Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റഷ്യയില്‍ നാലാം ഗോളുമായി റൊണാള്‍ഡോ; ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

മോസ്‌കോ: തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ റഷ്യ ലോകകപ്പില്‍ നാലാം ഗോള്‍ നേടിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്തു. ഫെറങ്ക് പുഷ്‌കാസിന്റെ അന്താരാഷ്ട്ര ഗോളുകളെ മറികടന്ന് രാജ്യത്തിന് വേണ്ടി കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയിലാണ് ഇപ്പോള്‍ റൊണാള്‍ഡോ.

85 ഗോളുകള്‍ നേടിയ റൊണാള്‍ഡോ 84 ഗോള്‍ നേടിയ പുഷ്‌കാസിന്റെ റെക്കോര്‍ഡ് തകര്‍ക്കുകയായിരുന്നു. ഇറാന്റെ അലി ദേയ് ആണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം. 149 മത്സരങ്ങളില്‍ നിന്ന് അലി 109 ഗോളുകള്‍ നേടിയിട്ടുണ്ട്. 152 മത്സരങ്ങളില്‍ നിന്നായാണ് റൊണാള്‍ഡോ 85 ഗോളുകള്‍ നേടിയത്.

cristiano

മൊറോക്കോയ്‌ക്കെതിരെ നാലാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെതിരെ ഹാട്രിക് നേടിയ റൊണാള്‍ഡോ ഇതോടെ നാലു ഗോളുമായി റഷ്യയില്‍ മുന്നിട്ടു നില്‍ക്കുകയാണ്. ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് ഉറപ്പിക്കുന്ന തരത്തിലാണ് റൊണാള്‍ഡോയുടെ പ്രകടനം.

Story first published: Wednesday, June 20, 2018, 18:34 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+