Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അച്ഛന്റെ മകന്‍... റൊണാള്‍ഡോയെ കാഴ്ചക്കാരനാക്കി ജൂനിയറിന്റെ മാസ്മരിക പ്രകടനം, വീഡിയോ വൈറല്‍

ലിസ്ബണ്‍: ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരവും ഫിഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര വിജയിയുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകനാണ് ഇപ്പോള്‍ എവിടെയും സംസാരവിഷയം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയറെന്ന ഏഴു വയസ്സുകാരന്‍ പന്തില്‍ കാണിച്ച മായാജാലമാണ് ഏവരെയും വിസ്മയിപ്പിച്ചത്. താന്‍ അച്ഛന്റെ മകന്‍ തന്നെയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ വീഡിയോയിലൂടെ റൊണാള്‍ഡോ ജൂനിയര്‍ തെളിയിക്കുകയും ചെയ്തു. അച്ഛന്റെ പാത പിന്തുടര്‍ന്നു കാല്‍പന്തുകളിയിലെ മിന്നും നക്ഷത്രമായി മാറാന്‍ തനിക്കാവുമെന്ന് തെളിയിക്കുന്നതായിരുന്നു ജൂനിയറിന്റെ പ്രകടനം.

1

റഷ്യന്‍ ലോകകപ്പിനു മുന്നോടിയായി ലിസ്ബണില്‍ പോര്‍ച്ചുഗലും അള്‍ജീരിയയും തമ്മില്‍ നടന്ന സൗഹൃദ മല്‍സരത്തിനു ശേഷമാണ് റൊണാള്‍ഡോ ജൂനിയര്‍ കളം പിടിച്ചത്. മകന്റെ പ്രകടനങ്ങള്‍ ആസ്വദിച്ച് ചെറുചിരിയുമായി റൊണാള്‍ഡോയും തൊട്ടരികില്‍ തന്നെയുണ്ടായിരുന്നു. ദേശീയ ടീമില്‍ റൊണാള്‍ഡോയുടെ ഒരു സഹതാരത്തിന്റെ മകനെ കൂട്ട് ലഭിച്ചതോടെയാണ് റൊണാള്‍ഡോ ജൂനിയര്‍ ഗ്രൗണ്ടില്‍ കളി തുടങ്ങിയത്.

2

കൂട്ടുകാരനെ ഗോള്‍കീപ്പറായി നിര്‍ത്തിയ റൊണാള്‍ഡോ ജൂനിയര്‍ അച്ഛനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അതിമനോഹരമായ ഒരു ഗോള്‍ നേടി. താരത്തിന്റെ വലതുകാല്‍ ഷോട്ട് ഗോളിക്ക് തൊടാന്‍ പോലും അവസരം നല്‍കാതെയാണ് വലയില്‍ ചെന്നു തറച്ചത്. പിന്നീട് ബൈസിക്കിള്‍ ഷോട്ടിലൂടെയും റൊണാള്‍ഡോ ജൂനിയര്‍ കൈയടി നേടി. അച്ഛന്‍ ക്രോസ് ചെയ്തു നല്‍കിയ പന്തില്‍ ഗോള്‍ നേടാനുള്ള ആദ്യ ശ്രമത്തില്‍ അടിതെറ്റി വീണെങ്കിലും തൊട്ടടുത്ത ശ്രമത്തില്‍ പന്ത് വലയ്ക്കുള്ളിലാക്കി.

Story first published: Friday, June 8, 2018, 15:08 [IST]
Other articles published on Jun 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+