Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സലോണയ്ക്ക് നെയ്മറുടെ പകരക്കാരനെ കിട്ടി...വിലയില്‍ രണ്ടാമന്‍, അടുത്ത സിദാന്‍ ? വീഡിയോ

മാഡ്രിഡ്: ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മറുടെ പകരക്കാരനെ ബാഴ്‌സലോണ ഒടുവില്‍ കണ്ടെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ തുകയ്ക്കാണ് ഫ്രാന്‍സിന്റെ അദ്ഭുതതാരമായ ഉസ്മാന്‍ ഡെംബലെയെ ബാഴ്‌സ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡെംബെലയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ബാഴ്‌സ ഒടുവില്‍ അതു ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 96 മില്യണ്‍ യൂറോയാണ് താരത്തിനായി ബാഴ്‌സ വാരിയെറിഞ്ഞത്.

ലിവര്‍പൂളില്‍ നിന്നു ബ്രസീലിന്റെ അറ്റാക്കിങ് പ്ലേമേക്കര്‍ ഫിലിപ്പെ കോട്ടീഞ്ഞോയെ ടീമിലെത്തിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ബാഴ്‌സ ഡെംബെലെയെ നോട്ടമിട്ടത്.

വിലയേറിയ രണ്ടാമന്‍

വിലയേറിയ രണ്ടാമന്‍

ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയാണ് ഡെംബെല്ക്കു ലഭിച്ചത്. ജര്‍മനിയിലെ മുന്‍നിര ടീമുകളിലൊന്നായ ബൊറൂസ്യ ഡോട്മുണ്ടില്‍ നിന്നാണ് താരം സ്‌പെയിനിലെത്തുന്നത്.

നെയ്മറുടെ ജഴ്‌സി

നെയ്മറുടെ ജഴ്‌സി

നെയ്മര്‍ ടീം വിട്ടതോടെ അനാഥമായിപ്പോയ ജഴ്‌സി നമ്പര്‍ 11 ആണ് ഡെംബെലയ്ക്കായി ബാഴ്‌സ കാത്തുവച്ചിരിക്കുന്നത്. നെയ്മറുടെ കുറവ് നികത്താന്‍ ഡെംബെയ്ക്കു സാധിക്കുമെന്നാണ് ബാഴ്‌സ കണക്കുകൂട്ടല്‍.

അടുത്ത സിദാന്‍ ?

അടുത്ത സിദാന്‍ ?

ഫ്രഞ്ച് ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ സിനദിന്‍ സിദാന്റെ പിന്‍ഗാമിയാവാന്‍ ശേഷിയുള്ള താരമെന്നാണ് 20കാരനായ ഡെംബെലെ വിശേഷിപ്പിക്കപ്പെടുന്നത്.

തുടക്കം ഫ്രാന്‍സില്‍

തുടക്കം ഫ്രാന്‍സില്‍

ഫ്രാന്‍സിലെ ചെറുടീമുകളിലൊന്നായ റെന്നസിലൂടെയാണ് ഡെംബെലെയുടെ കരിയര്‍ ആരംഭിച്ചത്. 2015ലായിരുന്നു ഇത്. പ്രഥമ സീസണില്‍ തന്നെ 29 മല്‍സരങ്ങളില്‍ നിന്നു 12 ഗോളുകള്‍ നേടി ഡെംബെലെ ശ്രദ്ധിക്കപ്പെട്ടു.

ഡോട്മുണ്ടിലേക്ക്

ഡോട്മുണ്ടിലേക്ക്

റെന്നസിലെ മാന്ത്രിക പ്രകടനം ഡെംബെലയെക്ക് ഡോട്മുണ്ടിലേക്കു വഴി തുറന്നു. കഴിഞ്ഞ സീസണില്‍ ഡോട്മുണ്ടിലെത്തിയ താരം ജര്‍മനിയിലും മിടുക്ക് തെളിയിച്ചു. 49 മല്‍സരങ്ങളില്‍ നിന്നു 10 ഗോളുകളാണ് താരം നേടിയത്. വിവിധ ടൂര്‍ണമെന്റുകളിലായി 20 ഗോളവസരങ്ങള്‍ക്ക് ഡെംബെലെ അവസരൊരുക്കുകയും ചെയ്തു. യൂറോപ്പില്‍ തന്നെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.

ഡ്രിബിള്‍ രാജകുമാരന്‍

ഡ്രിബിള്‍ രാജകുമാരന്‍

നെയ്മര്‍ ഡ്രിബ്ലിങില്‍ അതികേമനായിരുന്നെങ്കില്‍ ഡെംബെലെയും ചില്ലറക്കാരനല്ല. കഴിഞ്ഞ സീസണിലെ ജര്‍മന്‍ ലീഗില്‍ തന്റെ ഡ്രിബ്ലിങ് പാടവം ഡെംബെലെ തെളിയിച്ചിരുന്നു. 100 തവണയാണ് എതിര്‍ ടീമിന്റെ പ്രതിരോധം ഭേദിച്ച് ഡെംബെലെ ഗോള്‍മുഖത്തേക്ക് പറന്നെത്തിയത്.

ഫ്രഞ്ച് അരങ്ങേറ്റം

ഫ്രഞ്ച് അരങ്ങേറ്റം

കഴിഞ്ഞ വര്‍ഷം ഇറ്റലിക്കെതിരായ കളിയിലൂടെയാണ് ഡെംബെലെ ആദ്യമായി ഫ്രഞ്ച് ടീമിന്റെ ജഴ്‌സിയണിഞ്ഞത്. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു താരത്തിന്റെ കന്നി ഗോള്‍.

Story first published: Saturday, August 26, 2017, 13:23 [IST]
Other articles published on Aug 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+