Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അപകടകരമായ ടാക്കിള്‍... അലോന്‍സോ ശരിക്കും പെട്ടു, മൂന്നു മല്‍സരങ്ങളില്‍ വിലക്ക്

ലണ്ടന്‍: കളിക്കളത്തില്‍ എതിര്‍ താരത്തിന് ഗുരുതരമായ പരിക്കേല്‍പ്പിക്കുന്ന തരത്തില്‍ ടാക്ലിങ് നടത്തിയ ചെല്‍സിയുടെ സ്പാനിഷ് ഡിഫന്‍ഡര്‍ മാര്‍ക്കോസ് അലോന്‍സോ കുടുങ്ങി. താരത്തിന് ഫുട്ബോള്‍ അസോസിയേഷന്‍ (എഫ്എ) മൂന്നു മല്‍സരങ്ങള്‍ വിലക്കേര്‍പ്പെടുത്തിയി. കഴിഞ്ഞ ശനിയാഴ്ച സതാംപ്റ്റനെതിരെ ചെല്‍സി 3-2നു ജയിച്ച പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ എതിര്‍ ടീമിലെ താരമായ ഷെയ്ന്‍ ലോങിനെ ഗുരുതരമായി ടാക്കിള്‍ ചെയ്തുവെന്നതാണ് അലോന്‍സോയ്ക്കെതിരായ കുറ്റം.

1

ഞായറാഴ്ച നടക്കാനിരിക്കുന്ന എഫ്എ കപ്പ് സെമി ഫൈനലുള്‍പ്പെടയുള്ള മൂന്നു കളികളിലാണ് അലോന്‍സോയ്ക്കു പുറത്തിരിക്കേണ്ടിവരിക. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് നേരത്തേ അലോന്‍സോ എഫ്എയ്ക്കു നല്‍കിയ വിശദീകരണം. സസ്പെന്‍ഡ് ചെയ്യുകയാണെങ്കില്‍ അത് അല്‍പ്പം കടന്നുപോവുമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ വാദം കേള്‍ക്കലില്‍ എഫ്എയ്ക്കു കീഴിലുള്ള സ്വതന്ത്ര കമ്മീഷന്‍ അലോന്‍സോയുടെ വിശദീകരണം തള്ളുകയായിരുന്നു.

2

അലോന്‍സോയുടെ ടാക്ലിങ് വളരെ മോശമായിരുന്നുവെന്നു സതാംപ്റ്റന്‍ കോച്ച് മാര്‍ക്ക് ഹ്യൂസ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. കളിയില്‍ ചുവപ്പ് കാര്‍ഡ് ലഭിക്കാവുന്ന കുറ്റമാണ് താരം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മല്‍സരത്തില്‍ ലോങിനെ ഫൗള്‍ ചെയ്തത് റഫറിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നു താരത്തിനു കാര്‍ഡും ലഭിച്ചിരുന്നില്ല. ഫോര്‍ത്ത് ഒഫീഷ്യല്‍ റോജര്‍ ഈസ്റ്റിനു തൊട്ടുമുന്നില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ അദ്ദേഹവും അലോന്‍സോയുടെ ടാക്ലിങ് കൃത്യമായി കണ്ടില്ല. മല്‍സരത്തിന്റെ വീഡിയോ പരിശോധിച്ചപ്പോഴാണ് അലോന്‍സോയുടെ ടാക്ലിങ് വളരെ ഗുരുതരമാണെന്ന് എഫ്എ കണ്ടെത്തിയത്.

Story first published: Friday, April 20, 2018, 10:09 [IST]
Other articles published on Apr 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+