വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

22 വര്‍ഷം... പീരങ്കിപ്പടയെ തനിച്ചാക്കി വെങറാശാന്‍ പടിയിറങ്ങുന്നു, ഇത് അവസാന സീസണ്‍

1996ലാണ് ഫ്രഞ്ചുകാരനായ വെങര്‍ ഗണ്ണേഴ്‌സിലെത്തിയത്

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഗ്ലാമര്‍ ക്ലബ്ബായ ആഴ്‌സനലുമായുള്ള 22 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച് ഇതിഹാസ കോച്ച് ആഴ്‌സന്‍ വെങര്‍ പടിയിറങ്ങുന്നു. ഈ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്ന് വെങര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഗണ്ണേഴ്‌സുമായുള്ള തന്റെ കരാര്‍ അവസാനിക്കുന്നതിനു മുമ്പാണ് അദ്ദേഹം സ്ഥാനമൊഴിയാനുള്ള തീരുമാനം കൈക്കൊണ്ടത്.

1

പ്രീമിയര്‍ ലീഗില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്താണ് ആഴ്‌സനല്‍. തുടര്‍ച്ചയായി രണ്ടാം സീസണിലും പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനത്തിനുള്ളില്‍ ടീം ഫിനിഷ് ചെയ്യാനുള്ള സാധ്യത കുറവാണ്. ഇനി യൂറോപ്പ ലീഗില്‍ ചാംപ്യന്‍മാരായി അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിനു യോഗ്യത നേടുകയെന്ന സാധ്യത മാത്രമാണ് ഇനി ആഴ്‌സനലിനു മുന്നിലുള്ളത്.

ഐപിഎല്‍ രക്ഷപ്പെട്ടു... രക്ഷിച്ചത് താനെന്ന് സെവാഗ്, കാരണക്കാരന്‍ സാക്ഷാല്‍ ഗെയ്ല്‍ഐപിഎല്‍ രക്ഷപ്പെട്ടു... രക്ഷിച്ചത് താനെന്ന് സെവാഗ്, കാരണക്കാരന്‍ സാക്ഷാല്‍ ഗെയ്ല്‍

ക്രിക്കറ്റില്‍ വീണ്ടും വിപ്ലവം... ട്വന്റി20യും ഇനി പിന്തള്ളപ്പെടും, പുതിയ പരീക്ഷണം ഇംഗ്ലണ്ടില്‍ക്രിക്കറ്റില്‍ വീണ്ടും വിപ്ലവം... ട്വന്റി20യും ഇനി പിന്തള്ളപ്പെടും, പുതിയ പരീക്ഷണം ഇംഗ്ലണ്ടില്‍

1996ല്‍ ആഴ്‌സനലിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം ടീമിനെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നാക്കി മാറ്റാന്‍ വെങര്‍ക്കു സാധിച്ചു. 68 കാരനായ വെങര്‍ക്കു കീഴില്‍ ഗണ്ണേഴ്‌സ് മൂന്നു തവണ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായിട്ടുണ്ട്. കൂടാതെ ഏഴ് എഫ്എ കപ്പുകളും വെങറുടെ അക്കൗണ്ടിലുണ്ട്. 1998, 2002 വര്‍ഷങ്ങളില്‍ ആഴ്‌സനലിനെ പ്രീമിയര്‍ ലീഗിലും എഫ്എ കപ്പിലും ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു.

ഇത്രയുമധികം വര്‍ഷങ്ങള്‍ ക്ലബ്ബിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നു വെങര്‍ പറഞ്ഞു. തികഞ്ഞ ആത്മാര്‍ഥതയോടെയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീമിയര്‍ ലീഗില്‍ വെങര്‍ക്കു കീഴില്‍ 823 മല്‍സരങ്ങളാണ് ആഴ്‌സനല്‍ കളിച്ചത്. ഇതില്‍ 473ലും ടീമിനു ജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 151 മല്‍സരങ്ങളിലാണ് ഗണ്ണേഴ്‌സ് പരാജയമേറ്റുവാങ്ങി.

Story first published: Friday, April 20, 2018, 15:48 [IST]
Other articles published on Apr 20, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X