Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്; ബയേണിനെ തകര്‍ത്ത് ലിവര്‍പൂളും ലിയോണിനെ മുക്കി ബാഴ്‌സയും ക്വാര്‍ട്ടറില്‍

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ലിവര്‍പൂളും ബാഴ്‌സലോണയും ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 3-1 എന്ന സ്‌കോറിനാണ് ലിവര്‍പൂള്‍ മറികടന്നത്. ബാഴ്‌സലോണയാകട്ടെ 5-1 എന്ന സ്‌കോറില്‍ ലിയോണിന് പുറത്തേക്കുള്ള വഴിതെളിച്ചു. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ മുന്നേറ്റം.

ദില്ലിയിലും ഇന്ത്യ നാണംകെട്ടു, ഹാട്രിക്ക് തോല്‍വി... ടി20ക്ക് പിന്നാലെ ഏകദിന പരമ്പരയും ഓസീസിന്
ലിവര്‍പൂള്‍ തട്ടകത്തില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ഗോള്‍രഹിത സമനില നേടിയതിന്റെ ആവേശത്തിലായിരുന്നു ബയേണ്‍ സ്വന്തം മൈതാനത്ത് രണ്ടാംപാദത്തിനിറങ്ങിയത്. എന്നാല്‍, ലിവര്‍പൂളിന്റെ ഗോളാക്രമണങ്ങളെ ചെറുക്കാന്‍ ബയേണിന് കഴിഞ്ഞില്ല. പന്തടക്കത്തിലും പാസിങ്ങിലും ബയേണ്‍ ലിവര്‍പൂളിനേക്കാള്‍ മുന്നില്‍നിന്നെങ്കിലും ഗോള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു.

Barcelona

സാദിയോ മാനെ 26 മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. എന്നാല്‍ 39-ാം മിനിറ്റില്‍ ജോയെല്‍ മാറ്റിപ്പിന്റെ സെല്‍ഫ് ഗോളില്‍ ബയേണ്‍ ഒപ്പമെത്തി. ഇരുടീമുകളും ആക്രമണപ്രത്യേക്രമണം നടത്തിക്കൊണ്ടിരിക്കെ വിര്‍ജില്‍ വാന്‍ ഡിജിക് 69-ാം മിനിറ്റില്‍ ലിവര്‍പൂളിനായി ലീഡ് നേടി. 84-ാം മിനിറ്റില്‍ മാനെ രണ്ടാംഗോളും നേടിയതോടെ ബയേണിന്റെ ജയപ്രതീക്ഷ അസ്തമിച്ചു.

ആദ്യപാദത്തില്‍ ഗോള്‍രഹിതമായിരുന്ന ബാഴ്‌സലോണ ലിയോണ്‍ മത്സരത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു രണ്ടാംപാദമത്സരം. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യത്തില്‍ പന്തുതട്ടിയ ബാഴ്‌സയ്ക്കുവേണ്ടി ലയണല്‍ മെസ്സി ഇരട്ടഗോള്‍നേടി. 17, 18 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍. ഫിലിപ്പ് കൗടീന്യോ(31), ജെറാഡ് പിക്വെ(81), ഒസ്മാന്‍ ഡെംബാലെ(86) എന്നിവരും ബാഴ്‌സയ്ക്കായി വലകുലുക്കി. ലൂക്കാസ് തൗസാര്‍ട്ടിന്റെ(58) വകയായിരുന്നു ലിയോണിന്റെ ആശ്വാസഗോള്‍.

Story first published: Thursday, March 14, 2019, 9:41 [IST]
Other articles published on Mar 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+