നെയ്മര്‍ നയിച്ചു, ഗോളുമായി... അമേരിക്കയെ തകര്‍ത്ത് ബ്രസീല്‍, വീഡിയോ
ഈസ്റ്റ് റൂഥര്‍ഫോര്‍ഡ്: റഷ്യന്‍ ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീല്‍ ജയത്തോടെ കരുത്തറിയിച്ചു. സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ അമേരിക്കയെയാണ് മഞ്ഞപ്പട തകര്‍ത്തുവിട്ടത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.
സൂപ്പര്‍ താരം നെയ്മര്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയമിക്കപ്പെട്ട ശേഷമുള്ള മഞ്ഞപ്പടയുടെ ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ചൊവ്വാഴ്ച ദുര്‍ബലരായ എല്‍ സാല്‍വഡോറിനെതിരേയാണ് ബ്രസീലിന്റെ അടുത്ത സൗഹൃദ മല്‍സരം.

ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോള്‍
അമേരിക്കയ്ക്കെതിരേ ഒന്നാം പകുതിയില്‍ തന്നെ രണ്ടു ഗോളുകളുമായി ബ്രസീല്‍ വിജയമുറപ്പിച്ചിരുന്നു. അമിതാഭിനയത്തിന്റെ പേരില്‍ കഴിഞ്ഞ ലോകകപ്പില്‍ ഏറെ പഴികേട്ട നെയ്മര്‍ ഇത്തവണ അത്തരത്തിലുള്ള പിഴവുകളൊന്നും വരുത്തിയില്ല.
11ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയിലൂടെയാണ് ബ്രസീല്‍ മുന്നിലെത്തുന്നത്. ഒന്നാംപകുതിക്ക് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ നെയ്മര്‍ പെനല്‍റ്റിയിലൂടെ ടീമിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.

അമേരിക്ക പൊരുതിനോക്കി
സ്വന്തം കാണികള്‍ക്കു മുന്നില്‍ മഞ്ഞപ്പടയ്ക്കു മുന്നില്‍ തലകുനിക്കേണ്ടി വന്നെങ്കിലും അമേരിക്കയുടെ പ്രകടനം അത്ര മോശമായിരുന്നില്ല. പല തവണ ബ്രസീല്‍ പ്രതിരോധത്തെയും ഗോള്‍കീപ്പര്‍ അലിസണിനെയും അവര്‍ പരീക്ഷിച്ചു. എന്നാല്‍ ഫിനിഷിങില്‍ വേണ്ടത്ര മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്നത് അമേരിക്കയ്ക്കു ഗോള്‍ നിഷേധിക്കുകയായിരുന്നു.

കസറിയത് കോസ്റ്റ
മല്‍സരത്തില്‍ മുഴുവന്‍ ശ്രദ്ധയും നെയ്മറിലായിരുന്നെങ്കിലും കസറിയത് ഡഗ്ലസ് കോസ്റ്റയായിരുന്നു. വിങുകളിലൂടെ ചാട്ടുളി കണക്കെ പാഞ്ഞുകയറി കോസ്റ്റ പലപ്പോഴും അമേരിക്കന്‍ പ്രതിരോധത്തിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഫിര്‍മിനോയുടെ ആദ്യ ഗോളിന് വഴിയൊരുക്കിയതും കോസ്റ്റയുടെ മികച്ചൊരു മുന്നേറ്റമായിരുന്നു.
ശക്തമായ ടീം
ശക്തമായ ഇലവനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ ഈ മല്‍സരത്തില്‍ അണിനിരത്തിയത്. ലോകകപ്പില്‍ കളിച്ച സംഘത്തിലെ ഭൂരിഭാഗം പേരും പ്ലെയിങ് ഇലവനില്‍ത്തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റ പ്ലെയിങ് ഇലവനിലെ നെയ്മര്‍, അലിസണ്‍, ഫിലിപ്പെ കുട്ടീഞ്ഞോ, തിയാഗോ സില്‍വ എന്നിവര്‍ മാത്രമാണ് ഇത്തവണ ആദ്യ ഇലവനിലുണ്ടായത്.
ലോകകപ്പില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്ന റോബര്‍ട്ടോ ഫിര്‍മിനോ, ഡഗ്ലസ് കോസ്റ്റ എന്നിവര്‍ക്കു ടിറ്റെ പ്ലെയിങ് ഇലവനില്‍ തന്നെ അവസരം നല്‍കി. പുതുമുഖങ്ങളായ ആര്‍തറും റിച്ചാര്‍ളിസണും ഈ മല്‍സരത്തിലൂടെ ബ്രസീലിനായി അരങ്ങേറി.
ഹൈലൈറ്റ്സ് കാണാം
ബ്രസീല്‍- അമേരിക്ക മല്‍സരത്തിന്‍റെ ഹൈലൈറ്റ്സ് വീഡിയോ കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications