Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ റയല്‍ വിടുന്നു? ലക്ഷ്യം ചൈനീസ് ലീഗ്... വെളിപ്പെടുത്തിയത് സ്‌കൊളാരി

മാഡ്രിഡ്: ലോക ഫുട്‌ബോളറും പോര്‍ച്ചുഗലിന്റെ ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടേക്കുമെന്ന് അഭ്യൂഹം. പണക്കൊഴുപ്പ് കൊണ്ട് നിലവില്‍ ലോക ഫുട്‌ബോളിലെ പല പ്രമുഖ താരങ്ങളെയും സ്വന്തമാക്കിയ ചൈനീസ് സൂപ്പര്‍ ലീഗിലേക്ക് റൊണാള്‍ഡോ ചേക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തേ ചൈനീസ് സൂപ്പര്‍ ലീഗില്‍ ഗ്വാങ്ഷു എവര്‍ഗ്രാന്റെയെ പരിശീലിപ്പിച്ചിട്ടുള്ള പ്രമുഖ കോച്ച് ലൂയിസ് ഫെലിപ് സ്‌കൊളാരിയാണ് റൊണാള്‍ഡോയുടെ ചൈനീസ് താല്‍പ്പര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ചൈനീസ് ലീഗിനെക്കുറിച്ചും പരിശീലകനെന്ന നിലയിലുള്ള അനുഭവങ്ങളെക്കുറിച്ചും റൊണാള്‍ഡോ തന്നോട് ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തേ 2003 മുതല്‍ 08 വരെ സ്‌കൊളാരി പോര്‍ച്ചുഗീസ് കോച്ചായിരുന്നപ്പോള്‍ റൊണാള്‍ഡോ ടീമിലുണ്ടായിരുന്നു.

1

ഈ സീസണിനു ശേഷം റൊണാള്‍ഡോ റയല്‍ വിട്ടേക്കുമെന്ന തരത്തില്‍ നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ സ്‌കൊളാരിയുടെ വെളിപ്പെടുത്തല്‍ കൂടിയായതോടെ ഇത് ഏറക്കുറെ യാഥാര്‍ഥ്യമാവുമെന്ന് ഉറപ്പാവുകയും ചെയ്തിട്ടുണ്ട്. അഞ്ചാം തവണയും ബാലണ്‍ ഡിയോര്‍ പുരസ്‌കാരം സ്വന്തമാക്കി തന്റെ മുഖ്യ എതിരാളിയായ ലയണല്‍ മെസ്സിക്കൊപ്പമെത്തിയിരുന്നു. റയലിനു വേണ്ടി ഈ സീസണിലും ഗംഭീര പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവയ്ക്കുന്നത്.

2

ലിസ്ബണില്‍ ഒരു ചടങ്ങില്‍ വച്ചാണ് റൊണാള്‍ഡോ ചൈനീസ് ലീഗിനെക്കുറിച്ച് വിശദമായി തന്നോട് ചോദിച്ചിരുന്നുവെന്ന കാര്യം സ്‌കൊളാരി വെളിപ്പെടുത്തിയത്. ഒന്നിലേറെ തവണ ചൈനീസ് ലീഗിനെക്കുറിച്ചും അവിടുത്തെ ജീവിതത്തെക്കുറിച്ചും അദ്ദേഹം തന്നോട് ചോദിച്ചിട്ടുണ്ട്. തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും റൊണാള്‍ഡോയ്ക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. ചൈന ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. അതുകൊണ്ടു തന്നെ വളരെ വലിയ അവസരമാണ് റൊണാള്‍ഡോയ്ക്ക് അവിടെയുള്ളത്. അവസരം ആര്‍ക്കു ലഭിച്ചാലും ചൈനയില്‍ പോവണമെന്ന് തന്നെയാണ് താന്‍ റൊണാള്‍ഡോയോട് ഉപദേശിച്ചതെന്നും സ്‌കൊളാരി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 20, 2018, 15:05 [IST]
Other articles published on Mar 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+