നെയ്മര്‍ കാത്തിരിക്കുന്നു, മെസ്സി വരുമോ? ബ്രസീല്‍- അര്‍ജന്റീന ക്ലാസിക്ക് ഒക്ടോബറില്‍!!
റിയോ ഡി ജനീറോ: ക്ലബ്ബ് ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കുന്ന പോരാട്ടം സ്പാനിഷ് രാജാക്കന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലാണ്. എന്നാല്‍ ലോക ഫുട്‌ബോൡലുമുണ്ട് അത്തരമൊരു എല്‍ ക്ലാസിക്കോ. ലാറ്റിന്‍ പവര്‍ഹൗസുകളും നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളായ ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള പോരാട്ടമാണിത്.
കാല്‍പന്തുകളി ആരാധകരെ ആവേശം കൊള്ളിക്കാന്‍ വീണ്ടുമൊരു ബ്രസീല്‍- അര്‍ജന്റീന ത്രില്ലര്‍ കൂടി വരികയാണ്.

അധികം കാത്തിരിക്കേണ്ട
ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്വപ്‌നതുല്യമായ പോരാട്ടം കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കു അധികം കാത്തിരിക്കേണ്ടിവരില്ല. അടുത്ത മാസമാണ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടം നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മല്‍സരത്തിന്റെ തിയ്യതിയും വേദിയുമെല്ലാം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രഖ്യാപിച്ചത്. അമേരിക്കയ്‌ക്കെതിരേ ശനിയാഴ്ച രാവിലെ നടന്ന സൗഹൃദ മല്‍സരത്തിനു മണിക്കൂറുകള്‍ മുമ്പായിരുന്നു പ്രഖ്യാപനം.

വേദിയാവുന്നത് സൗദി
സൗദി അറേബ്യയാണ് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടത്തിനു ആതിഥേയത്വം വഹിക്കുന്നത്. വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ത്ത കൂടുതല്‍ ആഹ്ലാദം നല്‍കുന്നതാണ്.
ഒക്ടോബര്‍ 16ന് ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയാണ് ക്ലാസിക്ക് മല്‍സരത്തിനു വേദിയാവുക. ഈ മല്‍സരത്തിനു മുമ്പ് ഒക്ടോബര്‍ 12ന് റിയാദിലെ കിങ് സൗദ് യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തില്‍ സൗദിയുമായും ബ്രസീല്‍ ഏറ്റുമുട്ടുന്നുണ്ട്.

മെസ്സി കളിക്കുമോ?
എല്‍ ക്ലാസിക്കോയുടെ തിയ്യതി പ്രഖ്യാപിച്ചതോടെ അര്‍ജന്റൈന്‍ ആരാധകര്‍ക്കു ഒന്നു മാത്രമേ അറിയാനുള്ളൂ. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി ബ്രസീലിനെതിരേ കളിക്കുമോയെന്നാണ് അവര്‍ക്ക് അറിയേണ്ടത്. മെസ്സിയുടെ അടുത്ത സുഹൃത്ത് കൂടിയായ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ തീര്‍ച്ചയായും ടീമിലുണ്ടാവുമെന്നാണ് വിവരം.
ലോകകപ്പിനു ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി മനസ്സ്മാറി തിരിച്ചെത്തണമേയെന്ന പ്രാര്‍ഥനയിലാണ് അര്‍ജന്റീനയുടെ ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications