Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന് സര്‍പ്രൈസ്... വീണ്ടും ഇന്ത്യന്‍ ടീമിലക്ക്, വരുന്നത് ഈ താരത്തിനു പകരം

Shikhar Dhawan ruled out of West Indies T20I series | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റ മടങ്ങിവരവിന് വഴിയൊരുങ്ങുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള സംഘത്തിലേക്കു കേരളാ താരത്തെ വിളിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ ടീമിനൊപ്പം സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍ പോലും അവസരം നല്‍കിയിരുന്നില്ല.

മോശം ഫോമിലുള്ള റിഷഭ് പന്തിനെ വിന്‍ഡീസിനെതിരേ നിലനിര്‍ത്തി സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് പ്രേമികളും ചില മുന്‍ താരങ്ങളുമെല്ലാം സെലക്ഷന്‍ കമ്മിറ്റിക്കെതിരേ രംഗത്തു വന്നിരുന്നു.

ധവാന്റെ പരിക്ക്

ധവാന്റെ പരിക്ക്

ഓപ്പണര്‍ ശിഖന്‍ ധവാന്റെ പരിക്കാണ് സഞ്ജുവിന് ദേശീയ ടീമിലേക്കു സര്‍പ്രൈസ് വിളിക്കു വഴിയൊരുക്കുന്നത്. വിന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ധവാന്‍ കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്നു മുക്തനാവാത്തതിനെ തുടര്‍ന്നാണിത്. ഇതോടെയാണ് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്. അധികം വൈകാതെ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിത പ്രഖ്യാപനമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റത് മുഷ്താഖ് അലി ട്രോഫിക്കിടെ

പരിക്കേറ്റത് മുഷ്താഖ് അലി ട്രോഫിക്കിടെ

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കുന്നതിനിടെയാണ് ധവാനു പരിക്കേല്‍ക്കുന്നത്. മഹാരാഷ്ട്രയ്‌ക്കെതിരായ കളിക്കിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്ക് പറ്റുകയായിരുന്നു. ഇതേ തുടര്‍ന്നു ധവാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ പരിക്കില്‍ നിന്നും മോചിതനാവുമെന്ന് ധവാന്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നാണ് സൂചന.

ഇത്തവണ സഞ്ജുവിന് അവസരം ലഭിക്കും

ഇത്തവണ സഞ്ജുവിന് അവസരം ലഭിക്കും

ധവാന്റെ പകരക്കാരനായി ടി20 ടീമിലെത്തിയാല്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ആയിട്ടായിരിക്കില്ല മറിച്ച് ബാറ്റ്‌സ്മാനായി തന്നെ അദ്ദേഹം കളിക്കാനാണ് സാധ്യത.
ധവാനു പകരം ലോകേഷ് രാഹുലായിരിക്കും രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തുക. മൂന്നാമനായി ക്യാപ്റ്റന്‍ വിരാട് കോലിയും നാലാ നമ്പറില്‍ ശ്രേയസ് അയ്യരും ഇറങ്ങും. അഞ്ചാം നമ്പറിനു വേണ്ടി സഞ്ജുവിന് വെല്ലുവിളിയുയര്‍ത്തുക മനീഷ് പാണ്ഡെയായിരിക്കും.

Story first published: Wednesday, November 27, 2019, 10:12 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+