Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞാന്‍ പോകുന്നതിന് മുമ്പ് ടോട്ടനത്തിനൊപ്പം കിരീടം നേടും: ജോസ് മൗറീഞ്ഞോ

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഒഴിയുന്നതിന് മുമ്പ് ക്ലബ്ബിനൊപ്പം കിരീടം നേടുമെന്ന് പ്രശസ്ത പരിശീലകന്‍ ജോസ് മൗറീഞ്ഞോ. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഞാന്‍ ലക്ഷ്യംവെക്കുന്നത്. എന്റെ ഈ ടോട്ടനത്തിനൊപ്പമുള്ള മൂന്ന് വര്‍ഷത്തില്‍ കിരീടങ്ങള്‍ നേടാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തില്‍ അത്മവിശ്വാസമുണ്ട്.അതിന് സാധിച്ചില്ലെങ്കില്‍ ക്ലബ്ബ് പുതിയ തീരുമാനമെടുക്കും. എന്തായാലും സന്തോഷം മാത്രം-മൗറീഞ്ഞോ പറഞ്ഞു.

ഞാനെന്നെക്കുറിച്ചില്ല ചിന്തിക്കുന്നത്. ഞാന്‍ ക്ലബ്ബിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. എന്റെ ലക്ഷ്യങ്ങളും ഡിഎന്‍എയും പഴയതു തന്നെയാണ്. എന്റെ റെക്കോഡുകളെക്കുറിച്ചും എന്നെക്കുറിച്ചും ചിന്തിക്കാതെ ക്ലബ്ബിനെക്കുറിച്ചാണ് കൂടുതല്‍ ചിന്തിക്കുന്നത്. നിലവിലെ ടീമില്‍ ചിലമാറ്റം അത്യാവശ്യമാണ്. എന്നാല്‍ അതിനനുസരിച്ചുള്ള പണം മുന്‍വര്‍ഷത്തെപ്പോലെ മുടക്കാന്‍ ക്ലബ്ബിന് സാധിക്കില്ല. ഈ സീസണില്‍ മൊത്തം ടോട്ടനത്തിന് മോശമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

josemourinho

മികച്ച മൈതാനവും സാങ്കേതിക വിദ്യയും ടോട്ടനത്തിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോര്‍ട്ടോയ്‌ക്കൊപ്പം രണ്ട് പ്രീമിയര്‍ ലീഗും ഒരു ചാമ്പ്യന്‍സ് ലീഗും ഒരു യുവേഫ കപ്പും ചെല്‍സിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗും ഒരു എഫ് എ കപ്പും മൂന്ന് ലീഗ് കപ്പും ഒരു കമ്മ്യൂണിറ്റി ഷീല്‍ഡും ഇന്റര്‍ മിലാനൊപ്പം രണ്ട് ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗും റയല്‍ മാഡ്രിഡിനൊപ്പം ഒരു ലാലിഗയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം കമ്മ്യൂണിറ്റി ഷീല്‍ഡും യൂറോപ്പോ ലീഗും ലീഗ് കപ്പും മൗറീഞ്ഞോ സ്വന്തമാക്കിയിട്ടുണ്ട്.

2018ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ് പുറത്താക്കിയ ശേഷം മൗറീഞ്ഞോ ഒരു വര്‍ഷത്തോളം ഫുട്‌ബോളില്‍ നിന്ന് വിട്ടുനിന്നിരുന്നു. കമന്റേറ്ററായി കുറച്ചുനാള്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2019ലാണ് ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. വലിയ പ്രതീക്ഷകളോടെയാണ് മൗറീഞ്ഞോയെത്തിയതെങ്കിലും ടോട്ടനത്തിനെ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചില്ല. ഹാരി കെയ്ന്‍, സണ്‍ഹ്യൂങ് മിന്‍ തുടങ്ങിയവരൊക്കെ മികച്ച ഫോമിലേക്കുയരാതെ വന്നതോടെ ടീം മോശം അവസ്ഥയിലേക്ക് കൂപ്പുകുത്തി.

ഹാരി കെയ്‌നിന്റെ പരിക്കും ടീമിന്റെ മോശം പ്രകടനത്തിന് കാരണമായി. 12 വര്‍ഷത്തോളമായി പരിശീലകനായി തുടരുന്ന മൗറീഞ്ഞോ ഒരു കിരീടംപോലുമില്ലാതെ സീസണ്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത് ഇതാദ്യമായാണ്. പുതിയ സീസണില്‍ ടീമിന്റെ ശൈലിക്കനുസരിച്ചുള്ള താരങ്ങളെ എത്തിക്കാമെന്നും കിരീടം സ്വന്തമാക്കാമെന്നുമുള്ള പ്രതീക്ഷയിലാണ് മൗറീഞ്ഞോ. നിലവിലെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടോട്ടനം. 34 മത്സരങ്ങളില്‍ നിന്ന് ആകെ നേടാനായത് 49 പോയിന്റ് മാത്രമാണ്. 13 ജയവും 10 സമനിലയും 11 തോല്‍വിയുമാണ് ടോട്ടനത്തിന്റെ അക്കൗണ്ടിലുള്ളത്.

Story first published: Sunday, July 12, 2020, 10:30 [IST]
Other articles published on Jul 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+