Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; സമനിലയില്‍ കുരുങ്ങിയിട്ടും റയലും സിറ്റിയും പ്രീക്വാര്‍ട്ടറില്‍,ഞെട്ടിച്ച് ടോട്ടനം

PSG Held Real Madrid and Juventus Beat Atletico Madrid | Oneindia Malayalam

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് പ്രമുഖ ടീമുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളി മാത്രം ശേഷിക്കെ തന്നെ നോക്കൗട്ട് ഉറപ്പിക്കാന്‍ വമ്പന്മാര്‍ക്ക് കഴിഞ്ഞു. ആരാധകര്‍ ഉറ്റുനോക്കിയിരുന്ന പിഎസ്ജി റയല്‍ മാഡ്രിഡ് മത്സരം 2-2ന് സമനിലയിലാണ് കലാശിച്ചത്. രണ്ട് ഗോളിന് പിറകില്‍ നിന്നശേഷം നാലുഗോള്‍ തിരിച്ചടിച്ച ടോട്ടനവും ഒരു ഗോളിന് ജയിച്ച യുവന്റസും മികവുകാട്ടി.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ യില്‍ രണ്ട് ഗോളിന് പിന്നില്‍നിന്നശേഷം അവസാന 10 മിനിറ്റിനിടയില്‍ രണ്ടുഗോള്‍ തിരിച്ചടിച്ചാണ് പിഎസ്ജി സമനില കണ്ടെത്തിയത്. കരിം ബെന്‍സിമ(17, 79) റയലിനായി സ്‌കോര്‍ ചെയ്തപ്പോള്‍ എംബാപ്പെ(81), സരാബിയ(83) എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ മടക്കി. ഗ്രൂപ്പില്‍ ക്ലബ്ബ് ബ്രഗ്ഗും ഗളത്സരെയും തമ്മില്‍ നടന്ന മത്സരവും 1-1ന് സമനിലയില്‍ പിരിഞ്ഞു. 5 കളികളില്‍നിന്നും 13 പോയന്റുമായി പിഎസ്ജി ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. 8 പോയന്റുമായി റയല്‍ രണ്ടാമതും നില്‍ക്കുന്നു.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി

ഹോസെ മൗറീന്യോ പരിശീലകനായശേഷം ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ടോട്ടനം ഗ്രൂപ്പ് ബി യില്‍ ഒളിമ്പിയാക്കോസിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അല്‍ അറബി(6), സമേദോ(19) എന്നിവരുടെ ഗോളില്‍ മുന്നിലെത്തിയ ഒളിമ്പിയാക്കോസിനെ ദലെ അലി(45+1), ഹാരി കെയ്ന്‍(50, 77), സെര്‍ജി ഔറിയര്‍(73) എന്നിവരുടെ ഗോളില്‍ മറികടക്കുകയായിരുന്നു. ഗ്രൂപ്പില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് 6-0 എന്ന സ്‌കോറിന് ക്രവെന വെസ്ദയെ തോല്‍പ്പിച്ചു. ഗോര്‍ട്‌സ്‌ക(14), ലെവന്‍ഡോസ്‌കി(53, 60, 64, 67), ടൊലീസ്സോ(89) എന്നിവര്‍ ഗോള്‍ നേടി. ഗ്രൂപ്പില്‍നിന്നും ഒന്നാം സ്ഥാനക്കാരായ ബയേണും, രണ്ടാമതുള്ള ടോട്ടനവും അടുത്ത റൗണ്ടിലെത്തി.

ബാഡ്മിന്റണ്‍ ലീഗ്; ലക്ഷങ്ങള്‍ വാരി സിന്ധുവും തായ് സു യിങ്ങും സാത്വിക്കും

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി യില്‍ ഷാക്തര്‍ ഡോണ്‍ടെസ്‌ക് ആണ് മാഞ്ചസ്റ്റര്‍ സിറ്റിയെ 1-1ന് സമനിലയില്‍ തളച്ചത്. ഗുണ്ടോഗന്‍(56) സിറ്റിക്കുവേണ്ടിയും സൊളോമന്‍(69) ഷാക്തറിനായും ഗോള്‍ കണ്ടെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അറ്റ്‌ലാന്റ 2-0ത്തിന് ഡൈനാമോ സാഗ്രെബിനെ വീഴ്ത്തി. ഗ്രൂപ്പില്‍ 5 കളികളില്‍നിന്നും 11 പോയന്റുമായി സിറ്റി അടുത്ത റൗണ്ട് ഉറപ്പിച്ചപ്പോള്‍ ഷാക്തര്‍(6), ഡൈനാമോ സാഗ്രെബ്(5), അറ്റ്‌ലാന്റ(4) എന്നീ ടീമുകള്‍ക്ക് അവസാന മത്സരം നിര്‍ണായകമാകും.


സഞ്ജുവിന് സര്‍പ്രൈസ്... വീണ്ടും ഇന്ത്യന്‍ ടീമിലക്ക്, വരുന്നത് ഈ താരത്തിനു പകരം

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡി

ഗ്രൂപ്പ് ഡിയിലെ കരുത്തരുടെ കളിയില്‍ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. തകര്‍പ്പന്‍ ഫ്രീ കിക്കില്‍നിന്നും പൗലോ ഡിബാലയാണ്(45+2) വിജയികള്‍ക്കായി വലകുലുക്കിയത്. ഗ്രൂപ്പില്‍ ബയര്‍ ലെവര്‍കൂസന്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലോക്കോമോട്ടീവ് മോസ്‌കോയേയും പരാജയപ്പെടുത്തി. 5 കളികളില്‍നിന്നും 13 പോയന്റുള്ള യുവന്റസ് നേരത്തെ തന്നെ അടുത്തറൗണ്ട് ഉറപ്പിച്ചിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡും(7), ബയര്‍ ലെവര്‍കുസനും(6) അവസാന മത്സരത്തിലെ ഫലം നോക്കൗട്ട് തീരുമാനിക്കും.

Story first published: Wednesday, November 27, 2019, 10:17 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+