Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയില്ലെങ്കില്‍ ആര്‍ക്കും വേണ്ട!! മാറ്റിവയ്ക്കും, ഇതിഹാസ താരത്തെ കൈവിടാതെ അര്‍ജന്റീന...

ഇതിഹാസ താരത്തെ കൈവിടാതെ അര്‍ജന്റീന | Oneindia Malayalam

ബ്യൂണസ് ഐറിസ്: ഇതിഹാസ താരവും ക്യാപ്റ്റനുമായ ലയണല്‍ മെസ്സിയെ റഷ്യന്‍ ലോകകപ്പിനു ശേഷം അര്‍ജന്റീനയുടെ പ്രശസ്തമായ ജഴ്‌സിയില്‍ ആരാധകര്‍ കണ്ടിട്ടില്ല. ലോകകപ്പിലെ തിരിച്ചടിക്കു ശേഷം ദേശീയ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ലോകകപ്പില്‍ മെസ്സി നയിച്ച അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു.

മെസ്സി ഇനിയെപ്പോള്‍ ദേശീയ ടീമില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മടങ്ങിവരവിനെക്കുറിച്ച് അദ്ദേഹം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മെസ്സിയെ കൈവിടാന്‍ അര്‍ജന്റീന തയ്യാറല്ല.

പത്താം നമ്പര്‍ ജഴ്‌സിക്ക് വേറെ അവകാശി വേണ്ട

പത്താം നമ്പര്‍ ജഴ്‌സിക്ക് വേറെ അവകാശി വേണ്ട

മെസ്സിയുടെ സ്വന്തം പത്താം നമ്പര്‍ ജഴ്‌സി മറ്റാര്‍ക്കും നല്‍കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അര്‍ജന്റീന. നടക്കാനിരിക്കുന്ന സൗഹൃദ മല്‍സരങ്ങളില്‍ പത്താം നമ്പര്‍ ജഴ്‌സി ആര്‍ക്കും നല്‍കില്ലെന്ന് അര്‍ജന്റീന ലവ്യക്തമാക്കിക്കഴിഞ്ഞു.
മെസ്സി ടീമില്‍ തിരിച്ചെത്തുന്നതു വരെ പത്താം നമ്പര്‍ ജഴ്‌സിയും ഇനി അര്‍ജന്റീന ടീമില്‍ കാണില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

അമ്പരപ്പിക്കുന്ന തീരുമാനമെന്ന് റൊമേറോ

അമ്പരപ്പിക്കുന്ന തീരുമാനമെന്ന് റൊമേറോ

മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സി സൗഹൃദ മല്‍സരങ്ങളില്‍ വേണ്ടെന്നു വയ്ക്കാനുള്ള അര്‍ജന്റീനയുടെ തീരുമാനത്തില്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ ആശ്ചര്യം പ്രകടിപ്പിച്ചു. പത്താം നമ്പര്‍ ജഴ്‌സി എല്ലാ സൗഹൃദ മല്‍സരങ്ങൡും സാധാരണ ഉപയോഗിക്കുന്നതാണ്. ഇപ്പോള്‍ എന്താണ് അത് വേണ്ടെന്നു വച്ചതെന്നു അറിയില്ല. താന്‍ അതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിട്ടില്ലെന്ന് റൊമേറോ വിശദമാക്കി.

മെസ്സിയുടെ തിരിച്ചുവരവ്

മെസ്സിയുടെ തിരിച്ചുവരവ്

മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് പുതിയ കോച്ച് ലയണല്‍ സ്‌കലോനിക്കോ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനോ പോലും കൃത്യമായ ധാരണയില്ലെന്നതാണ് ശ്രദ്ധേയം. മെസ്സിയുമായി താന്‍ സംസാരിച്ചിരുന്നതായും എന്നാല്‍ എപ്പോള്‍ മടങ്ങിവരുമെന്ന് അറിയില്ലെന്നുമാണ് സ്‌കലോനി പറഞ്ഞു കൊണ്ടിരിക്കുന്നത്. എപ്പോള്‍ തിരിച്ചുവന്നാലും മെസ്സിക്കു ടീമില്‍ സ്ഥാനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story first published: Sunday, September 9, 2018, 14:18 [IST]
Other articles published on Sep 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+