Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈവ് ഗോള്‍ ത്രില്ലര്‍, ബയേണിനെ വീഴ്ത്തി ഡോട്മുണ്ട്; ടോട്ടനമും അത്‌ലറ്റികോയും മുന്നോട്ട്

മ്യൂണിക്ക്/ലണ്ടന്‍: ജര്‍മന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ക്ലാസിക്ക് പോരില്‍ ബൊറൂസ്യ ഡോട്മുണ്ടിന് ജയം. അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ 2-3ന് മുന്‍ ജേതാക്കള്‍ കൂടിയായ ഡോട്മുണ്ട് മറികടക്കുകയായിരുന്നു.

paco-alcacer

ഡോട്മുണ്ടിനായി മാര്‍കോ റ്യൂസ് ഇരട്ട ഗോളും പാകോ അല്‍കാസര്‍ ഒരു തവണയും നിറയൊഴിച്ചു. ബയേണിന്റെ രണ്ട് ഗോളും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ വകയായിരുന്നു. വിജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ കൂടിയായ ഡോട്മുണ്ട് ലീഡ് വര്‍ധിപ്പിച്ചു. 11 മല്‍സരങ്ങളില്‍ നിന്ന് 27 പോയിന്റുമായാണ് ഡോട്മുണ്ട് ലീഗില്‍ തലപ്പത്ത് തുടരുന്നത്. 20 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ബയേണ്‍.

ഐഎസ്എല്‍: കൊച്ചിയില്‍ കൊമ്പന്‍മാര്‍ക്ക് തിരിച്ചുവരണം; എതിരാളികള്‍ നിസ്സാരക്കാരല്ല
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. യുവാന്‍ ഫോയ്ത്താണ് ടോട്ടനമിന്റെ വിജയഗോള്‍ നേടിയത്. 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് ടോട്ടനം. സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡ് 3-2ന് അത്‌ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തി. വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും അത്‌ലറ്റികോയ്ക്കായി. 23 പോയിന്റുമായാണ് അത്‌ലറ്റികോ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. ഒരു മല്‍സരം കുറച്ചു കളിച്ച നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയാണ് 24 പോയിന്റുമായി ലീഗില്‍ തലപ്പത്ത്.

Story first published: Sunday, November 11, 2018, 12:25 [IST]
Other articles published on Nov 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+