Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി; ഒറ്റ ഗോളില്‍ ബാഴ്‌സയ്ക്ക് ജയം, യുവന്റസിന് സമനില

ലണ്ടന്‍/ടുറിന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി. മൂന്നാം സ്ഥാനക്കാരായ ചെല്‍സിയെ ആറാം സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. സ്വന്തം തട്ടകത്തിലാണ് ഷെഫീല്‍ഡിന്റെ ജയം. 18ാം മിനുട്ടില്‍ ഡേവിഡ് മഗോല്‍ഡ്രിക്ക് ഷെഫീല്‍ഡിനെ മുന്നിലെത്തിച്ചപ്പോള്‍ 33ാം മിനുട്ടില്‍ ഒലിവര്‍ മക്ബ്രൂണി ലീഡുയര്‍ത്തി. 77ാം മിനുട്ടില്‍ മഗോല്‍ഡ്രിക്കാണ് മൂന്നാം ഗോള്‍ സമ്മാനിച്ചത്. മികച്ച ഫോമിലുള്ള ചെല്‍സിക്ക് അപ്രതീക്ഷിത അടിയാണ് ഈ തോല്‍വി. ഇതോടെ ആദ്യ നാലിലെ ചെല്‍സിയുടെ സ്ഥാനം ആശങ്കയിലായി.

മാഞ്ചസ്റ്റര്‍ സിറ്റി

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത അഞ്ച് ഗോളിന് ബ്രൈറ്റണെ തോല്‍പ്പിച്ചു. 21ാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ്ങാണ് ഗോള്‍ വേട്ട തുടങ്ങിവെച്ചത്. 44ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് ലീഡുയര്‍ത്തി. 53ാം മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ്ങിന്റെ ബൂട്ട് വീണ്ടും ലക്ഷ്യം കണ്ടപ്പോള്‍ 56ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വ നാലാം ഗോളും സമ്മാനിച്ചു. 81ാം മിനുട്ടിലും ലക്ഷ്യം കണ്ട സ്റ്റെര്‍ലിങ് ഹാട്രിക്കും പൂര്‍ത്തിയാക്കി. 72 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്. ലിവര്‍പൂള്‍ നേരത്തെതന്നെ കിരീടം ഉറപ്പിച്ചിരുന്നു.

ബാഴ്‌സലോണ

ലാ ലിഗയില്‍ ബാഴ്‌സലോണ കിരീട പ്രതീക്ഷ നിലനിര്‍ത്തി. വല്ലാഡോലിഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ തോല്‍പ്പിച്ചത്. കിരീടം സ്വന്തമാക്കാന്‍ തുടര്‍ ജയം ബാഴ്‌സയ്ക്ക് ആവശ്യമാണ്. 15ാം മിനുട്ടില്‍ അര്‍ടുറോ വിദാലാണ് ബാഴ്‌സലോണയ്ക്കായി വലകുലുക്കിയത്. ലയണല്‍ മെസ്സിയുടെ അസിസ്റ്റിലായിരുന്നു ഗോള്‍. ജയത്തോടെ 36 മത്സരങ്ങളില്‍ നിന്ന് 79 പോയിന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്. 35 മത്സരത്തില്‍ നിന്ന് 80 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പട്ടികയില്‍ തലപ്പത്ത്.

ഞാന്‍ പോകുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം കിരീടം നേടും: ജോസ് മൗറീഞ്ഞോ

അത്‌ലറ്റികോ മാഡ്രിഡ്

14ാം തീയ്യതി നടക്കുന്ന ഗ്രനേഡയ്‌ക്കെതിരായ മത്സരം റയല്‍ മാഡ്രിഡിന് നിര്‍ണ്ണായകമാണ്. സമനില നേടിയാല്‍പ്പോലും കിരീടനേട്ടത്തിന് അത് വിലങ്ങുതടിയായേക്കും. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് ബെറ്റിസിനെ 1-0ന് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തില്‍ നന്നായി വിയര്‍ത്ത ശേഷമാണ് അത്‌ലറ്റികോ വിജയിച്ചത്.57ാം മിനുട്ടില്‍ അത്‌ലറ്റികോയുടെ ജോസ് ലൂയിസ് ഗോണ്‍സാലസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും 74ാം മിനുട്ടില്‍ ഡീഗോ കോസ്റ്റയുടെ ഗോളില്‍ അത്‌ലറ്റികോ വിജയിക്കുകയായിരുന്നു. 66 പോയിന്റുള്ള അത്‌ലറ്റികോ മൂന്നാം സ്ഥാനത്താണ്.

പരിശീലനത്തിന് പണമില്ല; തന്റെ ആഡംബര കാര്‍ വില്‍ക്കുകയാണെന്ന് ദ്യുതി ചന്ദ്

യുവന്റസ്

അതേ സമയം സീരി എയില്‍ യുവന്റസ് ആശ്വാസ സമനില നേടി. അറ്റ്‌ലാന്റെയോട് രണ്ട് തവണ പിന്നിട്ടുനിന്ന ശേഷം ഗോള്‍മടക്കിയാണ് യുവന്റസ് 2-2 സമനില ഒപ്പിച്ചത്. 16ാം മിനുട്ടില്‍ ഡുവാന്‍ സപ്പാറ്റ അറ്റ്‌ലാന്റെയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 55ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനെ ഒപ്പമെത്തിച്ചു. 81ാം മിനുട്ടില്‍ റുസ്ലന്‍ മലിനോസ്‌കി അറ്റ്‌ലാന്റയ്ക്ക് ലീഡ് സമ്മാനിച്ചെങ്കിലും 90ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ വീണ്ടും യുവന്റസിന്റെ രക്ഷകനായി.76 പോയിന്റുള്ള യുവന്റസ് തലപ്പത്ത് തുടരുകയാണ്. 68 പോയിന്റുള്ള ലാസിയോയാണ് രണ്ടാം സ്ഥാനത്ത്.

Story first published: Sunday, July 12, 2020, 11:42 [IST]
Other articles published on Jul 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+