ഇതെന്തു ഫുട്‌ബോള്‍ ? ഒരു കളിയില്‍ പിറന്നത് 22 ഗോളുകള്‍!! 20ഉം ബയേണിന്റെ വക, വീഡിയോ
ബെര്‍ലിന്‍: ജര്‍മനിയിലെ ഒരു ഫുട്‌ബോള്‍ മല്‍സരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് കണ്ട് അമ്പരന്നുനില്‍ക്കുകയാണ് കാല്‍പന്തു കളി ആരാധര്‍. ഒരു മല്‍സത്തില്‍ അഞ്ചു ഗോള്‍ നേടിയാല്‍പ്പോലും ഗോള്‍മഴയെന്നു വിശേഷിപ്പിക്കപ്പെടുന്ന കാലത്ത് 22 ഗോളുകളാണ് ഒരൊറ്റ മല്‍സരത്തില്‍ മാത്രം കണ്ടത്.
ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് അക്ഷരാര്‍ഥത്തില്‍ എതിരാളികളെ ഗോള്‍പ്രളയത്തില്‍ മുക്കി 'കൊലപ്പെടുത്തിയത്'.
ബയേണ്‍ നേടിയത് 20 ഗോളുകള്‍
ബയേണ്‍ താരങ്ങള്‍ക്ക് പുതിയ സീസണിന് മുമ്പായി ഇതിനേക്കാള്‍ മികച്ചൊരു തയ്യാറെടുപ്പ് ഇനി ലഭിക്കാനില്ല. ജര്‍മനിയിലെ ഒരു പ്രാദേശിക ക്ലബ്ബിനു നേരെയായിരുന്നു ദേശീയ ചാംപ്യന്മാരുടെ പരാക്രമം. എഫ്‌സി റോറ്റാക്ക് എഗേണ്‍ എന്ന കുഞ്ഞന്‍ ക്ലബ്ബാണ് ബയേണിനു മുന്നില്‍ തകര്‍ന്നു തരിപ്പണമായത്.
20 ഗോളുകളാണ് എതിരാളികളുടെ വലയില്‍ ബയേണ്‍ അടിച്ചുകയറ്റിയത്. തിരിച്ചുവാങ്ങിയതാവട്ടെ വെറും രണ്ടു ഗോളും.
നാലു പേര്‍ക്ക് ഹാട്രിക്
താരങ്ങള്‍ ജയത്തിനേക്കാളുപരി ഗോള്‍ നേടാന്‍ മല്‍സരബുദ്ധി കാണിച്ച കളിയില്‍ ബേയേണിന്റെ നാലു താരങ്ങളാണ് ഹാട്രിക് നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, വാഗ്നര്‍, കോമാന്‍, ഫ്രാന്‍സ്‌കെ എന്നിവരാണ് ഹാട്രിക്കുകള്‍ക്ക് അവകാശിയായത്.
തോമസ് മുള്ളറും ജെയിംസ് റോഡ്രിഗസും ഇരട്ടഗോള്‍ നേടിയപ്പോള്‍ തിയാഗോ, റൂഡി, കിമ്മിക്ക് എന്നിവര്‍ ഓരോ തവണ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
ഹൈലൈറ്റ്‌സ് കാണാം
ബയേണും പ്രാദേശിക ക്ലബ്ബായ എഫ്‌സി റോറ്റാക്ക് എഗേണും തമ്മിലുള്ള കളിയുടെ ഹൈലൈറ്റ്‌സ് കാണാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications