Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജന്റീന ഇന്ന് വീണ്ടുമിറങ്ങുന്നു, എതിരാളി യുറുഗ്വായ്; അഗ്യൂറോ കളിക്കും, ജയപ്രവചനം അറിയാം

ടെല്‍ അവിവ്: ബ്രസീലിനെതിരായ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ അര്‍ജന്റീന സൗഹൃദ മത്സരത്തിനായി വീണ്ടുമിറങ്ങുന്നു. ലാറ്റിനമേരിക്കന്‍ ടീം യുറുഗ്വായ് ആണ് ഇത്തവണ എതിരാളി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 12.45ന് ഇസ്രായേലിലെ ടെല്‍ അവിവ് ബ്ലൂംഫീല്‍ഡ് മത്സരത്തില്‍ മെസ്സിയും സംഘവും കളിക്കാനിറങ്ങും. ലൂയിസ് സുവാരസിന്റെ യുറുഗ്വായും മികച്ച പ്രകടനത്തിനാണ് കോപ്പുകൂട്ടുന്നത്.

ബ്രസീലിനെതിരായ ജയം

ബ്രസീലിനെതിരായ ജയം

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് അര്‍ജന്റീന അവസാന മത്സരത്തില്‍ ബ്രസീലിനെതിരെ പുറത്തെടുത്തത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ചുള്ള അര്‍ജന്റീനയുടെ പ്രകടനത്തില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോനി സംതൃപ്തനാണ്. മെസ്സി തിരിച്ചെത്തിയതും യുവനിര താളം കണ്ടെത്തിയതും അര്‍ജന്റീനയ്ക്ക് നേട്ടമാകും. ബ്രസീലിനെതിരെ പുറത്തിരുന്ന സെര്‍ജിയോ അഗ്യൂറോ യുറുഗ്വായ്‌ക്കെതിരെ കളിക്കുമെന്നാണ് പരിശീലകന്‍ വ്യക്തമാക്കുന്നത്.

മെസ്സിയും അഗ്യൂറോയും

മെസ്സിയും അഗ്യൂറോയും

ബ്രസീലിനെതിരായ മത്സരത്തില്‍ നിന്നും അര്‍ജന്റീന കാര്യമായ അഴിച്ചുപണിക്ക് മുതിരില്ല. പരീക്ഷണങ്ങള്‍ക്കൊടുവില്‍ മികച്ച ഇലവനെ കണ്ടെത്തിക്കഴിഞ്ഞതോടെ ഇതേ ടീമിനെ കൂടുതല്‍ മത്സരങ്ങളിലൂടെ വളര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമം. മധ്യനിരയില്‍ റോഡ്രിഗസ് പുറത്തെടുത്ത കളി പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. മെസ്സിയും അഗ്യൂറോയും ഒരുമിച്ചിറങ്ങുന്നതോടെ എതിര്‍നിരയില്‍ സമ്മര്‍ദ്ദമുണ്ടാക്കാമെന്നാണ് കണക്കുകൂട്ടല്‍.

മലിങ്കയും ബുംറയും ഒന്നുമല്ല, ഈ ബൗളിങ് ആക്ഷന് മുന്നില്‍!! അമ്പരപ്പിക്കും... വീഡിയോ വൈറല്‍

അര്‍ജന്റീന സാധ്യതാ ടീം

അര്‍ജന്റീന സാധ്യതാ ടീം

പരീക്ഷണത്തിന് മുതിരാന്‍ അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോനി തയ്യാറായേക്കില്ല. ഗോള്‍കീപ്പറായി അന്ദ്രാദ ആയിരിക്കും ആദ്യ ഇലവനില്‍. ഒട്ടമെന്റി നയിക്കുന്ന പ്രതിരോധത്തില്‍ തഗ്ലിയാഫിക്കോ(അക്വന), പെസെല്ല, യുവാന്‍ ഫോയത് എന്നിവരുണ്ടാകും. ലോ സെല്‍സോ, പാരെഡെസ്, ഡി പോള്‍, ഒക്കാമ്പോസ് എന്നിവര്‍ മധ്യനിരയിലും മെസ്സി, മാര്‍ട്ടിനെസ്(അഗ്യൂറോ) എന്നിവര്‍ മുന്‍നിരയിലും കളിക്കും.

വിലക്കിലും താങ്ങി നിര്‍ത്തിയത് 'വന്‍മതില്‍', പിന്നെ അച്ഛനും... മടങ്ങിവരവിനെക്കുറിച്ച് പൃഥ്വി

യുറുഗ്വായ്ക്കും പ്രതീക്ഷ

യുറുഗ്വായ്ക്കും പ്രതീക്ഷ

ഒടുവില്‍ നടന്ന മത്സരത്തില്‍ ഹംഗറിയെ 2-1ന് വീഴ്ത്തിയ ആത്മവിശ്വാസം യുറുഗ്വായ്ക്ക് കൂട്ടിനുണ്ടാകും. സൂപ്പര്‍താരം ലൂയിസ് സുവാരസും എഡിസന്‍ കവാനിയും അടങ്ങുന്ന ടീം കരുത്തുറ്റതാണ്. ഡീഗോ ഗോഡിന്‍ നയിക്കുന്ന പ്രതിരോധത്തെ കീഴ്‌പ്പെടുത്തുകയും എളുപ്പമല്ല. അര്‍ജന്റീനയും യുറുഗ്വായും തമ്മില്‍ 100 വര്‍ഷത്തിലേറെ പഴക്കുമുള്ള ഫുട്‌ബോള്‍ പോരാട്ടത്തിന്റെ കഥയുണ്ട്. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ 87-57 എന്ന നിലയില്‍ അര്‍ജന്റീനയ്ക്കാണ് മേല്‍ക്കൈ. നിലവിലെ ഫോമില്‍ ഒരു ഗോള്‍ മാര്‍ജിനില്‍ അര്‍ജന്റീന ജയിക്കുമെന്നാണ് പ്രവചനം.

Story first published: Monday, November 18, 2019, 12:46 [IST]
Other articles published on Nov 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+