Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രനേട്ടം ആഘോഷിച്ച് വെങര്‍... ഇനി ഫെര്‍ഗിക്കൊപ്പെം, സൂപ്പര്‍ സാഞ്ചസിലേറി ആഴ്സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന അഞ്ചു ഗോള്‍ ത്രില്ലറില്‍ ആഴ്‌സനലിനു ത്രസിപ്പിക്കുന്ന വിജയം. രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ഗണ്ണേഴ്‌സ് ക്രിസ്റ്റല്‍ പാലസിനെ മുട്ടുകുത്തിക്കുകയായിരുന്നു. ജനുവരിയില്‍ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചിലി സൂപ്പര്‍ താരം അലെക്‌സിസ് സാഞ്ചസാണ് ആഴ്‌സനലിന്റെ വിജയശില്‍പ്പിയായത്. താരം ഇരട്ടഗോളോടെ ടീമിനെ ജയത്തിനു ചുക്കാന്‍ പിടിച്ചു. ശ്‌കോദ്രന്‍ മുസ്താഫിയാണ് മറ്റൊരു സ്‌കോറര്‍. ആന്‍ഡ്രോസ് ടൗണ്‍സെന്റും ജെയിംസ് ടോംകിന്‍സും പാലസിന്റെ ഗോളുകള്‍ മടക്കി.

1

ഈ കളിയില്‍ ടീമിനെ ഇറക്കിയതോടെ ആഴ്‌സനല്‍ കോച്ച് ആഴ്‌സന്‍ വെങര്‍ പുതിയൊരു റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. 810 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ ടീമിനു തന്ത്രങ്ങളൊരുക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇതോടെ വെങറെത്തിയത്.

2

പാലസിന്റെ മൈതാനത്ത് നടന്ന കളിയില്‍ 25ാം മിനിറ്റില്‍ മുസ്താഫിയിലൂടെ ആഴ്‌സനലാണ് ആദ്യം മുന്നിലെത്തിയത്. 49ാം മിനിറ്റില്‍ ടൗണ്‍സെന്റ് പാലസിനിനു സമനില സമ്മാനിച്ചു. എന്നാല്‍ നാലു മിനിറ്റിനിടെ സാഞ്ചസ് നേടിയ രണ്ടു ഗോളുകള്‍ ഗണ്ണേഴ്‌സിനെ 3-1ന് മുന്നിലത്തിക്കുകയായിരുന്നു. 62, 66 മിനിറ്റുകളിലാണ് സാഞ്ചസ് നിറയൊഴിച്ചത്. 89ാം മിനിറ്റില്‍ ഹോപ്കിന്‍സിലൂടെ രണ്ടാം ഗോള്‍ മടക്കി പാലസ് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു.

Story first published: Friday, December 29, 2017, 10:21 [IST]
Other articles published on Dec 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+