ഐഎസ്എല്‍: കൊച്ചിയില്‍ കൊമ്പന്‍മാര്‍ക്ക് തിരിച്ചുവരണം; എതിരാളികള്‍ നിസ്സാരക്കാരല്ല
കൊച്ചി: ഐഎസ്എല്ലിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയുമായി കൊമ്പുകോര്‍ക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. തുടര്‍ച്ചയായ രണ്ടാം ഹോഗ്രൗണ്ട് മല്‍സരത്തിനാണ് ബ്ലാസ്‌റ്റേഴ്‌സ് കച്ചക്കെട്ടുന്നത്. ഈ മാസം അഞ്ചിന് നടന്ന മല്‍സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ വീണ്ടും കച്ചക്കെട്ടുന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിന്റെ കഥക്കഴിച്ചത്.
ഇന്ത്യ വിന്‍ഡീസ്; ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ രോഹിത്തിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍
ഭേദപ്പെട്ട പ്രകടനമാണ് ടൂര്‍ണമെന്റില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കാഴ്ചവച്ചത്. എന്നാല്‍, അവസാന രണ്ട് മല്‍സരങ്ങളില്‍ മോശം റഫറിങ് ബ്ലാസ്റ്റേഴ്‌സിന് വിനയായി മാറുകയായിരുന്നു. സീസണിലെ ആദ്യ മല്‍സരത്തില്‍ എടികെയെ തോല്‍പ്പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പിന്നീടുള്ള മല്‍സരങ്ങളില്‍ വിജയക്കൊടി നാട്ടാന്‍ കഴിയാതെ പോവുകയായിരുന്നു. പിന്നീടുള്ള തുടര്‍ച്ചയായ നാല് മല്‍സരങ്ങളില്‍ സമനില കൊണ്ട് തൃപ്തിപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് അവസാന മല്‍സരത്തില്‍ ബെംഗളൂരു പണി കൊടുക്കുകയായിരുന്നു. ആറ് മല്‍സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ ഏഴ് പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.

അതേസമയം, തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഗോവ കൊച്ചിയിലെത്തുന്നത്. ഡല്‍ഹി ഡൈനാമോസിനെ തോല്‍പ്പിച്ചാണ് ഗോവയുടെ വരവ്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗോവയ്‌ക്കെതിരേയുള്ള മല്‍സരം ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായേക്കും. ആറ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും ഓരോ വീതം സമനിലയും തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റുമായാണ് ഗോവ ലീഗില്‍ തലപ്പത്ത് തുടരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications