Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയല്ല മകനാണ് താരം, എന്തൊരു അരങ്ങേറ്റം... കന്നി മല്‍സരത്തില്‍ നാല് ഗോള്‍!! വീഡിയോ

കന്നി മല്‍സരത്തില്‍ നാല് ഗോള്‍ നേടി റൊണാൾഡോയുടെ മകൻ

മിലാന്‍: യൂറോപ്യന്‍ ജേതാക്കളായ റയല്‍ മാഡ്രിഡുമായുള്ള ഒമ്പതു വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിലെത്തിയ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്.

യുവന്റസിനായി സെരി എയില്‍ ഇതിനകം മൂന്നു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും ഗോള്‍ നേടാന്‍ ലോക ഫുട്ോബളര്‍ക്കായിട്ടില്ല. അച്ഛന്‍ യുവന്റസ് ജഴ്‌സിയില്‍ അക്കൗണ്ട് തുറക്കാനാവാതെ വിഷമിക്കുമ്പോള്‍ അരങ്ങേറ്റത്തില്‍ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് മകന്‍ റൊണാള്‍ഡോ ജൂനിയര്‍.

കന്നി മല്‍സരത്തില്‍ നാല് ഗോള്‍

കന്നി മല്‍സരത്തില്‍ നാല് ഗോള്‍

അച്ഛനെപ്പോലെത്തന്നെ ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ മകന്‍ റൊണാള്‍ഡോ ജൂയിയര്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ നാലു ഗോളുകളുമായി വരവറിയിച്ചു. യുവന്റസിന്റെ അണ്ടര്‍ ഒമ്പത് ടീമിനു വേണ്ടി കളത്തിലിറങ്ങിയാണ് റൊണാള്‍ഡോ ജൂനിയര്‍ കൈയടി വാങ്ങിയത്.
അച്ഛന്‍ കന്നി ഗോളിനായി കാത്തിരിപ്പ് തുടരുമ്പോഴാണ് അതേ ടീമിന്റെ ജഴ്‌സിയില്‍ മകന്റെ അവിസ്മരണീയ പ്രകടനം.

അച്ഛന്റെ ജഴ്‌സി തന്നെ

അച്ഛന്റെ ജഴ്‌സി തന്നെ

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍, ഇപ്പോള്‍ യുവന്റസിലും റൊണാള്‍ഡോയുടെ പ്രിയ ജഴ്‌സിയായ ഏഴാം നമ്പര്‍ തന്നെയാണ് മകനും കന്നി മല്‍സരത്തില്‍ ധരിച്ചത്.
ലുസെന്റോയെ യുവന്റസിന്റെ കുട്ടിപ്പട 5-1ന് മുക്കിയ മല്‍സരത്തിലാണ് ഇരുപകുതികളിലുമായി റൊണാള്‍ഡോ ജൂനിയര്‍ രണ്ടു ഗോളുകള്‍ വീതം നേടിയത്. റൊണാള്‍ഡോയുടെ പുതിയ കൂട്ടുകാരിയായ ജോര്‍ജിനമല്‍സരം കാണാന്‍ ഗ്രൗണ്ടിലെത്തിയിരുന്നു.

റൊണാള്‍ഡോയ്ക്ക് എന്തുപറ്റി?

റൊണാള്‍ഡോയ്ക്ക് എന്തുപറ്റി?

ഗോളടിവീരനായ റൊണാള്‍ഡോയ്ക്ക് യുവന്റസിലെത്തിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന ആശങ്കയാണ് ആരാധകര്‍ക്കുള്ളത്. ഗോള്‍ നേടാനുള്ള നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യ മൂന്നു കളികളിലും താരം വെറും കൈയോടെ മടങ്ങുകയായിരുന്നു.
ഈ മാസം 16നു സസുവോലോയ്‌ക്കെതിരായ കളിയില്‍ ഇനി ഗോള്‍വരള്‍ച്ചയ്ക്കു അറുതിയിടാമെന്ന പ്രതീക്ഷയിലാണ് 33 കാരനായ റോണോ.

വീഡിയോ കാണാം

മികച്ച ഒരു മുന്നേറ്റത്തിനൊടുവില്‍ റൊണാള്‍ഡോ ജൂനിയര്‍ യുവന്റസിനായി ഗോള്‍ നേടുന്ന വീഡിയോ കാണാം.

Story first published: Monday, September 3, 2018, 10:53 [IST]
Other articles published on Sep 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+