For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ വിന്‍ഡീസ്; ലോക റെക്കോര്‍ഡ് ഉള്‍പ്പെടെ രോഹിത്തിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍

ചെന്നൈ: ഇന്ത്യ വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെതുമായ മത്സരം ചെന്നൈയില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ താത്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍. ടി20 പരമ്പര തൂത്തുവാരുന്ന ക്യാപ്റ്റനെന്ന ബഹുമതി കൂടാതെ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുകയാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിലും ജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുക. ജയിച്ചാല്‍ ടി20 പരമ്പര തൂത്തുവാരുന്ന മൂന്നാമത്തെ ക്യാപ്റ്റനാകും രോഹിത്. നേരത്തെ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാനും, പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും ഈ ബഹുമതി സ്വന്തമാക്കിയിട്ടുണ്ട്. രോഹിത്തിനും ഇവര്‍ക്കൊപ്പം ഇടം നേടാന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ.

rohit

അതേസമയം, ഹിറ്റ്മാനെ ഒരു ലോക റെക്കോര്‍ഡും കാത്തിരിപ്പുണ്ട്. ക്രിക്കറ്റിന്റെ കുഞ്ഞു ഫോര്‍മാറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡിനായി രോഹിത്തിന് 69 റണ്‍സ് കൂടി മതിയാകും. കഴിഞ്ഞ മത്സരത്തില്‍ 61 പന്തില്‍ 111 റണ്‍സ് നേടിയ രോഹിത്തിന് ലോക റെക്കോര്‍ഡും മറികടക്കാന്‍ കഴിഞ്ഞേക്കും. 2271 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് റണ്‍വേട്ടക്കാരിലെ ഒന്നാമന്‍. രോഹിത് 86 ഇന്നിങ്‌സുകളിലായി 2203 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

മൂന്നാം മത്സരത്തില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുക. ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും ഇന്ത്യന്‍ പേസ് അറ്റാക്കിങ് നയിക്കും. ക്രുനാല്‍ പാണ്ഡ്യയ്‌ക്കൊപ്പം യുസ്‌വേന്ദ്ര ചാഹല്‍ സ്പിന്നറാകും. ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കും അവസരം ലഭിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story first published: Sunday, November 11, 2018, 10:53 [IST]
Other articles published on Nov 11, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+