍

കളിയുടെ ഇഞ്ചുറിടൈമിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സസ്സുവോലെ താരം ഫെഡറിക്കോ ഡി ഫ്രാന്‍സെസ്‌കോയെ പിറകില്‍ നിന്നും കോസ്റ്റ ടാക്കിള്‍ ചെയ്ത് വീഴ്ത്തുകയായിരുന്നു. ഗ്രൗണ്ടില്‍ നിന്നെഴുന്നേറ്റ ഫ്രാന്‍സെസ്‌കോയെ കോസ്റ്റ കൈമുട്ട് ഇടിക്കുകയും ചെയ്തു. എന്നാല്‍ ഇതു റഫറി ഫൗള്‍ വിളിച്ചില്ല.
ഇതിനിടെ സസ്സുവോലോ ആശ്വാസ ഗോള്‍ നേടിയ ശേഷമായിരുന്നു കോസ്റ്റയും ഫ്രാന്‍സെസ്‌കോയും കൊമ്പുകോര്‍ത്തത്. വാഗ്വാദത്തിലേര്‍പ്പെട്ടപ്പോള്‍ കോസ്റ്റ തലകൊണ്ട് അദ്ദേഹത്തെ ടിച്ചു. തൊട്ടു പിന്നാലെയാണ് കോസ്റ്റ ഫ്രാന്‍സെസ്‌കോയുട മുഖത്ത് തുപ്പുകയും ചെയ്തത്. വിഎആറിന്റെ സഹായം തേടിയ ശേഷം റഫറി കോസ്റ്റയ്ക്കു ചുവപ്പ് കാര്‍ഡ് നല്‍കുകയും ചെയ്തു.

പിഴ ഈടാക്കുമെന്നു കോച്ച്

പിഴ ഈടാക്കുമെന്നു കോച്ച്

കോസ്റ്റയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നു യുവന്റസ് കോച്ച മാസിമിലിയാനോ അലെഗ്രി പ്രതികരിച്ചു. താരത്തിനു പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. കോസ്റ്റ ഫൗളിനു വിധേയനായിരുന്നെങ്കില്‍ പോലും ഇത് അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ അദ്ഭുതം തോന്നിയെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

മൂന്നു കളികളില്‍ വിലക്ക്

മൂന്നു കളികളില്‍ വിലക്ക്

കോസ്റ്റയ്‌ക്കെതിരേ കടുത്ത ശിക്ഷാ നടപടികള്‍ തന്നെ സ്വീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചുരുങ്ങിയത് മൂന്നു മല്‍സരങ്ങളിലും താരത്തിനു വിലക്ക് നേരിടേണ്ടിവരുമെന്നാണ് സൂചനകള്‍.
അതേസമയം, സംഭവത്തില്‍ കോസ്റ്റ മാപ്പു ചോദിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം മാപ്പു പറഞ്ഞത്. സംഭവിച്ച തെറ്റില്‍ എല്ലാവരോടും മാപ്പ് ചോദിക്കുന്നു. കോപം കാരണം തനിക്കു സ്വയം നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നും കോസ്്റ്റ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വീഡിയോ

ഇറ്റാലിയന്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തിനിടെ സസ്സുവോലോ താരവുമായി കോസ്റ്റ ഏറ്റുമുട്ടുകയും മുഖത്ത് തുപ്പുകയും ചെയ്യുന്നു

Story first published: Monday, September 17, 2018, 12:32 [IST]
Other articles published on Sep 17, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X