Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ജംഷഡ്പൂരിനെ തകര്‍ത്ത് ബെംഗളൂരു, പോയിന്റ് പട്ടികയില്‍ രണ്ടാമത്

1
2026481

ബെംഗളൂരു: ഐഎസ്എല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി പുതുവര്‍ഷത്തിലെ വിജയക്കുതിപ്പ് തുടരുന്നു. ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ബെംഗളൂരു ജയം കൊയ്തു. ഹോംഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെയാണ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു തുരത്തിയത്. ഇരുപകുതികളിലുമായി എറിക്ക് പാര്‍ത്താലു (എട്ടാം മിനിറ്റ്) നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി (63) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍.

1

ഈ സീസണിലെ ആറാമത്തെ വിജയത്തോടെ പോയിന്റ് പട്ടികയിലും ബെംഗളൂരു മുന്നേറ്റം നടത്തി. മല്‍സരത്തിനു മുമ്പ് മൂന്നാമതായിരുന്ന ചാംപ്യന്മാര്‍ ഒരു സ്ഥാനം കയറി രണ്ടാമതെത്തി. എടിക്കെയെയാണ് ബെംഗളൂരു മറികടന്നത്. ബെംഗളൂരുവിന് 22ഉം തൊട്ടുതാഴെയുള്ള എടിക്കെയ്ക്കു 21ഉം പോയിന്റുണ്ട്. 24 പോയിന്റുമായി എഫ്‌സി ഗോവയാണ് ലീഗില്‍ ഒന്നാമത്.

ജംഷഡ്പൂരിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിയാരംഭിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ ബെംഗളൂരു ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും പാര്‍ത്താലുവിന്റെ ഇടപെടല്‍ അപകടമൊഴിവാക്കി. എട്ടാം മിനിറ്റില്‍ പാര്‍ത്താലുവിലൂടെ ബെംഗളൂരു മുന്നിലെത്തി. ഇടതു മൂലയില്‍ നിന്നുള്ള ഡിമാസിന്റെ കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ പാര്‍ത്താലു വലയിലേക്കു വഴി തിരിച്ചുവിട്ടു. 10ാം മിനനറ്റില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ തകര്‍പ്പനൊരു ലോങ്‌റേഞ്ചര്‍ ജംഷഡ്പൂര്‍ ഗോളി സുബ്രതാ പോള്‍ വിഫലമാക്കി.

2

രണ്ടാം പകുതിയിലും ബെംഗളൂരുവിന്റെ ഭാഗത്തു നിന്നും മികച്ച നീക്കങ്ങള്‍ കണ്ടു. 63ാം മിനിറ്റില്‍ ടീമിന്റെ ആധിപത്യമുറപ്പാക്കി ഛേത്രി ബെംഗളൂരുവിന്റെ രണ്ടാം ഗോളും നേടി. ഛേത്രിയുടെ വ്യക്തിഗത മികവിന്റെ നേര്‍ക്കാഴ്ച കൂടിയായിരുന്നു ഈ ഗോള്‍. പാര്‍ത്താലുവിന്റെ ലോങ് പാസ് ബോക്‌സിനുള്ളില്‍ വച്ച് ഗോളിയ്ക്കു മുകളിലൂടെ തല കൊണ്ട് ചിപ്പ് ചെയ്തിട്ട ഛേത്രി ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു.

Story first published: Thursday, January 9, 2020, 21:31 [IST]
Other articles published on Jan 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+