Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യ പിടിക്കാന്‍ മൂന്ന് ഇന്ത്യന്‍ ടീമുകള്‍, എഎഫ്‌സി ടൂര്‍ണമെന്റുകളില്‍ മാറ്റുരയ്ക്കും

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായി മൂന്നു ക്ലബ്ബുകള്‍ എഎഫ്‌സി (ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍) ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ യോഗ്യത നേടി. 2021 സീസണിലെ വിവിധ ടൂര്‍ണമെന്റുകളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മൂന്നു ക്ലബ്ബുകള്‍ മാറ്റുരയ്ക്കുക. ഐഎസ്എല്ലിനു പിന്നാലെ ഒരു ക്ലബ്ബായി മാറിയ എടിക്കെ- മോഹന്‍ ബഗാന്‍, മുന്‍ ഐഎസ്എല്‍ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി, കരുത്തരായ എഫ്‌സി ഗോവ എന്നിവരാണ് എഎഫ്‌സി ടൂര്‍ണമെന്റുകളിലേക്കു ടിക്കറ്റെടുത്തത്.

atk

രണ്ടു ടീമുകള്‍ എഎഫ്‌സി കപ്പില്‍ പന്ത് തട്ടുമ്പോള്‍ മറ്റൊരു ടീം എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഭാഗ്യപരീക്ഷണം നടത്തും. ഐഎസ്എല്‍ ചാംപ്യന്‍ാരായ എടിക്കെ- മോഹന്‍ ബഗാന്‍ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പുഘട്ടത്തിലായിരിക്കും കളിക്കുക. ബെംഗളൂരു എഫ്‌സി എഎഫ്‌സി കപ്പിന്റെ പ്ലേഓഫിലും ഇറങ്ങും. എന്നാല്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് ലീഗ് ചാംപ്യന്‍മാരായ എഫ്‌സി ഗോവ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു നേരിട്ട് യോഗ്യത കരസ്ഥമാക്കി. ഇന്ത്യയില്‍ നിന്നും ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യത്തെ ക്ലബ്ബ് കൂടിയാണ് എഫ്സി ഗോവ.

ഐഎസ്എല്ലിലെ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ റണ്ണറപ്പുമായ ചെന്നൈയ്ന്‍ എഫ്‌സിയായിരിക്കും ഇന്ത്യയില്‍ നിന്നും എഎഫ്‌സി ടൂര്‍ണമെന്റിലേക്കു യോഗ്യത നേടുന്ന മൂന്നാമത്തെ ടീമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ ഐഎസ്എല്ലിലെ പ്ലേഓഫിലെ പ്രകടനത്തേക്കാളുപരി ലീഗിലെ പോയിന്റ് പട്ടികയ്ക്കു എഎഫ്‌സി പ്രാധാന്യം നല്‍കിയതോട ബെംഗളൂരു എഫ്‌സിക്കു നറുക്കുവീഴുകയായിരുന്നു.

Story first published: Friday, June 5, 2020, 8:43 [IST]
Other articles published on Jun 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+